ശ്മശാനം ആയി ഒരു നാട്

ഇസ്രായേൽ കൊന്നൊടുക്കിയത് 35000ത്തിലധികം മനുഷ്യരെ

  കഴിഞ്ഞു പലസ്തീനിൽ ഇസ്രായേൽ യുദ്ധം തുടങ്ങിയിട്ട് പലസ്തീൻകാർ തിങ്ങി പാർത്തിരുന്ന ഗാസ പ്രദേശം മനുഷ്യരില്ലാത്ത വെറും ശവപ്പറമ്പായി മാറിയിരിക്കുന്നു കഴിഞ്ഞ ആറുമാസത്തിനിടയിൽ ഇസ്രായേൽ ഗാസയിൽ നടത്തിയ ആക്രമണത്തിൽ ഇതേവരെ 35,000ത്തിൽ അധികം മനുഷ്യ ജീവനുകൾ പൊലിഞ്ഞു എന്നാണ് കണക്കുകൾ പറയുന്നത് ഇതിന് പുറമെയാണ് ‘75000 ത്തിലധികം ആൾക്കാർ പരിക്കേറ്റ് എണീക്കാൻ പോലും കഴിയാതെ കിടക്കുന്നത് ഐക്യരാഷ്ട്ര സംഘടനയും പല രാജ്യങ്ങളും ഇതിനകം യുദ്ധം നടത്താൻ അഭ്യർത്ഥിച്ചിട്ടുണ്ട് ഒന്നിനും ചെവി കൊടുക്കാതെ ഇസ്രായേൽ നിരന്തരം ആക്രമിച്ചുകൊണ്ട് യുദ്ധം തുടരുകയാണ് ഗാസയിൽ കൊല്ലപ്പെട്ടവർ കഴിഞ്ഞാൽ അവശേഷിച്ചിരുന്ന മുഴുവൻ ആൾക്കാരും ഗാസ് വിട്ടു എങ്ങോട്ടൊക്കെയോ പോയിരിക്കുന്നു എന്നാണ് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്

മുസ്ലിം മത വിഭാഗത്തിന്റെ ആചാരപരമായ പ്രധാന വിശേഷ ഘട്ടമാണ് റമസാൻ വ്രത കാലം ഈ വ്രത ആരംഭത്തിനു മുൻപ് ഇസ്രായേൽ യുദ്ധം നടത്തുമെന്ന് ഗാസയിൽ അവശേഷിച്ചിരുന്ന വരും ലോകവും പ്രതീക്ഷിച്ചിരുന്നതാണ് വൃദ്ധ ആരംഭ ഘട്ടം മുതൽ യുദ്ധം നിർത്തിവയ്ക്കുന്നതിനായി ചർച്ചകൾ നടത്തുന്നതിന് ശ്രമം നടന്നെങ്കിലും ഇസ്രായേൽ ഒഴിഞ്ഞു മാറിയതോടുകൂടി ആശ്രമവും പരാജയപ്പെട്ടു ഗാസയിലെ ഹമാസ് പ്രതിനിധികൾ ഇസ്രായേലുമായി ചർച്ച നടത്തുന്നതിന് ശ്രമം നടത്തിയെങ്കിലും അവരും മടുത്തു തിരികെ പോകുന്ന സ്ഥിതിയാണ് ഉണ്ടായത് ഇതിനേക്കാൾ എല്ലാം അത്ഭുതകരമായി തോന്നുന്നത് റമദാൻ വ്രത ആരംഭത്തിനു ശേഷവും യുദ്ധം കൂടുതൽ ശക്തമാക്കും എന്ന് ഇസ്രായേൽ സർക്കാരിൻറെ പ്രസ്താവനയാണ്

പലസ്തീനിൽ ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്ന ഭീകരമായ ആക്രമണം യാതൊരു നീതീകരണവും ഇല്ലാത്തതും അന്യായവും ആണ് എന്ന് പ്രമുഖ ലോകരാഷ്ട്രങ്ങൾ തുടക്കം മുതൽ തന്നെ അഭിപ്രായം പറഞ്ഞിരുന്നു എങ്കിലും അമേരിക്കയും ചൈനയും റഷ്യയും യുദ്ധ അവസാനത്തിനായി സർവ്വം നടത്തി എങ്കിലും ഇതൊന്നും അംഗീകരിക്കാൻ ഇസ്രായേൽ ഭരണകൂടം തയ്യാറായില്ല

