ഉത്തരാഖണ്ഡിൽ കേന്ദ്ര നിയമസഭാ പാസ്സാക്കിയ ഏക സിവിൽ കോഡിന് അംഗീകാരം.

ഉത്തരാഖണ്ഡിൽ കേന്ദ്ര നിയമസഭാ പാസ്സാക്കിയ ഏക സിവിൽ കോഡിന് അംഗീകാരം ലഭിച്ചു.

ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡിൽ കേന്ദ്ര നിയമസഭാ പാസ്സാക്കിയ ഏക സിവിൽ കോഡിന് അംഗീകാരം ലഭിച്ചു. രാഷ്ട്രപതി അംഗീകാരം നൽകിയതോടെ ബില്ല് നിയമമായി. ഇതോടെ രാജ്യത്തിലാദ്യമായി ഏക സിവിൽ കോഡ് നിലവിൽ വരുന്ന സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറി. മുത്തലാക്ക് വിവാഹം തുടങ്ങിയ കാര്യങ്ങൾക്ക് ഏക സിവിൽ കോഡ് ബാധകമാണ്. സംസ്ഥാനത്തെ 3% വരുന്ന ഗോത്രവർഗക്കാരെ ഒഴുവാക്കികൊണ്ടാണ് നിയമം പാസ്സാക്കിയത്. ഉത്തരഖണ്ഡിന്റ്റെ തിരഞ്ഞെടുപ്പ് വാഗ്ധാനങ്ങളിൽ പ്രധാനപ്പെട്ടതായിരുന്നു ഏക സിവിൽ കോഡ്. പുതുതായി രൂപീകരിച്ച ഉത്തരാഖണ്ഡ് സർക്കാരിൻ്റെ ആദ്യ കാബിനറ്റ് യോഗത്തിന് ശേഷമാണ് യുസിസിയുടെ കരട് തയ്യാറാക്കുന്നതിനുള്ള പാനൽ പ്രഖ്യാപിച്ചത്. പാനലിന് പൊതുജനങ്ങളിൽ നിന്ന് 2.3 ലക്ഷത്തിലധികം നിർദ്ദേശങ്ങൾ ലഭിച്ചു, അവയിൽ ഭൂരിഭാഗവും കത്തുകൾ, രജിസ്റ്റർ ചെയ്ത പോസ്റ്റുകൾ, ഇമെയിലുകൾ, ഓൺലൈൻ പോർട്ടലിലൂടെ രേഖാമൂലമുള്ള നിർദ്ദേശങ്ങൾ എന്നിവയിലൂടെ ലഭിച്ചു.”തീർച്ചയായും, സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നത് എല്ലാ പൗരന്മാർക്കും തുല്യാവകാശം ഉറപ്പാക്കുക മാത്രമല്ല, സ്ത്രീകൾ നേരിടുന്ന പീഡനങ്ങൾ തടയുകയും ചെയ്യും. സംസ്ഥാനത്ത് ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനും സാമൂഹിക സമത്വത്തിൻ്റെ പ്രാധാന്യം തെളിയിക്കുന്നതിനും ഏകീകൃത സിവിൽ കോഡ് ഒരു പ്രധാന പങ്ക് വഹിക്കും” എന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പറഞ്ഞു. അസം, ഗുജറാത്ത് ഉള്പടെയില്ല സംസ്ഥാനങ്ങൾ ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു.