മരണത്തോട് മുഖാമുഖം കണ്ട് അദ്ഭുതകരമായി രക്ഷപ്പെട്ട അപൂർവ്വം ചിലർ മനുഷ്യർ

മരണത്തോട് മുഖാമുഖം കണ്ട് അദ്ഭുതകരമായി രക്ഷപ്പെട്ട അപൂർവ്വം ചിലർ മനുഷ്യർ

മലയാള സിനിമയിലെ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ പട്ടികയിലേക്ക് ചുവടുവെക്കുകയാണ് ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമേല്‍ ബോയ്സ് എന്ന ചിത്രവും….2006 ല്‍ കൊടെക്കനാലിലെ ഗുണ കേവില്‍ അകപ്പെട്ടുപോയ സുഹൃത്തിനെ രക്ഷിച്ച,, എറണാകുളം മഞ്ഞുമ്മലില്‍ നിന്നും പോയ യുവാക്കളുടെ യഥാർഥ അനുഭവം ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്…. മരണത്തോട് മുഖാമുഖം കണ്ട് അദ്ഭുതകരമായി രക്ഷപ്പെട്ട പല സംഭവങ്ങളും ലോകത്തു പലയിടത്തുമുണ്ടായിട്ടുണ്ട്. ഇക്കൂട്ടത്തില്‍ ഏറെ പ്രശസ്തമാണ് ആരണ്‍ റാല്‍സ്റ്റണിന്റെ രക്ഷപ്പെടല്‍…..പർവതാരോഹകനായ ആരണ്‍ റാല്‍സ്റ്റൻ യുഎസിലെ ഉട്ടായിലുള്ള ബ്ലൂ ജോണ്‍ എന്ന മലയിടുക്കില്‍ കുടുങ്ങിയിരുന്നു…. ഒരു വലിയ പാറക്കഷ്ണം അദ്ദേഹത്തിന്റെ കൈയില്‍ വീണു. കൈ പുറത്തെടുക്കാൻ റാല്‍സ്റ്റനു കഴിയാത്തതിനാല്‍ 127 മണിക്കൂറുകളോളം അതായത് (5 ദിവസം) അദ്ദേഹം മരണത്തെ പ്രതീക്ഷിച്ച്‌ അവിടെ കഴിഞ്ഞു കൂടി…. പിന്നീട് പാറയില്‍ കുടുങ്ങിയ കൈ അറുത്തുമാറ്റിയാണ് അദ്ദേഹം രക്ഷ നേടിയത്…. ലോകമെങ്ങും ശ്രദ്ധ നേടുകയും ചർച്ചയ്ക്കു വഴിയൊരുക്കുകയും ചെയ്ത സംഭവമാണിത്….മറ്റൊരു സംഭവത്തില്‍ വളരെ വിസ്മയകരമായ രക്ഷപ്പെടലാണ് ഓസ്‌ട്രേലിയക്കാരിയായ ഈവ വിസ്‌നീസ്‌കയ്ക്കു സംഭവിച്ചത്. പാരഷൂട്ട് ഗ്ലൈഡറായ ഈവ അടുത്തിടെ നടക്കാൻ പോകുന്ന ലോക പാരഗ്ലൈഡിങ് ചാംപ്യൻഷിപ്പിനായി തയാറെടുക്കുകയായിരുന്നു…. ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സില്‍ ഈവ പരിശീലനപ്പറക്കല്‍ നടത്തി. എന്നാല്‍ ഈവയെ കാത്ത് ഒരു ദുരന്തം കൊടുങ്കാറ്റിന്റെ രൂപത്തില്‍ വരാനുണ്ടായിരുന്നു…..അതിതീവ്ര വേഗത്തില്‍ വീശിയടിച്ച കാറ്റില്‍പെട്ട് ഈവ പാരഷൂട്ടോടെ പറന്നു പൊങ്ങി. തറനിരപ്പില്‍ നിന്നു പത്തു കിലോമീറ്ററോളം പൊക്കത്തില്‍ അവർ ചെന്നുപെട്ടു. ഏകദേശം എവറസ്റ്റ് കൊടുമുടിയേക്കാള്‍ ഉയരത്തില്‍. ഉയരങ്ങളിലേക്കു പോകുന്തോറും ഓക്‌സിജൻ കുറയും. ശരീരത്തില്‍ ഓക്‌സിജൻ കുറഞ്ഞതോടെ ഈവ ബോധരഹിതയായി…. അവരുടെ ശരീരം മുഴുവൻ മഞ്ഞുമൂടാൻ തുടങ്ങി…. ഫ്രോസ്റ്റ് ബൈറ്റ് എന്നറിയപ്പെടുന്ന മഞ്ഞുകടി അവരുടെ ശരീരത്തില്‍ പലഭാഗത്തും സംഭവിച്ചു….ഓറഞ്ചിന്റെ വലുപ്പമുള്ള മഞ്ഞുകട്ടകള്‍ അവരുടെ ദേഹത്തേക്കു തെറിച്ചു കുത്തിനോവിച്ചു…. എന്നാല്‍ ഒരു മണിക്കൂറിനു ശേഷം ബോധം വന്നപ്പോള്‍ അവർ സുരക്ഷിതയായി പുറപ്പെട്ടിടത്തു നിന്നു 60 കിലോമീറ്ററോളം അകലെ തിരിച്ചെത്തി…. ഇതേ കൊടുങ്കാറ്റില്‍ ഷോങ്പിൻ എന്ന മറ്റൊരു പാരഷൂട്ട് പറക്കലുകാരനും ഇത്രയും ഉയരത്തിലെത്തിയിരുന്നു. എന്നാല്‍ ഷോങ്പിൻ മരിച്ചു…..രക്ഷപ്പെടലുകളില്‍ ഏറെ പ്രശസ്തമായ കഥയാണ് ജപ്പാൻകാരനായ സുതോമു യമഗൂച്ചിയുടേത്. 2010ല്‍ തന്റെ 94ാം വയസ്സില്‍ അന്തരിച്ച യമഗൂച്ചി രക്ഷപ്പെട്ടത് ചില്ലറ ദുരന്തത്തില്‍ നിന്നൊന്നുമല്ല, ആണവ ബോംബ് സ്‌ഫോടനത്തില്‍ നിന്നായിരുന്നു... അതും ഒന്നല്ല, രണ്ടു തവണ. യുഎസ് ജപ്പാനില്‍ ആണവസ്‌ഫോടനം നടത്താൻ പദ്ധതിയിടുമ്പോള്‍ 29 വയസ്സുള്ള യുവാവായിരുന്നു യമഗൂച്ചി. 1945 ഓഗസ്റ്റ് ആറിന് യുഎസ് ഹിരോഷിമയില്‍ ആദ്യ ബോംബിട്ടു. അന്ന് യമഗൂച്ചി മരിച്ചില്ലെങ്കിലും പരുക്കുകള്‍ പറ്റി…. ഇതു ചികിത്സിക്കാനായി അദ്ദേഹം തൊട്ടടുത്ത ദിവസം നാഗസാക്കി നഗരത്തിലെത്തി. എന്നാല്‍ ഒരു ദിവസം കൂടി കഴിഞ്ഞപ്പോള്‍ യുഎസ് നാഗസാക്കിയിലും ആറ്റംബോംബിട്ടു… യമഗൂച്ചി ഇത്തവണയും അദ്ഭുതകരമായി രക്ഷപ്പെട്ടു….1978ല്‍ അനറ്റോളി ബുഗോസ്‌കി എന്ന റഷ്യൻ ശാസ്ത്രജ്ഞൻ, വമ്പൻ സോവിയറ്റ് ആണവപരീക്ഷണശാലയായ യു70 സിങ്ക്രോട്ടണില്‍ പരീക്ഷണങ്ങളില്‍ ഏർപെട്ടു നില്‍ക്കുകയായിരുന്നു. എന്നാല്‍ ഇടയ്ക്ക് എന്തോ തകരാർ സംഭവിച്ചതിനാല്‍ ആണവ പരീക്ഷണശാലയില്‍ തടസ്സം നേരിട്ടു. ഇതെന്തു കൊണ്ടാണെന്നു നോക്കാൻ പോയ ബുഗോസ്‌കിയുടെ തലയിലേക്ക് അതീവ ഊർജമുള്ള ഒരു കണി

കാബീം പതിച്ചു. നൊടിയിടയില്‍ മരണം സംഭവിക്കേണ്ട ഒരു അപകടമായിരുന്നെങ്കിലും ബുഗോസ്‌കി രക്ഷപ്പെട്ടു. ക്രൊയേഷ്യക്കാരനായ ഫ്രേൻ സെലക് തന്റെ ജീവിത കാലയളവിനിടയില്‍ ഏഴ് തവണയാണു മരണത്തിന്റെ പിടിയില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടത്. ഇതെല്ലാം അതിജീവിച്ച്‌ 87 വയസ്സുവരെ അദ്ദേഹം ജീവിച്ചു….ക്രൊയേഷ്യയില്‍ 1929 ജൂണ്‍ 14നു ജനിച്ച സെലക് ഒരു സംഗീത അധ്യാപകനായിരുന്നു. 1962ല്‍ 32 വയസ്സുള്ളപ്പോള്‍ ബോസ്‌നിയയിലെ സാരായെവോ നഗരത്തില്‍ നിന്നു ക്രൊയേഷ്യയിലെ ഡുബ്രോവ്‌നിക് നഗരത്തിലേക്കു തീവണ്ടിയില്‍ പോകുകയായിരുന്നു സെലക്. എന്നാല്‍ തീവണ്ടി വഴിമധ്യേ പാളം തെറ്റി. 17 പേർ അപകടത്തില്‍ മരിച്ചു. പുഴയിലേക്കു വീണെങ്കിലും ആരോ അദ്ഭുതകരമായി സെലകിനെ രക്ഷിച്ചു. പിന്നീട് 6 തവണ കൂടി അദ്ദേഹം അപകടങ്ങളില്‍ പെട്ടു. 2003ല്‍ പത്തുകോടിയോളം തുക വരുന്ന ഒരു ലോട്ടറി സെലകിന് അടിച്ചു. 2010ല്‍ ഈ സമ്പാദ്യം മുഴുവൻ തന്റെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി വീതിച്ചു നല്‍കിയ ശേഷം സെലക് ലളിതജീവിതം തുടങ്ങി. 2016ല്‍ അദ്ദേഹം അന്തരിച്ചു.