സഹായം അഭ്യർത്ഥിച്ചെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ കർണാടക മുൻ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയ്ക്കെതിരെ പോക്സോ കേസ്. പതിനേഴുകാരിയുടെ അമ്മയുടെ പരാതിയിൽ ബംഗളൂരു സദാശിവനഗർ പൊലീസാണ് യെദ്യൂരപ്പയ്ക്കെതിരെ കേസെടുത്തത്. കുട്ടിയെ 81 കാരനായ യെദ്യൂരപ്പ മുറിയിൽ കൊണ്ടുപോയപീഡിപ്പിക്കുകയായിരുന്നുവെന്നാണ് ആരോപണം. ഫെബ്രുവരി രണ്ടിനായിരുന്നു കേസിന് ആസ്പദമായ സംഭവം. അമ്മയ്ക്കൊപ്പം എത്തിയിയതായിരുന്നു പെൺകുട്ടി. കേസുമായി ബന്ധപ്പെട്ട് യെദ്യൂരപ്പ ഇതുവരെ പ്രതികരിച്ചിട്ടില്ല.