ലോകസഭ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ സ്ഥാനാർഥിയായി മത്സരിക്കുന്നതിന് കെ സുധാകരനെ കോൺഗ്രസ് പാർട്ടി വീണ്ടും നിയോഗിച്ചിരിക്കുകയാണ്. ഇതിനിടയിൽ സുധാകരൻ കൂടി പങ്കാളിയായ തട്ടിപ്പ് വീരൻ മോൻസൺ മാവുങ്കലിന്റെ കേസ് അടിയന്തരമായി കുത്തി പോകുന്നതിനും സുധാകരനെ കൊടുക്കുന്നതിനും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നീങ്ങുന്നു എന്നാണ് ഒടുവിൽ വരുന്ന റിപ്പോർട്ടുകൾ വലിയ വിവാദങ്ങൾ ഉയർത്തിയെങ്കിലും പിന്നീട് മറവിയിലേക്ക് പോയ മോൻസൺ മാവുങ്കൽ കേസ് സംസ്ഥാന പോലീസ് അടിയന്തരമായി പൊക്കിയെടുത്ത് സുധാകരനെ പ്രതിചേർത്തുകൊണ്ട് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു കഴിഞ്ഞു. പുരാവസ്തു തട്ടിപ്പിൽ ജയിലിൽ പോയിരുന്ന മോൻസൺ മാവുങ്കലിനെതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങൾ എല്ലാം തന്നെ അതേപടി സുധാകരനെ പ്രതിയാക്കി ചേർത്തിരിക്കുകയാണ് ഐപിസി 34 വകുപ്പ് അനുസരിച്ച് ആണ് മുഖ്യമായി കെ സുധാകരനെതിരെ എഫ്ഐആർ തയ്യാറാക്കിയിരിക്കുന്നത് ഈ വകുപ്പ് പ്രകാരംമോൻസൺ ചെയ്തിട്ടുള്ള എല്ലാ കുറ്റങ്ങൾക്കും സുധാകരനും പങ്കാളിയാകും എന്നതാണ് ഈ വകുപ്പിൻറെ പ്രത്യേകത
കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ ഇനി മത്സരത്തിന് ഇല്ല എന്ന് പറഞ്ഞ് മാറി നിന്ന ആളാണ് സുധാകരൻ എന്നാൽ പിന്നീട് നിലപാട് മാറ്റി മത്സരത്തിലേക്ക് സുധാകരൻ കടന്നുവരുന്നു എന്ന വാർത്തകൾ വന്നതിനെ തുടർന്നാണ് പോലീസ് അടിയന്തരമായി കോടതിയിൽ എഫ്ഐആർ സമർപ്പിച്ചിരിക്കുന്നത്.
മോൻസൺ മാവുങ്കൽ എന്ന പുരാവസ്തു തട്ടിപ്പ് വീരനിൽ നിന്നും കെ സുധാകരൻ പത്തുലക്ഷം രൂപ കൈപ്പറ്റി എന്നത് ആണ് ആദ്യമായി പുറത്തുവന്നിരുന്ന ആരോപണം പുറത്തുവന്നിരുന്ന ആരോപണം ‘മോൻസൺ മാവുങ്കലിന്റെ കൂടെ ഉണ്ടായിരുന്ന ആളും സുധാകരന്റെ പിഎയും ഇക്കാര്യം നേരത്തെ പോലീസിനോട് സമ്മതിക്കുകയും ചെയ്തിട്ടുള്ളതാണ്. മോൻസൺ പുരാവസ്തു തട്ടിപ്പിലൂടെ കോടിക്കണക്കിന് രൂപ ആൾക്കാരിൽ നിന്നും കൈകലാക്കിയിരുന്നു എന്ന പോലീസ് കണ്ടെത്തിയിട്ടുള്ളതാണ് ഈ തുകയിൽ ഒരു പങ്കാണ് സുധാകരനും കൈപ്പറ്റിയത് തനിക്ക് ഉണ്ടായ ചില അസുഖങ്ങൾക്ക് ചികിത്സ തേടിയാണ് സുധാകരൻ മോൻസൻ മാവുങ്കലിന്റെ അടുത്ത് എത്തുന്നത് അടുത്ത് എത്തുന്നത്. ഏതെങ്കിലും തരത്തിലുള്ള ചികിത്സ നടത്തുന്നതിനുള്ള പരിചയമോ യോഗ്യതയോ ഇല്ലാത്ത മോൻ സൻ്റെ കീഴിൽ എങ്ങനെ ഇയാൾ ചികിത്സയ്ക്ക് എത്തി എന്നത് വലിയ ചർച്ചയായിരുന്നതാണ് മാത്രവുമല്ല കെ സുധാകരൻ എന്ന നേതാവിന് പുറമേ ഡിജിപി അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥർ വരെ മോൻസൻ മാവുങ്കലിൻ്റെ വലിയ അടുപ്പക്കാർ ആയിരുന്നു എന്നതും മോൻസൺ കേസ് വലിയ വിവാദമായി മാറാൻ വഴിയൊരുക്കി
