മഹാരാഷ്ട്ര: അജിത് പവാറിൻ്റെ നേതൃത്വത്തിലുള്ള എൻസിപി 2024-ൽ മഹാരാഷ്ട്രയിലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നാല് സീറ്റുകളിൽ മത്സരിക്കും എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വരാനിരിക്കുന്ന 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയ്ക്ക് 13 സീറ്റുകളും, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ (എൻസിപി) അജിത് പവാർ വിഭാഗവും നാല് സീറ്റുകളിൽ മത്സരിക്കുമെന്നും റിപ്പോർട്ടുകൾ വ്യക്തമായ്ക്കുന്നു. എൻ ഡി ടി വി റിപ്പോർട്ട് ചെയ്തത് പ്രകാരം, ബിജെപി മഹാരാഷ്ട്രയിലെ 48 സീറ്റുകളിൽ 31 സീറ്റുകളിലേക്കും സ്ഥാനാർത്ഥികളെ നിർത്തും.2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഈ വർഷം ഏപ്രിൽ-മെയ് മാസങ്ങളിൽ നടക്കുമെന്നാണ് പ്രതീക്ഷ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ കഴിഞ്ഞ പത്ത് വർഷമായി കേന്ദ്രത്തിൽ അധികാരത്തിൽ തുടരുന്നു, തുടർച്ചയായി മൂന്നാം തവണയും പാർട്ടി അധികാരത്തിൽ വരാനുള്ള സാധ്യത പല റിപ്പോർട്ടുകളും പറയുന്നുണ്ട്.