ലോകസഭാ തെരഞ്ഞെടുപ്പിൽ പോരാട്ടം തുടങ്ങിക്കഴിഞ്ഞു കേരളത്തിൽ യഥാർത്ഥ രാഷ്ട്രീയ മത്സരം നടക്കുന്നത് എൽഡിഎഫും യുഡിഎഫും തമ്മിലാണ് ‘ എൽഡിഎഫിന് നേതൃത്വം കൊടുക്കുന്നത് സിപിഎം ആണ്. യുഡിഎഫിന്റെ മുന്നിൽ നിൽക്കുന്നത് കോൺഗ്രസ് പാർട്ടിയും ആണ്. രണ്ടു മുന്നണിയും തമ്മിലാണ് കടുത്ത പോര് തുടങ്ങിക്കഴിഞ്ഞിരിക്കുന്നത് തുടങ്ങിക്കഴിഞ്ഞിരിക്കുന്നത് ‘ രാജ്യം ഭരിച്ചുകൊണ്ടിരിക്കുന്ന ബിജെപിക്കാർ എല്ലായിടത്തും വഴിപാട് കഴിക്കാനായി സ്ഥാനാർത്ഥിയെ നടത്തുകയും പോസ്റ്റർ ഒട്ടിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്.ഇവിടെ തെരഞ്ഞെടുപ്പ് ഗോദയിൽ തമ്മിൽ തമ്മിൽ അടിച്ചു നിൽക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ നിലപാടുകളും നയങ്ങളും ഒന്ന് പരിശോധിക്കുന്നത് നല്ലതാണ്. ഈ തെരഞ്ഞെടുപ്പിൽ എന്തിനാണ് കേരളത്തിലെ കോൺഗ്രസുകാരും സിപിഎമ്മുകാരും തമ്മിൽ തല്ലുന്നത് എന്ന കാര്യം എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല. ദേശീയതലത്തിൽ ഈ രണ്ടു പാർട്ടിയും ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നതിന് ദൈവനാമത്തിലും അല്ലാതെയും സത്യപ്രതിജ്ഞ ചെയ്ത് പിരിഞ്ഞവരാണ്. കേരളത്തിലെ വയനാട് മണ്ഡലത്തിൽ മത്സരിക്കാൻ എത്തുന്നത് ദേശീയതലത്തിലെ ബിജെപി വിരുദ്ധ പാർട്ടികളുടെ മുന്നണിയെ നയിക്കുന്ന സാക്ഷാൽ രാഹുൽഗാന്ധി ആണ് സാക്ഷാൽ രാഹുൽഗാന്ധി ആണ്. അങ്ങനെയുള്ള രാഹുൽഗാന്ധിയെ എതിർക്കുന്ന മുഖ്യ സ്ഥാനാർഥി ഡൽഹിയിൽ ഒരുമിച്ചിരുന്ന് സദ്യ ഉണ്ട് പിരിഞ്ഞ സിപിഐയിലെ മുതിർന്ന നേതാവ് ആനി രാജ ആണ് രണ്ട് മുന്നണിക്കാരുടെയും ഈ രാഷ്ട്രീയ നാടകങ്ങൾ കണ്ടിട്ട് ചിരിക്കാൻ കഴിയുന്നില്ല കേരളീയർക്ക് എന്നതാണ് ദുഃഖകരമായ കാര്യം. രാഷ്ട്രീയം തലയ്ക്കുപിടിച്ച സമനില തെറ്റ് നടക്കുന്ന നേതാക്കന്മാർ മാത്രമല്ല പ്രവർത്തകരും പരസ്പരം ചീത്തവിളിച്ച് നടക്കുകയാണ് എന്നാൽ ഇവിടെ പരസ്പരം പോരടിക്കുന്ന ആൾക്കാർ കാസർകോട് കഴിഞ്ഞാൽ കെട്ടിപ്പിടിക്കുന്ന കൂട്ടരാണ് എന്നത് ജനം തിരിച്ചറിയുന്നില്ല എന്നതാണ് സങ്കടകരം
