ഇടുക്കി : അടിമാലിയിൽ ട്രാവലർ കൊക്കയിലേക്ക് മറിഞ്ഞ അപകടത്തിൽ മരിച്ചവരുടെ എണ്ണം 4 ആയി. തേനി സ്വദേശിയായ അഭിനേഷ് മൂർത്തിയാണ് അവസാനമായി മരിച്ചത്. ഒരു വയസുള്ള അഭിനേഷിന്റെ മകൻ തൻവിക് നേരത്തെ അപകടത്തില്‍ മരിച്ചിരുന്നു. ഈറോഡ് സ്വദേശി പി കെ സേതു, തേനി സ്വദേശിയായ ഗുണശേഖരൻ (70) എന്നിവരാണ് അപകടത്തില്‍ മരിച്ച മറ്റ് രണ്ട് പേർ. ഇന്നലെ വൈകിട്ട് 5 മണിയോടെയാണ് 30 അടി താഴ്ചയുള്ള കൊക്കയിലേക്ക് ട്രാവലര്‍ മറിഞ്ഞ് ദുരന്തമുണ്ടായത്. തമിഴ്നാട്ടില്‍ നിന്നുള്ള വിനോദസഞ്ചാര സംഘമാണ് അപകടത്തില്‍ പെട്ടത്. തമിഴ്നാട്ടിലെ സ്വകാര്യ പ്രഷർകുക്കർ കമ്ബനിയിലെ ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളുമാണ് വാഹനത്തിലുണ്ടായിരുന്നത്. 11 പേര് ആശുപത്രയില്‍ ചികിത്സയിലായിരുന്നു. 2 പേരുടെ നില ഗുരുതരമാണ്.