എറണാകുളം കാക്കനാടുള്ള നീറ്റ ജലാറ്റിൻ കമ്പനിയിൽ പൊട്ടിത്തെറി.

കൊച്ചി : എറണാകുളം കാക്കനാടുള്ള നീറ്റ ജലാറ്റിൻ കമ്പനിയിൽ പൊട്ടിത്തെറി. രണ്ട്​ മലയാളികൾ ഉൾപ്പെടെ നാലു​​പേർക്ക്​ പരിക്കേറ്റു . തൊഴിലാളികളിൽ ഒരാൾ മരിച്ചു. പഞ്ചാബ് സ്വദേശിയായ രാജൻ ഒറാങ് (30) ആണ് മരിച്ചത്. രാത്രി 8 മണിയോടെയാണ് പൊട്ടിത്തെറിയുണ്ടായത്. ബോയിലറിൽ നിന്ന് നീരാവി പോകുന്ന പൈപ്പ് ലൈനിലാണ് പൊട്ടിത്തെറിയുണ്ടായത്. പരിക്കേറ്റവരിൽ 2 പേ‍ര്‍ മലയാളികളാണ്. ഇടപ്പള്ളി സ്വദേശി നജീബ്, തോപ്പിൽ സ്വദേശി സനീഷ്, പങ്കജ് കൗഷിക് എന്നിവ‍‍ര്‍ക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം.