കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ നേതൃത്വ നിരയിൽ ഇരിക്കുമ്പോഴാണ് ലീഡർ കരുണാകരന്റെ മകളായ പത്മജ കോൺഗ്രസിൽ നിന്ന് രാജിവച്ച് ബിജെപിയിൽ ചേർന്നത്. ഈ സംഭവത്തിന് പിന്നാലെ കേരളത്തിലെ യൂത്ത് കോൺഗ്രസിൻറെ പ്രസിഡന്റായ രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയ പിതൃ ശൂന്യ പരാമർശം കണ്ടിട്ടും കേട്ടിട്ടും ഒരു കോൺഗ്രസ് നേതാവ് പോലും അതിനെ അപലപിച്ചില്ല. രാഹുലിന്റെ അധിക്ഷേപം പത്മജയ്ക്ക് എതിരെ ആയിരുന്നു എങ്കിലും അത് ചെന്നുകൊണ്ടത് ഇന്നും കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർ ആരാധനയോടെ കാണുന്ന കെ കരുണാകരൻ നെഞ്ചിൽ ആയിരുന്നു എന്നത് ഒരു സത്യമാണ്
കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ ഏറ്റവും ശക്തരായ രണ്ടു നേതാക്കളാണ് കരുണാകരനും. രണ്ടുപേരും കേരളത്തിലെ മുഖ്യമന്ത്രിമാർ പലവട്ടം ഇരുന്നവരാണ് മറ്റു നേതാക്കളെ അപേക്ഷിച്ച് ഇവർ പ്രസക്തരാകാൻ കാരണം ഈ രണ്ടു നേതാക്കളുടെയും പേരിൽ ആണ് കേരളത്തിലെ പാർട്ടി ഗ്രൂപ്പുകൾ നിലനിന്നിരുന്നത് എന്നതാണ് ഐ ഗ്രൂപ്പിൻറെ തലതൊട്ടപ്പൻ കരുണാകരനും എ ഗ്രൂപ്പിന്റെ രക്ഷിതാവ് ആൻറണിയും ആയിരുന്നു ഈ രണ്ടു നേതാക്കളെയും ചുറ്റിപ്പറ്റിയാണ് കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയം ഏതാണ്ട് നാല് പതിറ്റാണ്ടോളം മുന്നോട്ടുപോയത് മുന്നോട്ടുപോയത്.
മരണശേഷം വർഷങ്ങൾ പലതു കഴിഞ്ഞു എങ്കിലും ഇന്നും കോൺഗ്രസ് പ്രവർത്തകർക്ക് കരുണാകരൻ ഒരു വികാരമാണ് ‘ കേരളത്തിൽ വലിയ പ്രഗൽഭരായ കോൺഗ്രസ് നേതാക്കൾ പലരും ഉണ്ടായെങ്കിലും ലീഡർ എന്ന വിളിപ്പേരിലൂടെ അണികൾക്കിടയിൽ നിറഞ്ഞ നിന്നിരുന്നത് കരുണാകരൻ മാത്രം ആയിരുന്നു .ആന്റണിയെ പോലെ ആയിരുന്നില്ല കരുണാകരൻ തന്നോടൊപ്പം നിൽക്കുന്ന ആൾക്കാരെ സഹായിക്കാനും യാതൊരു അർഹതയും ഇല്ലാത്തവരെ പോലും ഉയരങ്ങളിലേക്ക് കൊണ്ടുവരാനും ഒരു മടിയും കാണിക്കാത്ത ആളായിരുന്നു കരുണാകരൻ കരുണാകരൻ എന്ന നേതാവിന്റെ ആശ്രിത വാത്സല്യം വലിയ പ്രചാരം നേടിയിരുന്നു കരുണാകരൻ വീട്ടിൽ ചുറ്റിക്കറങ്ങി നടന്നും കരുണാകരന്റെയും കുടുംബ അംഗങ്ങളുടെയും മുന്നിൽ ഓച്ഛാനിച്ചുനിന്നും പലതും നേടിയ നേതാക്കളാണ് ഇപ്പോഴും കോൺഗ്രസിൽ ഉള്ളത് കരുണാകരന്റെ സ്നേഹം നേടിയെടുക്കാൻ കഴിഞ്ഞാൽ ഏതു പദവിയിൽ എത്താനും എളുപ്പം കഴിയും എന്നത് ബോധ്യപ്പെട്ടവരാണ് പല നേതാക്കളും ഇപ്പോൾ പ്രതിപക്ഷ നേതാവായിരിക്കുന്ന ആളും കെപിസിസിയുടെ പ്രസിഡൻറ് കസേരയിൽ ഇരിക്കുന്ന ആളും ഒക്കെ കരുണാകരന്റെ ആശ്രിത വാത്സല്യത്തിന്റെ തണലിൽ ഉയർന്ന വന്നവരാണ്
എന്നാൽ ദൗർഭാഗ്യകരമായ ഒരു കാര്യം എടുത്തുപറയേണ്ടത് സ്വന്തം ലീഡറുടെ മകളായ പത്മജ പാർട്ടി വിട്ടപ്പോൾ വളരെ മോശം വാക്ക് ഉപയോഗിച്ച് അവരെ അധിക്ഷേപിക്കാൻ യൂത്ത് കോൺഗ്രസ് പ്രസിഡൻറ് കണ്ടെടുത്ത വാക്കുകളും പ്രയോഗിച്ച രീതിയും യഥാർത്ഥത്തിൽ കരുണാകരനെ ആക്ഷേപിക്കുന്നതിന് തുല്യമായി മാറി. ഇത്രയും നീചമായ പദപ്രയോഗം നടത്തിയ യുവ നേതാവിനെ വിമർശിക്കാനോ താക്കീത് ചെയ്യാനോ ഒന്നു കുറ്റപ്പെടുത്താൻ പോലുമോ കരുണാകരന്റെ തണലിൽ ഉയരങ്ങളിൽ എത്തിയ ഒരു നേതാവും ഉണ്ടായില്ല എന്നത് ഖേദകരമായ കാര്യമാണ്. യൂത്ത് കോൺഗ്രസ് പ്രസിഡന്റിന്റെ കരുണാകര ആക്ഷേപ പ്രസ്താവനയിൽ ആകെ വിമർശനവും ആയി രംഗത്തുവന്നത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാത്രം ആയിരുന്നു.
ഈ വിമർശനം പുറത്തു വന്നപ്പോൾ പലരും ശ്രദ്ധിച്ച ഒരു വിവരം ആളുകൾക്ക് മുമ്പാണ് കരുണാകരനെ പോലെ തുല്യനായ എ കെ ആൻറണിയുടെ മകൻ ബിജെപി പാർട്ടിയിലേക്ക് പോയപ്പോൾ ഒരു നേതാവും പ്രതിഷേധിക്കുന്നത് ആക്ഷേപിക്കുന്നത് കണ്ടില്ല ആന്റണിയുടെ മകൻ അനിൽ ആൻറണി കോൺഗ്രസ് വിട്ടാൽ കോൺഗ്രസിന് ഒരു ക്ഷീണവും ഉണ്ടാവില്ല എന്ന് മാത്രമാണ് വലിയ വിമർശകർ പറഞ്ഞുവെച്ചത് മകൻ കോൺഗ്രസ് വിട്ട് മുഖ്യ ശത്രു പാർട്ടിയായ ബിജെപിയിലേക്ക് പോയത് പിതൃശൂന്യത യുടെ ഭാഗമാണ് എന്ന് പറയാൻ ഒരു യൂത്ത് നേതാവും ഉണ്ടായില്ല
ഏതായാലും നാലു പതിറ്റാണ്ടു കാലത്തോളം കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ എല്ലാം എല്ലാം ആയി നിറഞ്ഞു നിൽക്കുകയും ഇന്നും തൻറെ ഭരണ നൈപുണ്യത്തിന്റെയും ഇച്ഛാശക്തിയുടെയും പേരിൽ ഒരു മാതൃകാ നേതാവായി കോൺഗ്രസ് പ്രവർത്തകരുടെ ഹൃദയങ്ങളിൽ ഉള്ള കരുണാകരൻ എന്ന നേതാവിനെ പരസ്യമായി ആക്ഷേപിക്കുന്ന വിധത്തിൽ പത്മജാ വിഷയത്തിൽ പ്രസ്താവന നടത്തിയ യൂത്ത് കോൺഗ്രസ് നേതാവ് ഇപ്പോഴും നിയന്ത്രണമില്ലാത്ത നാക്കുമായി നടക്കുകയാണ് ഒരു തിരിച്ചടി ഏറെ വൈകാതെ ഈ നേതാവിന് ഉണ്ടാകും എന്നുള്ളത് ഉറപ്പാണ് പ്രശസ്ത കഥാകാരനായ ടി പത്മനാഭൻ ഇന്നലെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റിന്റെ സമനില തെറ്റിയ പ്രയോഗത്തെ വിമർശിച്ചിരുന്നു ഇനിയും പലരും വിമർശനവുമായി വരും എന്ന കാര്യത്തിൽ സംശയം വേണ്ട
കോൺഗ്രസ് പാർട്ടിയുടെ ഏത് പദവിയിൽ ഇരുന്നാൽ പോലും ആ പാർട്ടിയോടുള്ള ഇഷ്ടക്കേടിന്റെയോ നിലപാടുകളിലെ എതിർപ്പിന്റെയോ പേരിൽ പാർട്ടി വിട്ട് വെറുതെ വീട്ടിൽ ഇരിക്കുന്നതിനോ മറ്റേതെങ്കിലും പാർട്ടിയിൽ ചേരുന്നതിനു ആർക്കും അവകാശമുണ്ട്. അതിന് ഇത്ര നിഷിദ്ധമായ ഭാഷയിൽ വിമർശനം നടത്തേണ്ട കാര്യമില്ല മാത്രവുമല്ല ദേശീയതലത്തിൽ നോക്കിയാൽ കോൺഗ്രസിനകത്ത് തോരാത്ത മഴ പോലെ നേതാക്കളുടെ കൊഴിഞ്ഞു പോക്ക് തുടർന്നുകൊണ്ടിരിക്കുമ്പോൾ അത് ഒന്നും കാണാതെ അല്ലെങ്കിൽ അതൊന്നും പ്രശ്നമല്ല എന്ന രീതിയിൽ പരസ്യമായി പ്രതികരിക്കുന്ന യൂത്ത് കോൺഗ്രസ് നേതാവിനെ നിലക്ക് നിർത്തിയില്ലെങ്കിൽ യൂത്ത് കോൺഗ്രസിന് അല്ല മൂത്ത കോൺഗ്രസിന് ആയിരിക്കും അതിൻറെ പ്രായശ്ചിത്തം അനുഭവിക്കേണ്ടി വരിക എന്നതാണ് വാസ്തവം