ഗാസയിലെ ജനതയായ ഹമാസിന് നേരെ ഇസ്രായേൽ നടത്തിയത് തികച്ചും മനുഷ്യത്വരഹിതമായ ആക്രമണം ആയിരുന്നു എന്ന് ഇതിനകം തന്നെ അഭിപ്രായം വന്നിട്ടുള്ളതാണ് യുദ്ധകാര്യത്തിൽ പാലിക്കേണ്ട ഐക്യരാഷ്ട്ര സഭയുടെ നിർദ്ദേശം പോലും അവഗണിക്കുകയാണ് ഇസ്രായേൽ ചെയ്തുകൊണ്ടിരുന്നത് ഗാസയിലെ ഇസ്രായേൽ ആക്രമണത്തിൽ അഞ്ചുവയസ്സിന് താഴെയുള്ള നിരപരാധികളായ ആയിരക്കണക്കിന് പിഞ്ചു കുട്ടികളാണ് കൊല്ലപ്പെട്ടത് അതുപോലെതന്നെ അംഗഭംഗം വന്നു ചികിത്സ പോലും കിട്ടാതെ വഴിനീളെ കരഞ്ഞു കിടക്കുന്ന കുഞ്ഞുങ്ങളുടെ ചിത്രങ്ങൾ പോലും പുറത്തുവരികയുണ്ടായി.

നൂറ്റാണ്ടുകളായി പല സ്റ്റീൻ ജനത ആവശ്യപ്പെടുന്നതാണ് അവരുടെ സ്വന്തം രാജ്യം അവർക്ക് അനുവദിച്ചു കൊടുക്കുക എന്നുള്ളത്. ഇസ്രായേലിന്റെ അധീനതയിൽ കിടക്കുന്ന പലസ്തീനിലെ ജനങ്ങൾ സ്വന്തം രാജ്യം എന്ന ആഗ്രഹവുമായി പതിറ്റാണ്ടുകളായി സമരവും പ്രതിഷേധവും നടത്തിക്കൊണ്ടിരിക്കുന്നു നടത്തിക്കൊണ്ടിരിക്കുന്നു. എന്നാൽ ഒരിക്കൽ പോലും പലസ്തീൻ പ്രത്യേക രാഷ്ട്രമായി അംഗീകരിക്കാനും ഹമാസുകൾക്ക് രാജ്യം വിട്ടു കൊടുക്കാനും ഇസ്രായേൽ ഒരിക്കലും സമ്മതിച്ചിട്ടില്ല

ഹമാസുകൾ അധിവസിക്കുന്ന പലസ്തീൻ പ്രദേശം പ്രത്യേകരാജ്യമായി അംഗീകരിച്ചുകൊണ്ട് അവരെ സ്വതന്ത്രരാക്കണം എന്ന നിർദ്ദേശം വൻകിട രാജ്യങ്ങൾ ഐക്യരാഷ്ട്രസഭയിൽ വെച്ചുവെങ്കിലും ഐക്യരാഷ്ട്രസഭയുടെ ആ തീരുമാനത്തെ പോലും ഇതേവരെ ഇസ്രായേൽ അംഗീകരിച്ചിട്ടില്ല

റമസാൻ വൃത ആരംഭ ഘട്ടത്തിൽ എങ്കിലും പലസ്തീന് എതിരെ നടത്തുന്ന ഇസ്രായേലിന്റെ ക്രൂരമായ യുദ്ധ നടപടികൾ നിർത്തിവെക്കും എന്ന് ലോകം പ്രതീക്ഷിച്ചതാണ്. യുദ്ധം തുടങ്ങി ആറുമാസം കഴിഞ്ഞിട്ടും യുദ്ധം കൂടുതൽ കൂടുതൽ ശക്തമാക്കുക എന്ന തീരുമാനവും ആയിട്ടാണ് ഇസ്രായേൽ ഭരണകൂടം നീങ്ങുന്നത്. ലോക മനസ്സാക്ഷിയെ ഞെട്ടിച്ചുകൊണ്ട് പലസ്തീൻ ജനതയുടെ നിർദ്ദേശങ്ങളും ആഗ്രഹങ്ങളും പൂർണമായും തള്ളിക്കൊണ്ട് ഒരു ജനവിഭാഗത്തെ കൊന്നൊടുക്കി ഒരു രാജ്യം തങ്ങളുടെ കൈവശം തന്നെ നിലനിർത്തുക എന്ന ധിക്കാരപരമായ നിലപാട് ഇസ്രായേൽ തുടർന്നുകൊണ്ടിരിക്കുകയാണ്. പരിശുദ്ധമായ ചിന്തകളും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പകരുകയും ചെയ്യേണ്ട വ്രത കാലത്ത് പോലും ആയുധങ്ങൾ പ്രയോഗിച്ചു മനുഷ്യരെ കൊല്ലുക എന്ന ഇസ്രായേൽ നിലപാടിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചവർ പ്രതികരിക്കുന്നുണ്ടെങ്കിലും അതെല്ലാം ധിക്കാരത്തോട് തള്ളുന്ന ഇസ്രായേൽ രീതി തുടരുകയാണ്