തിരുവനന്തപുരം : പത്തുകോടിയുടെ മണ്‍സൂണ്‍ ബംപര്‍ ആര്‍ക്ക് എന്ന അഭ്യൂഹങ്ങള്‍ക്ക് വിട. മണ്‍സൂണ്‍ ബംപറിന്റെ ഒന്നാം സമ്മാനമായ പത്തുകോടി രൂപ ഹരിതകര്‍മ്മ സേനാംഗങ്ങള്‍ ചേര്‍ന്നെടുത്ത ടിക്കറ്റിനാണ്.
മലപ്പുറം പരപ്പനങ്ങാടി നഗരസഭയിലെ 11 വനിതകളെയാണ് ഭാഗ്യം തേടിയെത്തിയത്. സമ്മാനാര്‍ഹമായ ടിക്കറ്റ് പരപ്പനങ്ങാടിയിലെ പൊതുമേഖല ബാങ്കില്‍ ഏല്‍പ്പിച്ചു.ബംപറടിച്ച ഭാഗ്യവാന്മാര്‍ ഉടന്‍ തന്നെ പരസ്യമായി രംഗത്തുവരാതിരുന്നതിനെ തുടര്‍ന്ന് മണ്‍സൂണ്‍ ബംപര്‍ ആര്‍ക്ക് എന്ന തരത്തില്‍ ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു.
പാലക്കാടുള്ള കാജാ ഹുസൈന്‍ എന്ന ഏജന്റ് വിറ്റ MB 200261 നമ്ബര്‍ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. കുറ്റിപ്പുറത്തെ വില്‍പനക്കാരന് കൈമാറിയ ടിക്കറ്റിനാണ് സമ്മാനമെന്നാണ് കാജാ ഹുസൈന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. പത്തു ലക്ഷം വീതം അഞ്ചുപേര്‍ക്കാണ് രണ്ടാം സമ്മാനം.