വീണ വിജയനുവേണ്ടി കണ്ണീരൊഴുക്കേണ്ട!

ആയിരക്കണക്കിന് കോടി രൂപ തട്ടിയെടുത്ത കോൺഗ്രസ് വീണ വിജയൻറെ ഒന്നേമുക്കാൽ കോടിയുടെ പേരിൽ കണ്ണീരൊഴുക്കുന്നു......

എന്താണ് ഇലക്ടറൽ ബോണ്ട് .. ആയിരക്കണക്കിന് കോടി രൂപ തട്ടിയെടുത്ത കോൺഗ്രസ് വീണ വിജയൻറെ ഒന്നേമുക്കാൽ കോടിയുടെ പേരിൽ കണ്ണീരൊഴുക്കുന്നു……
രാജ്യത്തെ പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ നേതാക്കന്മാരെല്ലാം പക്കമേളമില്ലാതെ സംഘഗാനം പാടിക്കൊണ്ടിരിക്കുകയാണ്…വെറുമൊരു മോഷ്ടാവായോ, എന്നെ കള്ളൻ എന്ന് വിളിക്കല്ലേ.- ഈ പാട്ട് കാവാലം പാടി വച്ചിട്ടുള്ളതാണ്.. ഇലക്ട്രൽ ബോണ്ട് ഏർപ്പാടിലൂടെ രാജ്യത്തെ പ്രധാന പാർട്ടികൾ എല്ലാം ആയിരക്കണക്കിന് കോടി രൂപ വൻകിട ബിസിനസുകാരിൽ നിന്നും കൈപ്പറ്റിയിരിക്കുന്നു എന്ന തെളിവുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്…… പാർട്ടിയുടെ പേരിൽ കോർപ്പറേറ്റ് മുതലാളിമാരിൽ നിന്നും സൂത്രത്തിൽ പണം തട്ടിയെടുക്കാനുള്ള ഇലക്ട്രൽ ബോണ്ട് ഏർപ്പാട് കൊണ്ടുവന്നത് പത്തുവർഷമായി രാജ്യം ഭരിക്കുന്ന ബിജെപി ആണ്…. കൂടുതൽ കോടികൾ ബിജെപിക്കാണ് കിട്ടിയതെങ്കിലും ഈ തണൽ പറ്റി നിന്ന് കോൺഗ്രസും മറ്റു പ്രമുഖ രാഷ്ട്രീയ പാർട്ടികളും ആയിരക്കണക്കിന് കോടി രൂപ വാരിക്കൂട്ടി എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഈ കണക്കുകൾ എങ്ങനെ പുറത്തുവന്നു എന്നത് ശ്രദ്ധേയമാണ്. ഒരു സുപ്രഭാതത്തിൽ ബോധോദയം ഉണ്ടായി രാഷ്ട്രീയ പാർട്ടി നേതാക്കൾ വിളിച്ചു പറഞ്ഞതല്ല തട്ടിപ്പിന്റെ കണക്കുകൾ…. രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രീം കോടതി വളരെ കർശനമായ നിലപാടുകളെടുത്ത് മുന്നോട്ടു നീങ്ങിയപ്പോഴാണ് രഹസ്യമായി സൂക്ഷിച്ച രാഷ്ട്രീയ പാർട്ടികളുടെയും കോർപ്പറേറ്റ് മുതലാളിമാരുടെയും തമ്മിലുള്ള കറുത്ത കൈ പ്രയോഗങ്ങളുടെ സാമ്പത്തിക കണക്കുകൾ പുറത്തുവന്നത്…പത്തുവർഷമായി രാജ്യം ഭരിച്ചുകൊണ്ടിരിക്കുന്ന ബിജെപി സർക്കാർ നടപ്പിലാക്കിയ ഒരു നിയമമായിരുന്നു