രാജ്യത്ത് എല്ലായിടത്തും എന്നപോലെ നമ്മുടെ കേരളത്തിലും മാർക്കറ്റിങ്ങിന് ആധുനികമായ സമ്പ്രദായങ്ങൾ വളർന്നു കഴിഞ്ഞു. വലിയ കമ്പനികൾ നഗരങ്ങളെയും മറ്റും കേന്ദ്രീകരിച്ച് പ്രവർത്തനം തുടങ്ങുന്ന സൂപ്പർമാർക്കറ്റുകളും ബിഗ് ബസാറുകളും മറ്റും ഇവിടെ വിൽക്കപ്പെടുന്ന ഉൽപ്പന്നങ്ങളുടെ നിർമ്മാതാക്കൾക്ക് അഭയകേന്ദ്രമായി മാറി കഴിഞ്ഞിട്ടുണ്ട്. ആധുനിക സൂപ്പർമാർക്കറ്റുകളിൽ വലിയതോതിൽ തങ്ങൾ ഉൽപാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾ വാങ്ങുന്നു എന്നതുകൊണ്ട് തന്നെ അത്തരം സൂപ്പർമാർക്കറ്റുകളുടെ ഉടമകളായ കമ്പനികളെ തൃപ്തിപ്പെടുത്താൻ മാത്രം താൽപര്യം കാണിക്കുകയാണ് ഉൽപന്ന നിർമ്മാണ കമ്പനികൾ’ കേരളത്തിൽ ഇപ്പോഴും കുറെയൊക്കെ പിടിച്ചു നിൽക്കുന്ന ചെറുകിട കച്ചവടക്കാരെ സംബന്ധിച്ചിടത്തോളം ഇത്തരം ഉൽപന്ന നിർ മാതാക്കൾ അവരോട് ക്രൂരമായിട്ടും തികച്ചും നീതിരഹിതമായിട്ടും ആണ് പ്രവർത്തിക്കുന്നത്. വൻതോതിൽ സാധനങ്ങൾ പർച്ചേസ് ചെയ്യുന്ന സൂപ്പർമാർക്കറ്റുകൾക്ക് അതേ അടിസ്ഥാനത്തിൽ 20% വും 25 ശതമാനവും ഒക്കെ കമ്മീഷനായി നൽകുമ്പോൾ നാട്ടിൽ വ്യാപകമായി പ്രവർത്തിക്കുന്ന ചെറുകിട കച്ചവടക്കാർക്ക് പല ഉൽപന്നങ്ങൾക്കും അഞ്ചു ശതമാനം മുതൽ 10 ശതമാനം വരെ മാത്രമാണ് നിർമ്മാതാക്കൾ കമ്മീഷൻ ആയി നൽകിക്കൊണ്ടിരിക്കുന്നത് ഇതിനെതിരെ പ്രതികരിക്കാനും പ്രതിഷേധിക്കാനും ഇപ്പോൾ കേരള കൺസ്യൂമർ പ്രോഡക്റ്റ് ഡീലേഴ്സ് ഫോറം തീരുമാനിച്ചിരിക്കുകയാണ് വേണ്ടിവന്നാൽ ഇത്തരം നിർമ്മാണ കമ്പനികളുടെ ഉൽപ്പന്നങ്ങൾ വിൽപ്പനയ്ക്ക് എടുക്കാതിരിക്കുന്ന സമരമാർഗ്ഗത്തിലേക്ക് നീങ്ങും എന്നു വരെ ആണ് സംഘടനയുടെ ഭാരവാഹികൾ അറിയിച്ചിരിക്കുന്നത്
നമ്മുടെ സംസ്ഥാനത്ത് നഗരങ്ങളിലും ഇടപട്ടണങ്ങളിലും ആണ് സാധാരണഗതിയിൽ വൻകിടക്കാരായ സൂപ്പർമാർക്കറ്റുകളുടെ വരവ് ഉണ്ടായിട്ടുള്ളത് കേരളത്തെ സംബന്ധിച്ചിടത്തോളം നാട്ടിൻപുറങ്ങളിൽ ഇപ്പോഴും പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ചെറുകിട കച്ചവടക്കാർ ഇപ്പോൾ ഇത് കൊണ്ട് വലിയ പ്രതിസന്ധിയെ നേരിടുന്നു എന്നതാണ് അവരുടെ സംഘടന പറയുന്നത് സംഘടനയുടെ പ്രസ്താവനയിൽ കൂടി മാത്രമല്ല സമൂഹം തിരിച്ചറിയുന്ന ഒരു വസ്തുത കൂടിയാണ് കേരളത്തിലെ ചെറുകിട കച്ചവടക്കാർ ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധി
സൂപ്പർ മാർക്കറ്റുകൾ ബിഗ് ബസാറുകൾ തുടങ്ങിയവയിലൂടെ ഉപഭോക്താക്കളെ വലയിൽ വീഴിക്കാനുള്ള വലിയ വിപണന തന്ത്രങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്. ഒന്ന് എടുത്താൽ മറ്റൊന്ന് ഫ്രീ എന്നും അതുപോലെതന്നെ 50 ശതമാനം മുതൽ 75% വരെ വിലക്കുറവ് എന്നും മറ്റുമുള്ള പരസ്യങ്ങളിലൂടെയാണ് സൂപ്പർമാർക്കറ്റുകളിൽ ജനങ്ങളെ സ്വാധീനിച്ചു കൊണ്ടിരിക്കുന്നത്. ഇത്തരം പരസ്യങ്ങളുടെ വസ്തുതയും യാഥാർത്ഥ്യവും എന്ത് എന്ന് പരിശോധിക്കുവാൻ സംവിധാനവും വകുപ്പും ഉദ്യോഗസ്ഥരും ഉണ്ടെങ്കിലും അതൊന്നും ഫലപ്രദമായി നടന്ന കാണുന്നില്ല എന്നത് ഖേദകരമാണ്
ഒരു സാധനം വാങ്ങുമ്പോൾ അതുതന്നെ മറ്റൊരു പാക്കറ്റ് ഫ്രീ എന്ന് പറയുമ്പോൾ അതിൻറെ പിന്നിൽ സ്വാഭാവികമായും എന്തെങ്കിലും തട്ടിപ്പ് ഉണ്ടാകും എന്നത് ഉറപ്പാണ് അതുപോലെതന്നെ ഭക്ഷ്യവസ്തുക്കളുടെയും മറ്റും കാര്യത്തിൽ ഈ വിലക്കുറവ് പ്രഖ്യാപിക്കുന്നത് അതിനകത്ത് ഉൾപ്പെട്ടിട്ടുള്ള ഭക്ഷണ സാധനത്തിന്റെ എക്സ്പയറി ഡേറ്റ് കഴിയുന്നതിന് സമയമായി എന്നതുകൊണ്ടാണ് കുറഞ്ഞ വിലയിലെ വിൽപ്പനയ്ക്ക് തയ്യാറാവുന്നത് എന്ന് ഒരു വാർത്തയും പുറത്തു വരാറുണ്ട്.
ഏതായാലും ശരി കുത്തക കമ്പനികൾ ആയ നിർമ്മാതാക്കൾ ആണെങ്കിലും ഇടത്തരം കമ്പനികൾ ആണെങ്കിലും ഇവർക്കെല്ലാം ഇപ്പോൾ ആശ്രയവും ഏറ്റവും താൽപര്യവും സൂപ്പർമാർക്കറ്റുകൾ പോലുള്ള കച്ചവട സംവിധാനങ്ങൾ ആണ്. തങ്ങൾ നിർമ്മിക്കുന്ന ഒരു ഉൽപ്പന്നം വലിയ അളവിൽ വാങ്ങുന്നു എന്നതാണ് ഇത്തരം മാർക്കറ്റുകളെ സ്വാധീനിക്കാൻ നിർമ്മാതാക്കളെ പ്രേരിപ്പിക്കുന്നത്
