എബിപി – സീ വോട്ടർ സർവേ ഫലം പുറത്ത്. കേരളത്തിൽ കോൺഗ്രീസിന് 20 സീറ്റ് ലഭിക്കുമെന്നാണ് പ്രവചനം. 45% വോട്ട് ഷെയറും ലഭിച്ചേക്കാം. ഇടതുപക്ഷത്തിന് 31% വോട്ട് ഷെയറും എബിപി – സീ വോട്ടർ സർവേ ഫലം പ്രവചിക്കുന്നു. ബിജെപിയ്ക്ക് 20% ലഭിക്കും. നേരത്തെ ഉണ്ടായിരുന്ന സീറ്റുകൾ നിലനിർത്താനും കൂടെ ഒരു സീറ്റു കൂടെ സ്വന്തമാക്കാനും സാധിക്കുമെന്ന സർവ്വേ ഫലം കോൺഗ്രസിന് ആത്മവിശ്വാസം വർധിപ്പിക്കുന്നു. ത്രികോണ മത്സരങ്ങൾ നടക്കുന്ന ഇടങ്ങളിൽ പോലും കോൺഗ്രസിനാണ് വിജയസാധ്യത.
ഉത്തരേന്ത്യയിൽ, പ്രതേകിച്ചും കേരളത്തിലും തമിഴ് നാട്ടിലും ബിജെപി തിരച്ചടിയാണ് സർവ്വേ ഫലം വെളിവാക്കുന്നത്. എന്നാൽ ബിജെപിയ്ക്ക് 2019തിലെ അപേക്ഷിച്ച് 6% വോട്ട് ഷെയറിലെ വർദ്ധനവ് സർവ്വേ പ്രവചിക്കുന്നു. അതെ സമയം തമിഴ് നാട്ടിൽ 39 സീറ്റിലും ഇന്ത്യ മുന്നണിയ്ക്ക് വിജയവും പ്രവചിക്കുന്നുണ്ട്. പലയിടങ്ങളും സീറ്റുകൾ പ്രഖ്യാപിച്ചിട്ടില്ല. അതിലായതിനാൽ ലഭ്യമായ കണക്കുകളുടെ അടിസ്ഥാനത്തിലാണ് കണക്കുകൾ പുറത്തുവിടുന്നത്.