ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിക്കാനിരിക്കെ വമ്പൻ തീരുമാനവുമായി മോദി സര്‍ക്കാര്‍.
ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിക്കാനിരിക്കെ വമ്പൻ തീരുമാനവുമായി മോദി സര്‍ക്കാര്‍. തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് മുൻപ് തന്നെ തീരുമാനം പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.
ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിക്കാനിരിക്കെ വമ്പൻ തീരുമാനവുമായി മോദി സര്‍ക്കാര്‍. തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് മുൻപ് തന്നെ തീരുമാനം പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറക്കുമെന്നാണ് അഭ്യൂഹം. കഴിഞ്ഞ ആഴ്ച പാചക വാതക വില കുറച്ചിരുന്നു.
പെട്രോള്‍, ഡീസല്‍ വില കുറയ്ക്കുന്നത് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്. നൂറിന് മുകളിലാണ് പെട്രോള്‍ വില. ഇക്കാരത്താല്‍ തന്നെ അവശ്യവസ്തുക്കളുടെ വിലയും കൂടുതലാണ്. പെട്രോള്‍ വില കുറയ്ക്കുന്നത് വിലക്കയറ്റത്തിനും പരിഹാരമാകും.
ഇത് കണക്കിലെടുത്താണ് പ്രഖ്യാപനത്തിന് ഒരുങ്ങുന്നത്. പാചകവാതക വില കുറച്ചതിന് വലിയ സ്വീകാര്യത ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് പെട്രോളിനും വില കുറയ്ക്കാന്‍ തയ്യാറെടുക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ രാജ്യത്തെ പെട്രോള്‍ വില പ്രതിപക്ഷ പാര്‍ട്ടികള്‍ ചര്‍ച്ചയാക്കുന്നത് ഒരുപരിധി വരെ തടയാനും തീരുമാനം സഹായിക്കുമെന്നാണ് ബിജെപി നേതൃത്വം കണക്കുകൂട്ടുന്നത്.
വനിതാ ദിനമായ മാര്‍ച്ച് എട്ടിനാണ് പാചക വാതക വില കുറച്ച പ്രഖ്യാപനം പ്രധാനമന്ത്രി നടത്തിയത്. വനിതാ ദിന സമ്മാനം ആണെന്നും പ്രധാനമന്ത്രി എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി. ‘ ഇന്ന് വനിതാ ദിനത്തില്‍ എല്‍ പി ജി സിലിണ്ടര്‍ വിലയില്‍ 100 രൂപ കുറയ്ക്കാന്‍ നമ്മുടെ സര്‍ക്കാര്‍ തീരുമാനിച്ചു.
ഇത് രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് കുടുംബങ്ങളുടെ സാമ്പത്തിക ഭാരം ഗണ്യമായി കുറയ്ക്കും, പ്രത്യേകിച്ച് നമ്മുടെ നാരീ ശക്തിക്ക് ഊന്നലേക്കുകയും ചെയ്യും, എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്