സാമ്പത്തിക തട്ടിപ്പ് മാത്രമല്ല വ്യാജരേഖ ചമച്ച വിഷയത്തിലും മോൻസൺ കുറ്റക്കാരൻ എന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട് എച്ച് എസ് ബി സി ബാങ്ക് ഡി ആർ ഡി ഓ തുടങ്ങിയ സ്ഥാപനങ്ങളുടെ ലെറ്റർ ഹെഡ് അടക്കമുള്ള വ്യാജ രേഖകൾ മോൻസൺ മാവുങ്കൽ തയ്യാറാക്കി എന്ന് പോലീസ് കണ്ടുപിടിച്ചിട്ടുണ്ട്, ഇത്തരം കാര്യങ്ങളിൽ സുധാകരന് മുൻകൂട്ടി അറിവുകൾ ഉണ്ടായിരുന്നു എന്നും പോലീസ് സംശയമായി ഉന്നയിച്ചു ഇതും പോലീസ് തയ്യാറാക്കിയ എഫ് ഐ ആറിൽ രേഖപ്പെടുത്തി കഴിഞ്ഞിട്ടുണ്ട് ഐപിസി 466 വകുപ്പ് പ്രകാരം ഈ കുറ്റം ചുമത്തപ്പെട്ട സ്ഥിതിക്ക് കോടതി കേസ് പരിഗണിച്ച് കുറ്റങ്ങൾ തെളിയിക്കപ്പെട്ടാൽ ഏഴുവർഷം വരെ കഠിനതടവ് ലഭിക്കാനുള്ള സാധ്യതയും ഉണ്ട്. ഇത്തരം ഒരു സാധ്യതയും കോടതി സുധാകരനെതിരായി എന്തെങ്കിലും പരാമർശങ്ങൾ നടത്തുകയും ചെയ്യുന്ന സ്ഥിതി വന്നാൽ സ്ഥാനാർത്ഥി എന്ന നിലയിൽ മത്സരരംഗത്ത് നിൽക്കുന്ന സുധാകരൻ വലിയ പ്രതിസന്ധിയിൽ ആകും
ഇതിനിടയിൽ കോൺഗ്രസിനെതിരായ നീക്കങ്ങളുടെ ഭാഗമായി കെപിസിസി പ്രസിഡണ്ടും ഇപ്പോൾ കണ്ണൂരിലെ സ്ഥാനാർത്ഥിയും ആയ സുധാകരനെതിരെ ശക്തമായ തെളിവുകൾ ഉണ്ടായിട്ടുള്ള സാഹചര്യത്തിൽ അന്വേഷണം നടത്തുന്നതിന് ഇ.ഡി. യും നീക്കങ്ങൾ ആരംഭിച്ചതായി അറിയുന്നുണ്ട് അറിയുന്നുണ്ട്. സുധാകരന്റെ നിലവിലെ സാമ്പത്തിക സ്ഥിതിയും അതിൻറെ ശ്രോതസുകളും സംബന്ധിച്ച് പ്രാഥമികമായി ഇ.ഡി. ഉദ്യോഗസ്ഥർ അന്വേഷണം നടത്തിക്കഴിഞ്ഞു തിരഞ്ഞെടുപ്പിന് ഇടയിൽ തന്നെ സുധാകരനെ ഇ.ഡി. ചോദ്യം ചെയ്യുന്നതിന് വിളിപ്പിക്കാൻ സാധ്യത ഉണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്. മോൻസൺ മാവുങ്കലുമായി സുധാകരൻ നടത്തിയിട്ടുള്ള സാമ്പത്തിക ഇടപാടുകളും ഇ.ഡി. ഉദ്യോഗസ്ഥർ തിരയുന്നുണ്ട് . ഇതിനുപുറമേയാണ് പുരാവസ്തു കൈമാറ്റത്തിന്റെ പേരിൽ മോൻ സൺ ആൾക്കാരിൽ നിന്നും വാങ്ങിയെടുത്ത വലിയ തുകകൾ തിരികെ ആവശ്യപ്പെട്ടുകൊണ്ടുള്ള പരാതിയന്മേൽ ഉള്ള നടപടികളും പോലീസിന്റെ ഭാഗത്തുനിന്നും വരുന്നത്
