നർത്തകി സത്യഭാമയെ നാടുകടത്തണം…അവർ സായിപ്പന്മാരുടെ നാട്ടിൽ പോയി ജീവിക്കട്ടെ…

കറുപ്പിന്റെ അഴക് അറിയണമെങ്കിൽ മനസ്സ് നന്നാകണം......

കറുപ്പിന്റെ അഴക് അറിയണമെങ്കിൽ മനസ്സ് നന്നാകണം……
നാട്യ കലാകാരനായ ആർ എൽ വി രാമകൃഷ്ണനെ അധിക്ഷേപിച്ചുകൊണ്ട് വിവരക്കേടുകൾ പറയുന്നു കലാമണ്ഡലം സത്യഭാമ… കലാമണ്ഡലം സത്യഭാമയെ നാടുകടത്താൻ സർക്കാർ ഉത്തരവിറക്കണം… ആർ എ ൽ വി രാമകൃഷ്ണൻ വെറും കലാഭവൻ മണിയുടെ സഹോദരൻ മാത്രമല്ല… കലാമണ്ഡലത്തിൽ മോഹിനിയാട്ടം പഠിച് ഒന്നാം റാങ്കോടെ പാസാക്കുകയും,, പിന്നീട് കലാമണ്ഡലത്തിൽ തന്നെ പി എച്ച് ഡി എടുത്ത് ഡോക്ടറേറ്റ് നേടുകയും ചെയ്ത അതുല്യ കലാകാരനാണ് ആർ എൽ വി രാമകൃഷ്ണൻ… സംസ്ഥാനത്തിനകത്തും പുറത്തും ഇപ്പോഴും മോഹിനിയാട്ടം അവതരിപ്പിച്ച്‌ ജീവിച്ചുവരുന്ന കലാകാരനാണ് രാമകൃഷ്ണൻ.. ആർ എൽ വി രാമകൃഷ്ണനെതിരെ അദ്ദേഹം കറുത്ത നിറമുള്ള ആളാണെന്ന് പറഞ്ഞുകൊണ്ട് കലാമണ്ഡലം സത്യഭാമ വലിയ അവജ്ഞയോടെ ഒരു യൂട്യൂബ് ചാനലിൽ സംസാരിക്കുന്ന അഭിമുഖം പുറത്തുവന്നത് കേരളമാകെ ചർച്ചചെയ്യുകയാണ്….ആർ എൽ വി രാമകൃഷ്ണൻ മോഹിനിയാട്ടം അവതരിപ്പിക്കാൻ യോഗ്യതയുള്ള കലാകാരനല്ല എന്നതിന് സത്യഭാമ പറയുന്ന ന്യായം അദ്ദേഹത്തിന് കാക്കയുടെ നിറമാണ് എന്നാണ്… തികച്ചും വർണ്ണവെറി മനസ്സിൽ നിറഞ്ഞുനിൽക്കുന്ന നെറികെട്ട സംസ്കാരത്തിന്റെ ഉടമയാണ് സത്യഭാമ എന്ന് പറഞ്ഞാൽ അതിൽ തെറ്റില്ല…മോഹിനിയാട്ടം അവതരിപ്പിക്കേണ്ടത് മോഹിനി രൂപമുള്ള ആൾക്കാർ ആയിരിക്കണം എന്നും മോഹിനി എന്നാൽ സുന്ദരി എന്നാണ് അർത്ഥം എന്നുമൊക്കെ സത്യഭാമ അഭിമുഖത്തിൽ വാദിക്കുന്നുണ്ട്. കറുപ്പിന്റെ അഴക് വെളുപ്പിനെക്കാൾ മെച്ചപ്പെട്ടതാണെന്ന കാര്യം സത്യഭാമ മറക്കുകയാണ്. ഭഗവാൻ ശ്രീകൃഷ്ണൻ കറുത്ത വർണ്ണമുള്ള കാർവർണ്ണൻ ആയിരുന്നു. പരമശിവനും കറുത്ത നിറമുള്ള ദൈവമായിരുന്നു. മനുഷ്യരിലേക്ക് വന്നാൽ മലയാളത്തിൻറെ എല്ലാ കാലത്തെയും മികച്ച അഭിനേതാവായ സത്യൻ നല്ല കറുത്ത നിറമുള്ള ആളായിരുന്നു. ‘ഇനി ഇത്തരം പരിഗണനകൾ എല്ലാം മാറ്റിവച്ച് ശാസ്ത്രീയമായി ഒന്ന് പരിശോധിച്ചാൽ സത്യഭാമയ്ക്ക് സത്യം