ന്യൂഡല്‍ഹി: ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിയതുമായി ബന്ധപ്പെട്ട കേസില്‍ മാപ്പു പറഞ്ഞു സത്യവാങ്മൂലം സമര്‍പ്പിച്ച് പതഞ്ജലി എംഡി ആചാര്യ ബാലകൃഷ്ണ. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിയതുമായി ബന്ധപ്പെട്ട കേസില്‍ മാപ്പു പറഞ്ഞു സത്യവാങ്മൂലം സമര്‍പ്പിച്ച് പതഞ്ജലി എംഡി ആചാര്യ ബാലകൃഷ്ണ.
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കില്ലെന്ന് ഉറപ്പുനല്‍കിയ ശേഷവും ഇത് തുടരുന്ന പതഞ്ജലി ആയുര്‍വേദയ്‌ക്കെതിരെ സുപ്രീംകോടതി നേരത്തെ കോടതിയലക്ഷ്യ നടപടി നൽകിയിരുന്നു. ഇതേ തുടർന്നാണ് ബാബ രാംദേവ്, ആചാര്യ ബാലകൃഷ്ണണന്‍ തുടങ്ങിയവര്‍ക്കെതിരെ സുപ്രീം കോടതി നോട്ടീസ് അയച്ചത്. നോട്ടീസിന് മറുപടി നല്‍കാത്തതിനെ തുടർന്ന് ഇരുവരോടും നേരിട്ട് ഹാജറാക്കാൻ നിര്‍ദേശം നല്‍കിയിരുന്നു. പൂര്‍ണ്ണ മനസ്സോടെ ക്ഷാപണം നടത്തുന്നു. ഭാവിയില്‍ ഇത്തരം പരസ്യങ്ങള്‍ നല്‍കില്ലെന്ന് കമ്പനി ഉറപ്പാക്കും’, ആചാര്യ ബാലകൃഷ്ണ സത്യവാങ്മൂലത്തില്‍ പറഞ്ഞു.