ഇലക്ട്രൽ ബോണ്ട്. രാജ്യത്തുള്ള ഏത് മുതലാളിക്കും ഇലക്ട്രിക്കൽ ബോണ്ടുകൾ എത്ര തുകയ്ക്ക് വേണമെങ്കിലും വാങ്ങുവാൻ കഴിയുന്ന നിയമമാണ് കേന്ദ്രം ഇതുവഴി നടപ്പിലാക്കിയത്… വെറുതെ നടപ്പിലാക്കുകയായിരുന്നില്ല… ഇത്തരത്തിൽ ഇലക്ട്രൽ ബോണ്ടുകൾ വാങ്ങി വലിയ തുകകൾ കൈമാറുന്നത് രാഷ്ട്രീയ പാർട്ടികൾക്ക് വലിയ സൗകര്യമായി മാറി. കേന്ദ്രസർക്കാർ നടപ്പിലാക്കിയ നിയമപ്രകാരം ഒരു കോർപ്പറേറ്റ് മുതലാളിക്ക് ഏതെങ്കിലും പാർട്ടിക്ക് പണം നൽകണമെന്ന് തോന്നിയാൽ എത്ര വേണമെങ്കിലും ഈ ബോണ്ടുകൾ വഴി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിക്ഷേപിച്ച് പണം കൈമാറാം…ഏത് കമ്പനി, അല്ലെങ്കിൽ ഏതു മുതലാളി, ഏത് പാർട്ടിക്കുവേണ്ടി,, ഇലക്ട്രൽ ബോണ്ടുകൾ വാങ്ങി പണം നൽകി എന്നത് ഒരു കാരണവശാലും പുറത്ത് അറിയിക്കേണ്ട ബാധ്യതയില്ല… ഇത്തരത്തിൽ വാങ്ങുന്ന ഇലക്ട്രൽ ബോണ്ട് തുകയ്ക്ക്, അതെത്ര വലിയ തുക ആയിരുന്നാലും ആദായ നികുതി അടയ്ക്കേണ്ട എന്നതും കുത്തക മുതലാളിമാർക്ക് പണം കൈമാറാൻ സൗകര്യം ഒരുക്കി…
2019 മുതൽ 2023 വരെ നടന്നിട്ടുള്ള ഇലക്ട്രൽ ബോണ്ട് വിൽപ്പനയുടെ കണക്കുകൾ സംബന്ധിച്ച വിവരങ്ങളാണ് സുപ്രീംകോടതി ഇടപെടൽ വഴി ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്… ഇങ്ങനെ കുറച്ചു കണക്കുകൾ പുറത്തുവന്നുവെങ്കിലും പത്തു രാഷ്ട്രീയ പാർട്ടികൾ മാത്രമാണ് തങ്ങൾ കൈപ്പറ്റിയിട്ടുള്ള തുക സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടിട്ടുള്ളത്.. ഈ കണക്കുകൾ പ്രകാരം 6986 കോടി രൂപയാണ് ബിജെപി എന്ന പാർട്ടി സ്വന്തമാക്കിയത്. രണ്ടാമത് നിൽക്കുന്നത് പശ്ചിമബംഗാളിൽ മാത്രം പ്രവർത്തിക്കുന്ന തൃണമൂൽ പാർട്ടി എന്ന പാർട്ടിയാണ്.. ഇവർ ഇലക്ട്രൽ ബോണ്ടുകൾ നേടിയെടുത്തത് 1397 കോടി രൂപയാണ്… തൊട്ടു പിറകിൽ അന്ന് രാജ്യം ഭരിച്ചിരുന്ന കോൺഗ്രസ് പാർട്ടിയാണ്… അവർക്കു ഇലക്ട്രൽ ബോണ്ട് വഴി കിട്ടിയത് 1334 കോടി രൂപയാണ്.. ബി ആർ എസ് എന്ന പാർട്ടിക്കും കിട്ടി 132 കോടി രൂപ… തൊട്ടടുത്തുള്ള ബിജെ ഡി പാർട്ടി 944 കോടി രൂപ സ്വന്തമാക്കി… അതുപോലെതന്നെ തമിഴ്നാട്ടിൽ മാത്രം പ്രവർത്തിക്കുന്ന ഡി.