കെ സുധാകരൻ എന്ന കോൺഗ്രസ് നേതാവിന്റെ കാര്യത്തിൽ കേരളത്തിലെ ബിജെപി നേതാക്കളും ചില അണിയറ നീക്കങ്ങൾ നടത്തുന്നുണ്ട്. നേരത്തെ പലതവണ കോൺഗ്രസ് വിട്ടു ബിജെപിയിൽ ചേരുന്നതിനുള്ള ശ്രമം നടത്തിയ ആളാണ് കെ സുധാകരൻ. ഇപ്പോൾ കോൺഗ്രസുകാരനായി നിൽക്കുന്ന ആൾ എന്ന നിലയിൽ സുധാകരനെതിരെ കേന്ദ്രസർക്കാരിൻറെ നിയന്ത്രണത്തിലുള്ള ഇ.ഡി. അന്വേഷണം ആരംഭിച്ചാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞ സുധാകരൻ ജയിച്ചു വന്നാലും ബിജെപിയിലേക്ക് ചേരുന്നതിന് ഉള്ള മുന്നൊരുക്കങ്ങൾ നടത്തുന്നതിന്റെ ഭാഗം കൂടിയായി ബിജെപി നീക്കത്തെ കാണുവാൻ കഴിയും. കേന്ദ്രസർക്കാരും ഇ.ഡി. യും സംയുക്തമായി നടത്തിയിട്ടുള്ള നീക്കങ്ങളുടെ ഭാഗമായി മഹാരാഷ്ട്രയിലും മറ്റു ചില സംസ്ഥാനങ്ങളിലും കോൺഗ്രസിൻറെ ഉന്നത നേതാക്കൾ ഭയം കൊണ്ടുതന്നെ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരുന്ന സ്ഥിതി ഉണ്ടായിട്ടുള്ളതാണ്. സാമ്പത്തികമായി വലിയ നേട്ടം ഉണ്ടാക്കിയിട്ടുള്ള നേതാക്കന്മാരെ അതിൻറെ പേരിൽ തന്നെ ഭീഷണിപ്പെടുത്തി ഒന്നുകിൽ ജയിൽ അല്ലെങ്കിൽ ബിജെപി എന്ന തന്ത്രം ഉപയോഗിച്ചു കൊണ്ടാണ് പല നേതാക്കളെയും ബിജെപിയിലേക്ക് ചേർപ്പിച്ചിട്ടുള്ളത്
ഏതായാലും കേരളത്തിൽ കോൺഗ്രസിന്റെ ഏറ്റവും ഉയർന്ന നേതാവായ കെ സുധാകരൻ ഇപ്പോൾ വല്ലാത്ത അങ്കലാപ്പിലാണ് എന്ന് കണ്ണൂരിൽ ചർച്ചയുണ്ട് എപ്പോൾ വേണമെങ്കിലും കേന്ദ്രസർക്കാരിന്റെയും അന്വേഷണ ഏജൻസികളുടെയും ആൾക്കാർ തൻറെ വീട്ടിൽ റെയ്ഡിന് എത്തുമെന്നും അതിനെ തുടർന്ന് തെളിവുകളുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്തു ജയിലിൽ അടക്കുമെന്നും സുധാകരൻ ഭയപ്പെടുന്നുണ്ട് കെപിസിസി പ്രസിഡണ്ട് പദവിയിൽ നിന്നും മാറുന്നതിനും തെരഞ്ഞെടുപ്പ് മത്സര വേദി വിടുന്നതിനും സുധാകരൻ പലതവണ നീക്കം നടത്തിയത് ഇത്തരത്തിലുള്ള ആശങ്കകൾ ഉണ്ടായിരുന്നതുകൊണ്ടാണ് പദവികൾ എല്ലാം ഉപേക്ഷിച്ച ശേഷം മറ്റ് ആക്ഷേപങ്ങൾ കേൾക്കാതെ ബിജെപിയിൽ ചേരുക എന്ന ആലോചനയാണ് സുധാകരൻ നടത്തിയിരുന്നത് എന്നാൽ ഇപ്പോൾ കോൺഗ്രസ് ഹൈക്കമാന്റിന്റെ നിർബന്ധപ്രകാരം കണ്ണൂരിൽ മത്സരിക്കേണ്ടി വന്നിരിക്കുന്ന സാഹചര്യം സുധാകരനെ വല്ലാതെ വലിക്കുന്നുണ്ട്.
അന്വേഷണ ഏജൻസികൾക്ക് ലഭ്യമായിട്ടുള്ള തെളിവുകൾ ബിജെപിയുടെ തലതൊട്ടപ്പനായ അമിത് ഷായുടെ കൈവശം എത്തിയിട്ടുണ്ട് എന്നാണ് മറ്റൊരു റിപ്പോർട്ട് ‘ അന്വേഷണ ഏജൻസികളുടെ റിപ്പോർട്ടുകൾ മുന്നിൽ വച്ചുകൊണ്ട് അമിത് ഷാ സുധാകരനെ വിരട്ടി വലയിൽ വീഴിക്കും എന്നാണ് ഡൽഹിയിലെ കേരള രാഷ്ട്രീയ നിരീക്ഷകർ പറയുന്നത് ഈ സ്ഥിതി സംജാതമായാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞ് കോൺഗ്രസ് എംപിയായി ജയിച്ചു വന്നാൽ തന്നെ ജയിലിൽ പോവുക എന്ന ദുരവസ്ഥ ഒഴിവാക്കാൻ സുധാകരൻ കോൺഗ്രസ് വിട്ടത് ബിജെപിയിലേക്ക് കൂടുമോ എന്ന കാര്യത്തിൽ സംശയിക്കുന്ന നല്ലൊരു ശതമാനം ആൾക്കാർ കണ്ണൂരിൽ തന്നെ ഉണ്ട്.