രാമകൃഷ്ണനെ കുടുംബക്ഷേത്രത്തിലെ ഉത്സവത്തിനു: സുരേഷ് ഗോപി

മോഹിനിയാട്ടം നർത്തകൻ രാമകൃഷ്ണനുമായ വിവാദത്തിൽ നിലപാടറിയിച്ച്‌ സുരേഷ് ഗോപി.

തൃശ്ശൂർ: മോഹിനിയാട്ടം നർത്തകൻ രാമകൃഷ്ണനുമായ വിവാദത്തിൽ നിലപാടറിയിച്ച്‌ സുരേഷ് ഗോപി. കുടുംബക്ഷേത്രത്തിലെ ഉത്സവത്തിന് മോഹിനിയാട്ടം നർത്തകൻ ആർഎൽവി രാമകൃഷ്ണനെ ക്ഷണിക്കുമെന്നു സുരേഷ് ഗോപി പ്രതികരിച്ചു. പ്രതിഫലം നൽകിയാണു പരിപാടിക്കു വിളിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. വിവാദത്തിൽ കക്ഷിചേരാൻ താല്പര്യമില്ലെന്നും സുരേഷ് ഗോപി അറിയിച്ചു. സർക്കാരിനെതിരായ വികാരത്തിൽനിന്നു ശ്രദ്ധ തിരിക്കാനാണു വിവാദങ്ങളെന്നും അദ്ദേഹം ആരോപിച്ചു. അതേത്തുടർന്ന്, സുരേഷ് ഗോപിക്ക് രാമകൃഷ്ണൻ നന്ദി അറിയിച്ചു.

സത്യഭാമയുടെ അധിക്ഷേപങ്ങൾ തനിക്കെതിരെയുള്ളതാണെന്നു വിളിപ്പെടുത്തികൊണ്ട് രാമകൃഷ്ണൻ നേരത്തെ രംഗത്ത് വന്നിരുന്നു. തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചെന്നു കാണിച്ചു രാമകൃഷ്ണൻ ഇന്നലെ വിഡിയോ പോസ്റ്റ് ചെയ്തതോടെ ഒട്ടേറെപ്പേർ സത്യഭാമയുടെ പരാമർശങ്ങൾക്കെതിരെ രംഗത്തുവന്നിരുന്നു. സംഭവത്തിൽ നിയമപരമായി മുന്നോട്ടുപോകുമെന്നും രാമകൃഷ്ണൻ അറിയിച്ചു.