ഇവിടെ നാം തിരിച്ചറിയേണ്ട മറ്റൊരു വസ്തുത കൂടിയുണ്ട്. നാട്ടിൻപുറങ്ങളിൽ പ്രവർത്തിക്കുന്ന ചെറുകിട കച്ചവടക്കാരെ സംബന്ധിച്ചിടത്തോളം ആ കച്ചവടം അവരുടെ ഉപജീവനമാർഗ്ഗം ആണ് ചെറുകിട കച്ചവടം നടത്തി കുടുംബം പോറ്റുന്ന ആയിരക്കണക്കിന് ആൾക്കാർ നമ്മുടെ കേരളത്തിൽ ഉണ്ട് ഇവരിൽ തന്നെ നല്ലൊരു പങ്ക് ആൾക്കാർ കാര്യമായ വിൽപ്പനയ്ക്കുള്ള അവസരം ഇല്ലാതെ വന്നപ്പോൾ കട നിർത്തുന്ന സ്ഥിതിയിലേക്ക് എത്തിച്ചേരുകയും ചെയ്തിട്ടുണ്ട് ചെയ്തിട്ടുണ്ട് നാട്ടിൻപുറങ്ങളിൽ ചെറിയതോതിൽ കച്ചവടം നടത്തുന്നവർ പലപ്പോഴും ഗുണനിലവാരം പാലിച്ചുകൊണ്ടുള്ള സാധനങ്ങൾ വിൽപ്പന നടത്തുന്ന ആൾക്കാർ ആയിരിക്കും സൂപ്പർമാർക്കറ്റുകൾക്ക് അത്തരം ഒരു ബാധ്യത ഉണ്ടാകണമെന്നില്ല
ഇനി എടുത്തു പറയേണ്ട മറ്റൊരു യാഥാർത്ഥ്യം കൂടി ഉണ്ട് നാട്ടിൻപുറങ്ങളിൽ കഴിയുന്ന സാധാരണ ആൾക്കാർക്ക് എന്തെങ്കിലും ഒരു സാധനം അത്യാവശ്യമായി വാങ്ങേണ്ടി വന്നാൽ കയ്യിൽ പണമില്ലെങ്കിലും കടമായി നൽകാൻ നാട്ടുമ്പുറത്തെ ചെറുകിട കച്ചവടക്കാർ അല്ലാതെ മറ്റാരും ഉണ്ടാവില്ല എന്നതും നാം തിരിച്ചറിയേണ്ടതാണ് തിരിച്ചറിയേണ്ടതാണ്. സൂപ്പർ മാർക്കറ്റുകളിൽ കടന്നുചെന്നാൽ എടുത്തു വയ്ക്കുന്ന സാധനങ്ങളുടെ ബില്ല് അടിച്ചു വരുമ്പോൾ കൃത്യമായി തുക നൽകുകയും സാധനം എടുത്തുകൊണ്ടുപോകാൻ നൽകുന്ന കിറ്റിനടക്കം പണം നൽകുകയും ചെയ്യേണ്ട സ്ഥിതി ഉണ്ട് എന്നത് മറക്കരുത് ഉണ്ട് എന്നത് മറക്കരുത് നാട്ടിൻപുറത്തെ കുറഞ്ഞവരുമാനക്കാരായ സാധാരണക്കാർക്ക് അല്പം കടം നൽകാനും പരസ്പരം സഹകരിച്ചും സഹായിച്ചും കച്ചവടവും ജീവിതവും മുന്നോട്ടു കൊണ്ടുപോകുവാനും സാധ്യതയുള്ളത് നാട്ടിൻപുറങ്ങളിലെ ഈ ചെറുകിട കച്ചവട സംഘമാണ് എന്ന കാര്യം എടുത്തു പറയേണ്ടത് തന്നെയാണ് എടുത്തു പറയേണ്ടത് തന്നെയാണ് അതുകൊണ്ടുതന്നെ ഈ വിഭാഗത്തിൽ പെടുന്ന കച്ചവടക്കാരെ ഉൽപ്പന്ന നിർമ്മാതാക്കളായ ഭീമന്മാരുടെ അവഗണനയിൽ നിന്നും രക്ഷിക്കാനും ചെറുകിട കച്ചവടക്കാർക്ക് കഴിയുമെങ്കിൽ സിവിൽ സപ്ലൈസ് കോർപ്പറേഷൻ വഴി ഭക്ഷ്യവസ്തുക്കൾ അടക്കം മുൻകൂട്ടി തുക വാങ്ങി വിതരണം ചെയ്യുവാനും ഉള്ള ഒരു സംവിധാനത്തെ കുറിച്ച് സർക്കാർ തലത്തിലും ആലോചന നടത്തി അത് നടപ്പിൽ വരുത്തുന്നത് ഗുണകരമായിരിക്കും