കോൺഗ്രസ് നേതാക്കളുടെ ബിജെപി പ്രവേശനത്തെ വിമർശിച്ചു സമസ്ത മുഖപത്രം. രാജ്യത്തിന് നേരെയുള്ള വെല്ലുവിലായാണ് സമസ്ത മുഖപത്രം ഇതിനെ കാണുന്നത്. ഇന്ത്യയിലെ ജനാധിപത്യ വിശ്വാസത്തെ ഊതികെടുത്തു
ന്ന നടപടിയെന്നും രാഷ്ട്രീയ വെല്ലുവിളി നേരിടുന്നതിൽ മതേതര കക്ഷികൾക്ക് പിഴച്ചെന്നും വിമർശനം. ജവഹർലാൽ നെഹ്റുവിൻ്റെ പിൻമുറക്കാരാണ് നിർലജ്ജം ഫാസിസ്റ്റ് കൂടാരത്തിൽ ചേക്കേറുന്നത് എന്ന് സുപ്രഭാതം മുഖപ്രസംഗം പറയുന്നു. മതേതര വിശ്വാസികളുടെ പ്രതീക്ഷകളെയാണ് കോൺഗ്രസ് ഇല്ലാതാക്കുന്നതെന്നും സിപിഐഎമ്മിലേക്കോ തിരിച്ചോ ആണെങ്കിൽ പ്രശ്നമില്ലെന്നും മുഖപത്രം കുറ്റപ്പെടുത്തി. പേടിപ്പിക്കുന്ന കൂടുമാറ്റങ്ങൾ എന്ന തലക്കെട്ടിലാണ് മുഖപ്രസംഗം.