കലാമണ്ഡലം ഗോപിയെ കാണാൻ ഇനിയും ശ്രമിക്കുമെന്ന് സുരേഷ് ഗോപി.

കലാമണ്ഡലം ഗോപിയെ കാണാൻ ഇനിയും ശ്രമിക്കുമെന്ന് തൃശ്ശൂരിലെ എൻ.ഡി.എ. സ്ഥാനാർഥി സുരേഷ് ഗോപി.

തൃശ്ശൂർ: കലാമണ്ഡലം ഗോപിയെ കാണാൻ ഇനിയും ശ്രമിക്കുമെന്ന് തൃശ്ശൂരിലെ എൻ.ഡി.എ. സ്ഥാനാർഥി സുരേഷ് ഗോപി. ‘തിരഞ്ഞെടുപ്പ് ഇല്ലാതിരുന്നപ്പോഴും അദ്ദേഹത്തെ സന്ദർശിച്ചിട്ടുണ്ട്. ഇതിനെ ഒന്നും രാഷ്ട്രീയ പശ്ചാത്തലത്തില്‍ കാണുന്നതിന് താല്പര്യമില്ലെന്നും’ സുരേഷ് ഗോപി പറഞ്ഞു.

കെ. മുരളീധരന്റെ ബന്ധുവീട്ടില്‍ എത്തിയപ്പോഴായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.

‘അദ്ദേഹത്തിന് വൈമുഖ്യമില്ലെങ്കില്‍ ഇതുപോലെ കുത്തിത്തിരിപ്പ് ഉണ്ടാക്കിയില്ലെങ്കില്‍ ഞാൻ ഇനിയുംപോകും. അതിനെ ഒന്നും രാഷ്ട്രീയ പശ്ചാത്തലത്തില്‍ കാണുന്നത്തിനു താല്പര്യമില്ല. തിരഞ്ഞെടുപ്പ് അല്ലാത്തപ്പോഴും അദ്ദേഹത്തെ സന്ദർശിച്ചിട്ടുണ്ട്. സന്ദർശനത്തിന് സമ്മതമാണെങ്കിൽ ഞാൻ തീർച്ചയായും പോകും. ഇല്ലെങ്കിലും ഞാൻ ആ സമർപ്പണം ചെയ്യുമെന്നും സുരേഷ് ഗോപി പറഞ്ഞു. ഗുരുവായൂരപ്പന്റെ ദീപസ്തംഭത്തിന് മുൻപിൽ വെച്ചിരിക്കുന്ന പെട്ടിയുടെ മുകളിൽ, അദ്ദേഹത്തിനുള്ള മുണ്ടും നേര്യതും വെറ്റിലപ്പാക്കും ഗുരുദക്ഷിണ വെച്ച്‌ പ്രാർഥിക്കും. ഗോപിയാശാനുള്ള ദക്ഷിണയാണ് എന്ന് പറഞ്ഞു വെച്ചിട്ട് പോകും’,എന്നും സുരേഷ് ഗോപി പറഞ്ഞു.