തിരുവനന്തപുരം: വിഴിഞ്ഞത്ത് ടിപ്പറില്‍ നിന്ന് കല്ല് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ ബി.ഡി.എസ് വിദ്യാർഥി മരിച്ചു. അനന്തുവിന്റെ തലയില്‍ കല്ല് തെറിച്ചുവീണതാണ് മരണകാരണം. മുക്കോല സ്വദേശി അനന്തു (27) ആണ് മരിച്ചത്. വിഴിഞ്ഞം തുറമുഖത്തേക്ക് ലോഡുമായി പോയ ടിപ്പറില്‍ നിന്നു ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന അനന്തുവിന്റെ തലയില്‍ കല്ല് തെറിച്ചുവീഴുകയായിരുന്നു. അപകടത്തെ തുടർന്ന് വിവിധ രാഷ്ട്രീയകക്ഷികള്‍ തുറമുഖ കവാടം ഉപരോധിച്ചു. ടിപ്പറുകള്‍ ചട്ടം പാലിക്കാതെ പോകുന്നതാണ് അപകടത്തിന് കാരണമെന്നു നാട്ടുകാർ ആരോപിക്കുന്നു. തുറമുഖ അധികൃതരും പൊലീസും ചർച്ചയ്ക്കു തയാറായി പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.