മനസ്സിലാകും. കറുപ്പ് നിറം ഉള്ളതുകൊണ്ട് മാത്രമാണ് വെളുപ്പുനിറം തിരിച്ചറിയുന്നത് എന്ന വസ്തുത സത്യഭാമ മറക്കരുത്…കലാമണ്ഡലം സത്യഭാമ വെറും നർത്തകി മാത്രമല്ല… കലാമണ്ഡലത്തിന്റെ ഭരണസമിതിയിൽ സത്യഭാമ അംഗമായിരുന്നു… അങ്ങനെയുള്ള സത്യഭാമ പറഞ്ഞത് ആർ എൽ വി രാമകൃഷ്ണൻ മോഹിനിയാട്ടം നടത്തുന്നത് കണ്ടാൽ അറപ്പ് തോന്നും എന്നാണ്…. പിന്നെയുമുണ്ട് അവരുടെ പരിഹാസം… രാമകൃഷ്ണൻ മോഹിനിയാട്ടം നടത്തുന്നത് കാലുകൾ കവച്ചുവച്ചുകൊണ്ടാണ്… മോഹിനിയാട്ടത്തിന്റെ രാമകൃഷ്ണ ഭാവങ്ങൾ കണ്ടാൽ ദൈവം പോലും പൊറുക്കില്ല എന്നുമൊക്കെയാണ്… ഇനി ഇത്തരത്തിൽ സത്യഭാമയ്ക്ക് രാമകൃഷ്ണ വിരോധം ഉണ്ടാകാൻ കാരണം എന്തെന്ന് രാമകൃഷ്ണൻ തന്നെ പറയുന്ന കാര്യം ശ്രദ്ധേയമാണ്.. 2016 ടൂറിസം ഫെസ്റ്റിവലിൽ പരിപാടി അവതരിപ്പിക്കുന്നതിന് രാമകൃഷ്ണൻ കലാമണ്ഡലത്തിൽ അപേക്ഷ സമർപ്പിച്ചപ്പോൾ അത് തള്ളിക്കൊണ്ട് അന്ന് തുടങ്ങിയതാണ് സത്യഭാമയുടെ രാമകൃഷ്ണ വിരോധം എന്ന് രാമകൃഷ്ണൻ തന്നെ പറയുന്നുണ്ട്…. താൻ അപേക്ഷ സമർപ്പിച്ചു കഴിഞ്ഞപ്പോൾ തന്നെ ഫോണിൽ വിളിച്ച് അപേക്ഷ സമർപ്പിക്കാൻ തനിക്ക് എന്താണ് യോഗ്യത എന്നും തൻറെ മോഹിനിയാട്ടം കാണാൻ ആരാണ് വരിക എന്നുമൊക്കെ ആക്ഷേപിച്ചുവെന്നും രാമകൃഷ്ണൻ പറയുന്നുണ്ട്….ഇത് മാത്രമായിരുന്നില്ല പിന്നീട് രാമകൃഷ്ണന്റെ പേരിൽ പലതവണ പരാതികൾ നൽകിയതായും പറയുന്നുണ്ട്…..നിഷ്പക്ഷമായി പരിശോധിക്കുന്ന ഒരാൾക്ക് സത്യഭാമയുടെ ഈ പ്രവർത്തനങ്ങൾ തികച്ചും നെറികെട്ടതും ക്രിമിനൽ കുറ്റം നിറഞ്ഞതുമാണ്… . ആർ എൽ വി രാമകൃഷ്ണൻ എന്ന കലാകാരൻ സ്വയംപ്രയത്നത്തിലൂടെ ഡോക്ടറേറ്റ് നേടിയെടുത്തപ്പോൾ അംഗീകാരം സ്വന്തം പേരിനോടൊപ്പം ചേർത്ത അവസരത്തിൽ തുടങ്ങിയതാണ് സവർണ്ണ മേധാവിത്വത്തിന്റെ എതിർപ്പുകൾ എന്നാണ് രാമകൃഷ്ണൻ തന്നെ പറയുന്നത്… താഴെത്തട്ടിൽ ജനിച്ചു വളർന്ന താൻ ഡോക്ടറേറ്റ് എടുത്തതിൽ പലർക്കും അമർഷം ഉണ്ടായിട്ടുണ്ട്….