കോയമ്ബത്തൂരില്‍ പ്രധാനമന്ത്രി നടത്തിയ റോഡ് ഷോക്കെതിരെ കളക്ടര്‍ അന്വേഷണം പ്രഖ്യാപിച്ചു.

കോയമ്ബത്തൂരിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോക്കെതിരെ ജില്ലാ കളക്ടർ അന്വേഷണം പ്രഖ്യാപിച്ചു.

 

കോയമ്ബത്തൂര്‍: കോയമ്ബത്തൂരിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോക്കെതിരെ ജില്ലാ കളക്ടർ അന്വേഷണം പ്രഖ്യാപിച്ചു. സ്‌കൂള്‍ കുട്ടികള്‍ റോഡ് ഷോയില്‍ പങ്കെടുത്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് അന്വേഷണം തുടങ്ങിയെന്ന് കളക്ടർ അറിയിച്ചത്. തൊഴില്‍-വിദ്യാഭ്യാസ വകുപ്പുകളോട് അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍ റിപ്പോര്‍ട്ട് തേടി. ഉചിതമായ നടപടി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉണ്ടാകുമെന്നും കളക്ടര്‍ പറഞ്ഞു. സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടാണ് വന്നതെന്ന് കുട്ടികള്‍ നേരത്തെ പറഞ്ഞിരുന്നു. ഇതാണ് പരാതിക്ക് കാരണമായത്.

പിന്നാലെ അന്വേഷണം ആരംഭിക്കുകയായിരുന്നു . റോഡ് ഷോയില്‍ സ്വകാര്യ സ്‌കൂളിലെ ഏകദേശം 50-തോളം കുട്ടികള്‍ യൂണിഫോം ധരിച്ചുകൊണ്ട് നില്‍ക്കുന്ന ചിത്രങ്ങൾ മാധ്യമപ്രവര്‍കർ എക്‌സില്‍ പങ്കുവച്ചിരുന്നു.. സംഭവം പരിശോധിക്കുമെന്നും കുട്ടികളെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുപ്പിക്കരുതെന്ന് നിര്‍ദേശം നേരത്തെ തന്നെ നല്കിയതാണെന്നും ചീഫ് എജ്യുക്കേഷന്‍ ഓഫീസര്‍ എം. ബാലമുരളി പ്രതികരിച്ചിരുന്നു.