കേരളത്തിലെ മുഖ്യ രാഷ്ട്രീയ ശക്തികളായ എൽഡിഎഫും യുഡിഎഫും സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ ബിജെപി 12 പേരുടെ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി ഈ തെരഞ്ഞെടുപ്പിൽ കേരളത്തിൽനിന്ന് എങ്ങനെയെങ്കിലും ഒരാളെ സംഘടിപ്പിക്കണം എന്ന മോഹിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലേക്ക് ഓടിയോടി എത്തുന്നുണ്ട് എങ്കിലും ഇതെല്ലാം ഫലം കാണുമോ എന്ന കാര്യത്തിൽ ഉറപ്പില്ലാത്ത സ്ഥിതിയാണ് ഉള്ളത് ആകെയുള്ള 20 സീറ്റിൽ നാലു സീറ്റ് ബിജെപിയുടെ ഘടകകക്ഷിയായ ബി. ഡി.ജെ.എസിന് ഉള്ളതാണ് ശേഷിക്കുന്ന 16 സീറ്റുകളിൽ 12 സ്ഥാനങ്ങളിലേക്ക് ആണ് ഇതുവരെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുള്ളത് എറണാകുളം ആലത്തൂർ മാവേലിക്കര കൊല്ലം തുടങ്ങിയ മണ്ഡലങ്ങളിൽ ബിജെപിക്ക് സ്ഥാനാർഥിയാകാൻ ആളില്ലാത്ത സ്ഥിതിയാണ് ഉള്ളത് എന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ജയിക്കില്ല എന്ന് ഉറപ്പുള്ളതുകൊണ്ടും പലതവണ മത്സരിച്ചു സ്ഥിരം തോൽവി ഏറ്റുവാങ്ങി മനസ്സ് മടുത്തതുകൊണ്ടും മുതിർന്ന നേതാക്കൾ ആരും തന്നെ സ്ഥാനാർത്ഥിയാകാൻ തയ്യാറാകുന്നില്ല ചിലർ മുൻകൂട്ടി തന്നെ പാർട്ടി പ്രസിഡന്റിന് മത്സര രംഗത്തുനിന്ന് ഒഴിവാക്കണമെന്ന് കത്ത് നൽകിയിരുന്നതും ആണ് കത്ത് നൽകിയിരുന്നതും ആണ് ഏതായാലും കേരളത്തിൽ ഇനിയും നാല് ഇടങ്ങളിൽ സ്ഥാനാർഥിയെ കണ്ടെത്താൻ സംസ്ഥാന പ്രസിഡൻറ് സുരേന്ദ്രൻ അടക്കമുള്ളവർ നെട്ടോട്ടം ഓടുന്നു എന്നാണ് അറിയുന്നത്
കേരളത്തിലെ ഏറ്റവും പ്രാധാന്യമുള്ള ഒരു മണ്ഡലമാണ് എറണാകുളം ലോക്സഭ മണ്ഡലം ഇവിടെ സാധാരണഗതിയിൽ പ്രശസ്തരും പ്രഗൽഭരുമായ ആൾക്കാരാണ് മുന്നണികളുടെയും ബിജെപിയുടെയും ഒക്കെ സ്ഥാനാർഥികളായി രംഗത്ത് വരാറുള്ളത്. ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡൻറ് മുൻ പി എസ് സി ചെയർമാൻ കെ എസ് രാധാകൃഷ്ണൻ എറണാകുളം സ്വദേശിയാണ് എന്നാൽ അദ്ദേഹം നേരത്തെ തന്നെ മത്സരിക്കാൻ ഇല്ല എന്ന് നേതാക്കളെ അറിയിച്ചിട്ടുള്ളതാണ് തൃപ്പൂണിത്തറ ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളിൽ എല്ലാം മത്സരിച്ച് തോൽവി ഏറ്റുവാങ്ങിയ അദ്ദേഹം അതുകൊണ്ടുതന്നെ ഇനി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് ഇല്ല എന്ന് തീരുമാനമെടുത്തിരിക്കുകയാണ്. പതിവായി ഏതു തെരഞ്ഞെടുപ്പിലും മത്സരിക്കുന്ന ബിജെപിയുടെ മറ്റൊരു മുതിർന്ന നേതാവ് ആണ് വി ജി രാജഗോപാൽ’ എറണാകുളം നഗരത്തിലും പരിസരപ്രദേശങ്ങളിലും വലിയ വ്യക്തിബന്ധമുള്ള ആളാണ് രാജഗോപാൽ എങ്കിലും അദ്ദേഹവും നിരന്തരം മത്സരിച്ചു തോറ്റു മനസ്സുമടുത്ത് കഴിയുകയാണ് അനാർഥിയാകാൻ അദ്ദേഹത്തോട് നേതൃത്വം ആവശ്യപ്പെട്ടു എങ്കിലും ഇതേവരെ സമ്മതം മൂളിയിട്ടില്ല
ഇതേ സ്ഥിതി തന്നെയാണ് ആലത്തൂർ മാവേലിക്കര കൊല്ലം തുടങ്ങിയ മണ്ഡലങ്ങളിലും ഉള്ളത്. പാർട്ടിയുടെ സംസ്ഥാന പ്രസിഡണ്ടായ കെ സുരേന്ദ്രൻ തന്നെ താൻ ഇനി മത്സരത്തിനില്ല എന്ന് ആദ്യമേ തന്നെ പറയുകയും വാശിയിൽ ഉറച്ചു നിൽക്കുകയും ചെയ്തിരിക്കുന്നത് മറ്റു നേതാക്കൾക്ക് നിരാശ ഉണ്ടാക്കിയിട്ടുണ്ട് ജയിക്കില്ല എന്ന് ഉറപ്പുള്ളതു കൊണ്ടാണ് സുരേന്ദ്രൻ മത്സരങ്ങളോട് വിമുഖത കാണിക്കുന്നത് എന്ന് മറ്റു നേതാക്കൾ പറയുന്നുണ്ട്
ഏതു തിരഞ്ഞെടുപ്പിലും സ്ഥാനാർത്ഥി പട്ടികയിൽ വരുന്ന സി കെ പത്മനാഭൻ കുമ്മനം രാജശേഖരൻതുടങ്ങിയവരും ചാനൽ ചർച്ച നേതാക്കളായ മറ്റു പലരും ഇതുപോലെ തന്നെ മത്സര കാര്യത്തിൽ മടുപ്പ് പറഞ്ഞിട്ടുള്ള വരാണ്.പാർട്ടി സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വവും ആകെ പ്രതീക്ഷ വയ്ക്കുന്നത് തിരുവനന്തപുരം മണ്ഡലത്തിന്റെ കാര്യത്തിലാണ് ‘ അവിടെ ബിജെപിയുടെ സ്ഥാനാർത്ഥി ആയി വന്നിരിക്കുന്നത് സംസ്ഥാനത്തോ കുറഞ്ഞ പക്ഷം തിരുവനന്തപുരത്ത് എങ്കിലുമോ യാതൊരു ബന്ധവും ഇല്ലാത്ത രാജീവ് ചന്ദ്രശേഖർ ആണ് അദ്ദേഹം ഇപ്പോൾ കേന്ദ്രമന്ത്രിയാണ് മാത്രവുമല്ല അവിടെ കോൺഗ്രസ് സ്ഥാനാർത്ഥിയായി വന്നിരിക്കുന്ന ശശി തരൂർ മുൻ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ചു കൂടുതൽ ജനകീയ താൽപര്യത്തിൽ നിൽക്കുന്ന ഒരു നേതാവ് ആണ് അതുകൊണ്ടുതന്നെ ബിജെപിയുടെ സ്വപ്നത്തിൽ ഉള്ള തിരുവനന്തപുരം വിജയം നടക്കുമോ എന്ന കാര്യത്തിൽ ഉറപ്പൊന്നുമില്ല
ഏതായാലും മറ്റു പാർട്ടികളിൽ എല്ലാം സ്ഥാനാർത്ഥിയാകാൻ നേതാക്കൾ തമ്മിലടിക്കുമ്പോൾ നിലവിൽ കേരളത്തിലെ ബിജെപി നേതൃനിരയിൽ പലരും മത്സരത്തോടു മടികാണിക്കുന്നു എന്നതാണ് നിലവിലെ സാഹചര്യം പാർട്ടി സംസ്ഥാന പ്രസിഡണ്ട് സുരേന്ദ്രൻ അടക്കമുള്ള നേതാക്കൾ ഇതുകൊണ്ടുതന്നെ വലിയ പ്രതിസന്ധിയിൽ എത്തിയിരിക്കുകയാണ്
ഈ പതിനേഴാം തീയതി പ്രധാനമന്ത്രി നരേന്ദ്രമോദി കേരള സന്ദർശനത്തിന് വീണ്ടും വരികയാണ് അതിനുമുമ്പ് ശേഷിക്കുന്ന മണ്ഡലങ്ങളിലും സ്ഥാനാർഥിനിർണയം നടത്തുക എന്ന ലക്ഷ്യവുമായി പാർട്ടി പ്രസിഡൻറ് സുരേന്ദ്രൻ ആലോചനകൾ നടത്തുന്നുണ്ട് പല നേതാക്കളുമായും സംസാരിക്കുന്നുണ്ടെങ്കിൽ ഇനി നിശ്ചയിക്കേണ്ട ലോകസഭാ മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികൾ ആകാൻ ഒരാൾ പോലും താല്പര്യം കാണിക്കുന്നില്ല എന്നാണ് റിപ്പോർട്ട്
ബിജെപിയുടെ ഘടക കക്ഷിയായ ബി ഡിജെ എസ്.പാർട്ടിക്ക് നൽകിയിട്ടുള്ള നാല് സീറ്റുകളിൽ എല്ലായിടത്തും ഇതുവരെ സ്ഥാനാർത്ഥികളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല അവരും മത്സരത്തിനായി സ്ഥാനാർഥികളെ അന്വേഷിച്ചു നടക്കുകയാണ് സ്ഥിരമായി തോൽക്കുക എന്ന നാണക്കേട് മാത്രമല്ല ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉണ്ടാകുന്ന ഭീമമായ സാമ്പത്തിക ചെലവും പലരെയും മത്സരത്തിൽ നിന്നും മടുപ്പിക്കുന്നുണ്ട്. ബിജെപിയുടെ സ്ഥാനാർത്ഥിയായാൽ തെരഞ്ഞെടുപ്പ് ചെലവുകൾക്ക് പണത്തിന് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല എന്ന് വലിയ പ്രചരണം ഉണ്ടെങ്കിലും മത്സരിച്ചവരുടെ അനുഭവം അതല്ല എന്ന ഒരു കാര്യവും കേൾക്കുന്നുണ്ട്. ബിജെപിയുടെ കേന്ദ്ര നേതൃത്വം സംസ്ഥാന ഘടകത്തിലേക്ക് കോടിക്കണക്കിന് രൂപ കൈമാറുന്നുണ്ടെങ്കിലും അതെല്ലാം കൃത്യമായി സ്ഥാനാർത്ഥികളിൽ എത്താതെ നേതാക്കൾ തട്ടിയെടുക്കുന്നു എന്ന പരാതിയും പലരും പറഞ്ഞിട്ടുണ്ട് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പണം തിരിമറി നടത്തിയതിന്റെ പേരിൽ സംസ്ഥാന പ്രസിഡൻറ് സുരേന്ദ്രനെതിരെയുള്ള കേസ് ഇപ്പോഴും നിലവിലുണ്ട് ഈ സ്ഥിതി ഈ തെരഞ്ഞെടുപ്പിലും തുടരുക തന്നെ ചെയ്യും എന്നും മത്സരിക്കാൻ രംഗത്തിറങ്ങി വീട്ടിൽ നിന്നും പണം കൊണ്ടുവരേണ്ട ഗതികേടാണ് ഉണ്ടാവുക എന്ന പ്രചരണവും ബിജെപിയുടെ കാര്യത്തിൽ വ്യാപകമായി നിലനിൽക്കുന്നുണ്ട് ഈ അനുഭവങ്ങളും പാർട്ടി സ്ഥാനാർത്ഥികളാകാൻ പലരെയും മടുപ്പിക്കുകയാണ്