ന്യൂഡല്‍ഹി: പൗരത്വനിയമ ഭേദഗതി നടപ്പിലാക്കുന്നതില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിനെ വിലക്കണമെന്നാവശ്യപ്പെട്ട് കേരള സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. ഇന്ത്യൻ ഭരണഘടനയുടെ മതേതരത്വത്തിന് എതിരാണ് സിഎഎ എന്നാണ് സംസ്ഥാന സർക്കാർ വാതം. നിയമം പ്രാബല്യത്തില്‍ വരുത്തിക്കൊണ്ടുള്ള വിജ്ഞാപനം സ്റ്റേ ചെയ്യണമെന്നും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. സ്റ്റാൻഡിങ് കോൺസൽ സി.കെ ശശിയാണ് അപേക്ഷ സമർപ്പിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പായിട്ടാണ് കേരളത്തിന്റെ നിര്‍ണായക നീക്കം എന്നതും ശ്രദ്ധേയമാണ്.