സാധാരണ തെരഞ്ഞെടുപ്പ് അവസരങ്ങളിൽ രാഷ്ട്രീയ പാർട്ടികൾ തമ്മിലും മുന്നണികൾ തമ്മിലും ധാരണകളും നിലപാടുകളും പരസ്യമായി തന്നെ പ്രഖ്യാപിക്കാറുണ്ട് പരസ്യമായി തന്നെ പ്രഖ്യാപിക്കാറുണ്ട് ബിജെപി എന്ന ഫാസിസ്റ്റ് ഭരണസംവിധാന പാർട്ടിയെ അധികാരത്തിൽ നിന്നും അടിച്ചിറക്കുന്നതിന് കച്ചകെട്ടി ഇറങ്ങാൻ തീരുമാനിച്ചവരാണ് ഇന്ത്യ മുന്നണിയിലുള്ള പാർട്ടിക്കാർ’ഒരുതവണയല്ല പലതവണ ഈ പാർട്ടിക്കാർ യോഗം ചേരുകയും പരസ്യമായി ഞങ്ങൾ ഒറ്റക്കെട്ടായി നീങ്ങും എന്ന് പറയുകയും അത് സംബന്ധിച്ച ജനങ്ങൾക്ക് മുന്നിൽ നിലപാടും സീറ്റ് വിഭജനം അടക്കമുള്ള മറ്റു നടപടികളും പരസ്യമായി തന്നെ അറിയിക്കുകയും ചെയ്തതാണ് പരസ്യമായി തന്നെ അറിയിക്കുകയും ചെയ്തതാണ് രാജ്യത്ത് പല സംസ്ഥാനങ്ങളിലായി സ്വാധീനമുള്ള 28 പാർട്ടികൾ ഒരുമിച്ചിരുന്ന് ആണ് ഇന്ത്യ മുന്നണി കെട്ടിപ്പൊക്കിയത് കെട്ടിപ്പൊക്കിയത്. ഈ മുന്നണിക്ക് അകത്ത് ഉള്ള പാട്ടുകൾ ആണ് സിപിഎമ്മും സിപിഐയും. സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരിയും സിപിഐയുടെ ദേശീയ സെക്രട്ടറി ഡി രാജയും ഈ മുന്നണി യോഗങ്ങളിൽ പങ്കെടുക്കുകയും എല്ലാ ഭിന്നതകളും മാറ്റിവെച്ചു ഒറ്റക്കെട്ടായി പ്രവർത്തിച്ച ബിജെപിയെ തോൽപ്പിക്കും എന്ന പരസ്യമായി പറയുകയും ചെയ്തതാണ്.
ഇതൊക്കെയാണ് യാഥാർത്ഥ്യമെങ്കിൽ കേരളത്തിൽ ഇത്രയും വലിയ വാശിയേറിയ മത്സരം നടത്തേണ്ട കാര്യം ഉണ്ടോ ? ഇവിടെ മത്സരിച്ച് ജയിച്ച് ഡൽഹിയിൽ എത്തിയാൽ ഒരു ബെഞ്ചിൽ തന്നെ ഒരുമിച്ചിരിക്കേണ്ട ആൾക്കാർ അതെല്ലാം മറന്നു ജനങ്ങളെ പറ്റിച്ചു കൊണ്ട് സോഷ്യലിസം കൊണ്ടുവരാനും ജനാധിപത്യം കൊണ്ടുവരാനും ഞങ്ങൾ മത്സരിക്കുന്നു എന്ന് ആവർത്തിച്ച് ആവർത്തിച്ച് പറഞ്ഞു കൊണ്ടിരിക്കുകയാണ്.ഈ പറച്ചിൽ തന്നെ ജനങ്ങളെ പറ്റിക്കുന്ന ഏർപ്പാടാണ് ഒരു കാര്യം എന്തായാലും എല്ലാ രാഷ്ട്രീയ നേതാക്കൾക്കും അറിയാം കേരളത്തിലെ ജനങ്ങൾ വലിയ രാഷ്ട്രീയ പ്രബുദ്ധതയുള്ള ആൾക്കാർ ആണ് എന്നൊക്കെയാണ് പറയാറുള്ളത് ഇതൊന്നും ഫലത്തിൽ കാണാറില്ല അപ്പപ്പോൾ ഉണ്ടാകുന്ന തരംഗമോ പ്രത്യേക സാഹചര്യമോ അനുസരിച്ച് പോയി വോട്ട് ചെയ്യലും തിരികെ വീട്ടിലെത്തി ഇരിക്കലും ആണ് പൗരന്മാരായ കേരളീയരുടെ പതിവ് രീതി
ഇടത് വലത് മുന്നണികൾ നമ്മുടെ മുന്നിൽ കൂടി ഭരണ നേട്ടവും ഭരണ കോട്ടവും ഉച്ചഭാഷിണികളിലൂടെ വിളിച്ചുപറഞ്ഞുകൊണ്ട് കടന്നുപോകുമ്പോൾ ഇവർ തന്നെ ജനങ്ങൾക്ക് മുന്നിൽ പറഞ്ഞിട്ടുള്ള ബിജെപി വിരുദ്ധതയ്ക്ക് ഒറ്റക്കെട്ട് എന്ന മുദ്രാവാക്യം അപ്പോൾ എവിടെയാണ് എന്ന ചോദ്യത്തിന് നമുക്ക് ഉത്തരം കിട്ടേണ്ടത് 20 മണ്ഡലങ്ങളാണ് കേരളത്തിൽ ഉള്ളത് അതിൽ 19 മണ്ഡലങ്ങളിലെ കാര്യങ്ങളും പോകട്ടെ വയനാട്ടിലെ സ്ഥിതി എന്താണ് ? ഇന്ത്യ മുന്നണിയെ
നയിക്കുന്ന നേതാവ് വയനാട് സ്ഥാനാർഥിയായി വരുമ്പോൾ ഒന്നുകിൽ ഒപ്പം നിൽക്കുന്ന ഇടതുമുന്നണി സ്ഥാനാർത്ഥിയെ നിർത്താൻ പാടില്ലായിരുന്നു. അതല്ല എങ്കിൽ ഇടതുമുന്നണി ഒരു വലിയ സ്ഥാനാർത്ഥിയെ അവിടെ നിർത്തിയ സാഹചര്യത്തിൽ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാൻ എത്തരുതായിരുന്നു കാരണം ബിജെപി വിരുദ്ധ രാഷ്ട്രീയത്തിന്റെ കടിഞ്ഞാൺ പിടിക്കുന്ന നേതാവിനെ അതേ നിലപാടെടുത്ത ബിജെപി വിരുദ്ധ പാർട്ടിയുടെ സ്ഥാനാർത്ഥി തന്നെ എതിർക്കുക എന്നത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയുന്ന ഒരു ഏർപ്പാട് അല്ല
ഇതൊക്കെ കാണുമ്പോൾ ഒരു കാര്യം അല്പം ഒക്കെ വിവരമുള്ള ആൾക്കാർക്ക് മനസ്സിലാക്കാൻ കഴിയും. കേരളത്തിൽ എങ്കിലും ലോകസഭാ തിരഞ്ഞെടുപ്പിൽ നടക്കുന്ന മത്സര രീതികൾ പൊതു ജനങ്ങളെ കഴുതകൾ ആക്കുന്ന നിലവാരത്തിൽ ഉള്ളതാണ് നിലവാരത്തിൽ ഉള്ളതാണ് യഥാർത്ഥത്തിൽ പൊതുജനങ്ങൾ കഴുത തന്നെ ആയി തുടരുന്നു എന്നതും തിരിച്ചറിയേണ്ട കാര്യമാണ് കാരണം അല്പമെങ്കിലും രാഷ്ട്രീയ ചിന്തയും ധാരണയും ഉണ്ടെങ്കിൽ ഇടത് വലത് മുന്നണികൾ കാണിക്കുന്ന ഈ രാഷ്ട്രീയ നാടകം കളികളെ പുച്ഛത്തോടെയും അവജ്ഞയോടെയും കാണേണ്ടതാണ്.
ജനാധിപത്യ സമ്പ്രദായത്തിൽ ഒരു രാജ്യത്തിൻറെ ഭാവി തീരുമാനിക്കുന്ന പൊതു തെരഞ്ഞെടുപ്പ് എന്നത് ഒരു പൗരനെ സംബന്ധിച്ചിടത്തോളം വലിയ പ്രാധാന്യം ഉള്ളതാണ് ഓരോ പൗരനും അവൻറെ വോട്ടവകാശം ആ വോട്ട് നൽകുന്ന ആൾ നമ്മുടെ സ്വാതന്ത്ര്യവും നമ്മുടെ പരമാധികാരവും നമ്മുടെ ജീവിത സാഹചര്യവും ‘ഒക്കെ പരിപാലിക്കുന്ന വരും നാടിൻറെ നന്മയ്ക്കായി പ്രവർത്തിക്കുന്നവരും ആയിരിക്കണം എന്ന ധാരണയോടു കൂടിയാണ് വോട്ടവകാശം വിനിയോഗിക്കുന്നത് എന്നാൽ കേരളത്തിലെ ഈ തെരഞ്ഞെടുപ്പിൽ എങ്കിലും ഇടത് വലത് മുന്നണികളുടെ മത്സരവും നയങ്ങളും നിലപാടുകളും യാതൊരു അടിസ്ഥാനവും ഇല്ലാത്തതും രാഷ്ട്രീയ നിലപാടുകളെ കണക്കിലെടുക്കാതെയുള്ള വെറും നാടകം കളികളും മാത്രമാണ് എന്ന് പറയേണ്ടി വരുന്നത് ദുഃഖകരമാണ്