സംഭവം വിവാദമായപ്പോൾ സത്യഭാമയുമായി ബന്ധപ്പെട്ട വിവരം കൃത്യമായി അറിയാൻ ശ്രമിച്ച ചില ചാനൽ അവതാരകരോട് സത്യഭാമ പറയുന്ന മറുപടി കൂടി ഇതിനോടൊപ്പം പരിശോധിക്കേണ്ടതാണ്…. സമനില തെറ്റിയ സ്ത്രീയെ പോലെ രോഷം കൊണ്ട് ഒരിക്കലും ഉപയോഗിക്കാൻ കഴിയാത്ത ഭാഷകൾ പ്രയോഗിച്ച് മറുപടി നൽകുകയാണ് സത്യഭാമ ചെയ്തത്…. അവർ പറയുന്നത് കറുത്ത നിറമുള്ളവർ അവരവരുടെ നിറത്തിന് യോജിക്കുന്ന തൊഴിൽ ചെയ്യാൻ ശ്രമിക്കണം എന്നാണ്… എന്തൊരു ക്രൂരതയും മനുഷ്യത്വ രഹിതവുമായ മറുപടിയാണ് വളരെ ഉയരത്തിൽ എത്തിനിൽക്കുന്നു എന്ന് അവകാശപ്പെടുന്ന കലാമണ്ഡലം സത്യഭാമ പറഞ്ഞുവയ്ക്കുന്നത് എന്ന് മനസ്സിലാക്കണം…കലാമണ്ഡലം സത്യഭാമ എന്ന നർത്തകിയുടെ പേരിനൊപ്പമുള്ള സത്യ എന്ന വാക്കുതന്നെ അവർ ഉപയോഗിക്കുന്നത് അനുചിതമാണ്… സത്യമല്ലാത്ത വസ്തുതകൾ മാത്രം പുഴുക്കുത്ത് വീണ മനസ്സിൽ നിറച്ചു കൊണ്ട് നടക്കുന്ന നെറികെട്ട സ്വഭാവക്കാരിയാണ് സത്യഭാമ എന്ന് ആർ എൽ വി രാമകൃഷ്ണൻ വിഷയത്തിൽ തെളിഞ്ഞിരിക്കുകയാണ്. ഈ സത്യഭാമ എന്ന നർത്തകിയെ യഥാർത്ഥത്തിൽ കേരളത്തിൽ നിന്നും നാടുകടത്തുകയാണ് ചെയ്യേണ്ടത്. പരിഷ്കൃത സമൂഹം എന്ന അവകാശപ്പെടുന്ന കേരളീയരുടെ ഇടയിൽ ഇത്തരത്തിൽ നികൃഷ്ട ജന്മം കൊണ്ട സ്ത്രീകൾ ഉള്ളത് കേരളീയർക്കൊന്നാകെ നാണക്കേടാണ്. മാത്രവുമല്ല മനുഷ്യ അവകാശത്തിന്റെ ലംഘനം കൂടിയാണ് കലാമണ്ഡലം സത്യഭാമ നടത്തിയിരിക്കുന്നത്… അവരുടെ നടപടികളും സംഭാഷണങ്ങളും പ്രസ്താവനകളും പരിശോധിച്ചുകൊണ്ട് അവർക്കെതിരെ കർക്കശമായ നടപടിയെടുക്കുവാൻ സർക്കാർ മാത്രമല്ല മനുഷ്യാവകാശ കമ്മീഷനും തയ്യാറാവുകയാണ് ചെയ്യേണ്ടത്…

ഒരു കലാകാരനെ മാത്രമല്ല ഉന്നത ബിരുദമുള്ള കലാകാരനെ പച്ചയായി ജീവനോടെ മുന്നിൽ നിർത്തിക്കൊണ്ട് അയാളുടെ നിറം നോക്കി വളരെ മോശകരമായ ഭാഷയിലൂടെ അധിക്ഷേപിക്കുന്നത് കലാമണ്ഡലം സത്യഭാമ എന്നല്ല ഏത് ഉന്നത പദവിയിലുള്ള ആളായാലും അയാളെ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ തുടർന്ന് നടത്താൻ അനുവദിക്കാത്ത വിധത്തിൽ കർശന നടപടി ഉണ്ടാവേണ്ടതുണ്ട്… ഈ കാര്യം കേരളത്തിലെ പൊതുസമൂഹം ആഗ്രഹിക്കുന്നത് കൊണ്ടാണ് ആർ എൽ വി രാമകൃഷ്ണൻ നേരിട്ട വ്യക്തിപരമായ അധിക്ഷേപത്തിനെതിരെ സമൂഹമാധ്യമങ്ങളിലും മറ്റും വ്യാപകമായ പ്രതിഷേധം ഉയർന്നുകൊണ്ടിരിക്കുന്നത്…