എം കെ ക്ക് 656 കോടി രൂപയും ഇലക്ട്രൽ ബോണ്ടിലൂടെ ലഭിച്ചു… ഇലക്ട്രൽ ബോണ്ടുകൾ വാങ്ങി രാഷ്ട്രീയപാർട്ടികൾക്ക് ഏറ്റവും കൂടുതൽ സംഭാവന നൽകിയിരിക്കുന്നത് ഫ്യൂച്ചർ ഗെയിമിംഗ് ആൻഡ് ഹോട്ടൽ സർവീസിന്റെ ലോട്ടറി രാജാവ് സാൻറിയാഗോ മാർട്ടിന്റെ കമ്പനിയാണ്.. മാർട്ടിന്റെ കമ്പനി ഇലക്ട്രൽ ബോണ്ട് വഴി സംഭാവന നൽകിയത് 1368 കോടി രൂപയാണ്… ഇത്തരത്തിൽ ഇലക്ട്രൽ ബോണ്ട് ഏർപ്പാടിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ പണം നിക്ഷേപിച്ചു രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകിയ കൂട്ടത്തിൽ എൻ സി പി – എ എ പി – ജെ ഡി യു- സമാജവാദി പാർട്ടി – അണ്ണാ ഡി എം കെ – നാഷണൽ കോൺഗ്രസ്സ്- തുടങ്ങിയ കക്ഷികളും ഉണ്ട്… ഇവരെല്ലാം ചെറിയതോതിൽ പണം കൈപ്പറ്റിയിട്ടുള്ള രാഷ്ട്രീയ പാർട്ടികളാണ്… സുപ്രീംകോടതിയുടെ നിർദ്ദേശപ്രകാരം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇലക്ഷൻ കമ്മീഷന് കൈമാറിയിട്ടുള്ള കണക്കുകളിലൂടെ പുറത്തുവന്നിട്ടുള്ള ഇലക്ടറൽ ബോണ്ട് വഴിയുള്ള രാഷ്ട്രീയ പാർട്ടികളുടെ കോഴപ്പണം വാങ്ങൽ പരിപാടി യഥാർത്ഥത്തിൽ ജനങ്ങളെയൊന്നാകെ ഞെട്ടിച്ചിരിക്കുകയാണ്. ഇത്തരത്തിൽ ഇലക്ട്രൽ ബോണ്ട് വഴി ഏറ്റവും വലിയ തുക സമ്പാദിച്ചിട്ടുള്ള ബിജെപി നടത്തിയ തന്ത്രങ്ങളും ഇതിനോടകം തന്നെ പുറത്തുവന്നിട്ടുണ്ട്…. ഏതെങ്കിലും കോർപ്പറേറ്റ് കമ്പനികൾ അല്ലെങ്കിൽ അതിന്റെ ഉടമകൾ തുടങ്ങിയവരുടെ വീടുകളിൽ റെയ്ഡ് നടത്തുകയും അവർക്കെതിരെ കേസുകൾ ഉണ്ടാക്കുകയും ഇത് പരിഹരിച്ചു കൊടുക്കാനായി കോർപ്പറേറ്റുകളിൽ നിന്നും നൂറുകണക്കിന് കോടി രൂപ ഇലക്ട്രൽ ബോണ്ട് വഴി സ്വന്തമാക്കുകയും ചെയ്ത ഏർപ്പാടാണ് ബിജെപി നടത്തിയത്… ഇതിനായി കേന്ദ്രസർക്കാർ ഉപയോഗിച്ചത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് – ആദായ നികുതി വകുപ്പ് തുടങ്ങിയ കേന്ദ്ര ഏജൻസികളെ ആയിരുന്നു… ഇതിനോടൊപ്പം ചേർത്ത് ചർച്ച ചെയ്യപ്പെടേണ്ട കേരളത്തിലെ ഒരു വിഷയം കൂടി ഉണ്ട്: അധികാരത്തിൽ ഇല്ലാതിരുന്നിട്ടും കോൺഗ്രസ് പാർട്ടി ഇലക്ട്രൽ ബോണ്ട് വഴി സ്വന്തമാക്കിയത് 1334 കോടി രൂപയാണ്…. ഈ തുകയും രാജ്യത്തെ അതിസമ്പന്നന്മാർ കൈമാറിയിട്ടുള്ളതാണ്. ഇത്തരത്തിൽ ഭീമമായ തുക കുത്തക മുതലാളിമാരിൽ നിന്നും വാങ്ങിയെടുത്ത കോൺഗ്രസ് പാർട്ടിയുടെ കേരളത്തിലെ നേതാക്കൾ മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിൻറെ മകളായ വീണ വിജയനുമെതിരെ ഘോരഘോരം പ്രസംഗിക്കുന്ന ഒരു സംഭവമുണ്ട്… വീണ വിജയൻ നടത്തുന്ന എക്‌സാ ലോജിക്ക് എന്ന കമ്പനി കരിമണൽ കമ്പനിയിൽ നിന്നും ഒരു കോടി 72 ലക്ഷം രൂപ മാസപ്പടിയായി വാങ്ങി എന്നതാണ് കോൺഗ്രസ് നേതാക്കൾ പറയുന്ന പരാതി… ആയിരക്കണക്കിന് കോടി രൂപ യാതൊരു പണിയും എടുക്കാതെ കുത്തകകളിൽ നിന്നും വാങ്ങിയെടുത്ത് അത് ഉപയോഗിച്ച് പാർട്ടിയിൽ പണി നടത്തിക്കൊണ്ടിരിക്കുന്ന കോൺഗ്രസ് നേതാക്കളാണ് കേരള മുഖ്യമന്ത്രിയുടെ ഒന്നേ മുക്കാൽ കോടിയുടെ അഴിമതി കഥയും വിളിച്ചു കൂവി നടക്കുന്നത്… പണ്ട് ഒരു പെരുമന്തൻ,, കാലിലെ മന്ത് മറച്ചുവെച്ച് ചെറുമന്തനെ കളിയാക്കിയതുപോലെയാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെ മുഖ്യമന്ത്രിയുടെ മകൾക്കെതിരായ ആക്ഷേപം…. ഏതായാലും സുപ്രീംകോടതി ഇപ്പോഴെങ്കിലും രാജ്യത്ത് രാഷ്ട്രീയപ്പാർട്ടിയും അതിൻ്റെ നേതാക്കളും സംഘം ചേർന്ന് നടത്തിക്കൊണ്ടിരിക്കുന്ന പകൽ കൊള്ളയ്ക്ക് തടയിടാൻ രംഗത്ത് വന്നത് അഭിനന്ദനാർഹമാണ്… പ്രത്യേകിച്ചും രാജ്യമൊന്നാകെ നടക്കുന്ന മറ്റൊരു പൊതു തെരഞ്ഞെടുപ്പ് മുന്നിൽ വന്നു നിൽക്കുന്ന ഈ അവസരത്തിൽ… കോടതി വാളോങ്ങി രംഗത്ത് വന്നതുകൊണ്ട്,, കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലങ്ങളിൽ നടന്ന തട്ടിപ്പു പോലെ രാഷ്ട്രീയ നേതാക്കൾക്ക് ഇനി അവസരം ഉണ്ടാകില്ല എന്നൊരു ചെറു ധാരണയെങ്കിലും ഉണ്ടാക്കാൻ കഴിഞ്ഞത് നീതിപീഠത്തിന്റെ കരുത്താണ് വെളിപ്പെടുത്തുന്നത്..