ഉത്തരാഖണ്ഡിലെ മുസ്‌ലിം വ്യാപാരികളോട് പ്രദേശം വിട്ടുപോകാന്‍ ആവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകള്‍.

ഉത്തരകാശി ജില്ലയിലെ പുരോല ടൗണിലെ വ്യാപാരികളോടാണ് പ്രദേശം വിട്ടുപോകണമെന്ന് ഹിന്ദുത്വ സംഘടനകള്‍ ആവശ്യപ്പെട്ടത്.

 

ഡെറാഡൂണ്‍:  ഉത്തരാഖണ്ഡിലെ മുസ്‌ലിം വ്യാപാരികളോട് പ്രദേശം വിട്ടുപോകാന്‍ ആവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകള്‍.

ഉത്തരകാശി ജില്ലയിലെ പുരോല ടൗണിലെ വ്യാപാരികളോടാണ് പ്രദേശം വിട്ടുപോകണമെന്ന് ഹിന്ദുത്വ സംഘടനകള്‍ ആവശ്യപ്പെട്ടത്. പ്രദേശത്തെ മുസ്ലിം വ്യാപാരികകൾ നിരന്തരമായി ആക്രമത്തിന് വിധേയനായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അക്രമസംഭവങ്ങൾ പതിവാണ്. 86 മുസ്‌ലിം വ്യാപാരികളോട് പിത്തോഗഡ് ജില്ലയിലെ ധാർചുല പട്ടണം വിട്ടുപോകാൻ പ്രദേശത്തെ വ്യാപാരികളുടെ സംഘടന ആവശ്യപ്പെട്ടു.

ഭൂരിപക്ഷ സമുദായത്തില്‍പെട്ട പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.ന്യൂനപക്ഷ സമുദായക്കാരന്‍ ഉള്‍പ്പെടെ രണ്ട് പേരെയാണ് തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിന് പിന്നാലെ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കി വ്യാപാരി സംഘടകള്‍ പ്രതിഷേധ മാര്‍ച്ച്‌ നടത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് മുസ്ലിം വ്യാപാരികളോട് പ്രദേശം വിടാന്‍ ധാര്‍ചുലയിലെ വ്യാപാരികളുടെ സംഘടന ആവശ്യപ്പെട്ടത്. സമാനമായ സംഘര്‍ഷം ഇക്കഴിഞ്ഞ മെയിലും പുരോല ടൗണിൽ നിലനിന്നിരുന്നു. വ്യാപാരി സംഘടനകളുടെ തലപ്പത്ത് ഹിന്ദുത്വ സംഘടനകളാണ് .

അതേസമയം മുസ്ലിങ്ങൾ മാത്രം നടത്തുന്ന 91 കടകളുടെ രജിസ്ട്രേഷൻ, ധാർചുല ടൗണിലെ വ്യാപാരി സംഘടന റദ്ദാക്കി. പ്രാദേശിക ഭരണകൂടവുമായി ആലോചിച്ചാണ് കടകളുടെ രജിസ്ട്രേഷൻ റദ്ദാക്കിയതെന്ന് വ്യാപാര സംഘടനയായ ധാർചുല വ്യാപാര്‍ ആരോപിക്കുന്നു.