പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിങിന്റെ ഭാര്യ പ്രണീത് കൗർ ബിജെപിയിലേയ്ക്ക്.

പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിങിന്റെ ഭാര്യ പ്രണീത് കൗർ ബിജെപിയിലേയ്‌ക്കെന്നു സൂചന.

പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിങിന്റെ ഭാര്യ പ്രണീത് കൗർ ബിജെപിയിലേയ്ക്ക്. നാല് പ്രാവശ്യം കോൺഗ്രസ് എംപിയായിരുന്നു. പഞ്ചാബിലെ രാഷ്ട്രീയ സാഹചര്യം സംബന്ധിച്ച് ക്യാപ്റ്റൻ അമരീന്ദർ സിങ്ങും ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയും തമ്മിൽ നടത്തിയ ചർച്ചയെ തുടർന്നാണിത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പഞ്ചാബിലെ പട്യാലയിൽ നിന്ന് കൗർ മത്സരിക്കുമെന്നും പ്രതീക്ഷിക്കുന്നു. കൗറിനൊപ്പം മറ്റ് നിരവധി മുൻ കോൺഗ്രസ് നേതാക്കളും ബിജെപിയിൽ ചേരുമെന്ന് പ്രതീക്ഷിക്കുന്നു. കോൺഗ്രസ് പാർട്ടിയിൽ നിന്നുള്ള കൗറിൻ്റെ രാജിയും ബി.ജെ.പി നേതൃത്വവുമായി വിപുലമായ ചർച്ചകളും നടത്തിയതിന് പിന്നാലെയാണ് കൂറുമാറ്റം.