തിരുവനന്തപുരം ‘കപ്പിള്‍സ് കഫേ’യ്ക്ക് നേരേ കല്ലേറ്.

നാലംഗസംഘം സാമൂഹികവിരുദ്ധരാണ് കല്ലെറിഞ്ഞത്. കല്ലേറിൽ വീടിന്റെ ചില്ലുകൾ തകർന്നു.

തിരുവനന്തപുരത്തെ ‘കപ്പിള്‍സ് കഫേ’യ്ക്ക് നേരേ കല്ലേറ്. കഴിഞ്ഞദിവസം രാത്രിയാണ് ബൈക്കുകളിലെത്തിയ നാലംഗസംഘം കപ്പിള്‍സ് കഫേയ്ക്ക് നേരേ കല്ലേറ് നടത്തിയത്.
ആക്രമണത്തിൽ വീടിന്റെ ചില്ലുകളും തകർന്നിരുന്നു. സാമൂഹികമാധ്യമങ്ങളിലടക്കംനേരത്തെതന്നെ കപ്പിള്‍സ് കഫേ ചര്‍ച്ചയായിരുന്നു. സാമൂഹ്യമാധ്യമങ്ങളിൽ കപ്പിൾസ് കഫെയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പോസ്റ്റുകളും കമെൻറ്റുകളും വന്നിരുന്നു. കമിതാക്കൾക്ക് ഒന്നിച്ചൊരിടം എന്ന ആശയത്തിലാണ് കഫെ തുടങ്ങിയതെന്ന് ഉടമ പറയുന്നു. എന്നാൽ നാട്ടുകാർ നിരന്തരമായി പ്രശ്നമുണ്ടാക്കാറുണ്ടെന്നും നാട്ടുകാർ പറയുന്നു. കല്ലേറ് നടന്നതിന്റെ സമീപത്തെ മുറിയിലാണ് വിപിനും ഏഴുമാസം ഗര്‍ഭിണിയായ ഭാര്യയും കിടന്നുറങ്ങിയിരുന്നത്. സംഭവത്തില്‍ സ്ഥാപനമുടമ പോലീസില്‍ പരാതി നല്‍കി. സിസിടിവി ദൃശ്യങ്ങളും പോലീസിനു കൈമാറിയിട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു.