സത്യഭാമ പറഞ്ഞതില്‍ സത്യമുണ്ടെന്ന് പി.സി. ജോര്‍ജ്: സത്യഭാമയെ പിന്തുണച്ചു പി സി ജോര്‍ജ്.

സത്യഭാമയുടെ അശ്ലീല പരാമർശത്തെ പിന്തുണച്ച് പി.സി. ജോര്‍ജ്. സത്യഭാമയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ജോർജിൻറെ പിന്തുണ.

കോഴിക്കോട്: സത്യഭാമയുടെ അശ്ലീല പരാമർശത്തെ പിന്തുണച്ച് പി.സി. ജോര്‍ജ്. സത്യഭാമയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ജോർജിൻറെ പിന്തുണ. സത്യഭാമ പറഞ്ഞതില്‍ അല്‍പം സത്യമുണ്ടെന്നും, തനിക്ക് ആ സ്ത്രീയോട് വൈരാഗ്യം തോന്നിയിട്ടില്ലെന്നും പി സി പറഞ്ഞു. കറുത്ത പെണ്‍കുട്ടിയേക്കാള്‍ വെളുത്ത പെണ്‍കുട്ടിക്ക് പ്ലസ് ഉണ്ടെന്നും അപ്പോള്‍ കറുത്ത പെണ്ണിനെ നല്ലവണ്ണം മേയ്ക്കപ്പ് ചെയ്ത് കൊണ്ട് നിർത്തിയേക്കണമെന്നും വാർത്താസമ്മേളനത്തില്‍ ജോർജ് പറഞ്ഞു. ‘സുന്ദരനായ പയ്യൻ പാട്ടുപാടുമ്ബോള്‍ ഒരു രസം തോന്നും. നല്ല സുന്ദരിയായ പെണ്‍കുട്ടി വന്ന് പാട്ടുപാടുമ്ബോഴും ഒരു രസം തോന്നും. ചലച്ചിത്രതാരം വിനീതിനെപ്പോലെ നൃത്തം ചെയ്യാൻ നർത്തകിമാർക്കുപോലും കഴിയില്ല. അപ്പോള്‍ കറുത്ത പെണ്‍കുട്ടിയേക്കാള്‍ വെളുത്ത പെണ്‍കുട്ടിക്ക് പ്ലസ് ഉണ്ട്. അപ്പോള്‍ ചെയ്യേണ്ടതെന്താ? ആ കറുത്ത പെണ്ണിനെ നല്ലവണ്ണം മേയ്ക്കപ്പ് ചെയ്ത് കൊണ്ട് നിർത്തിയേക്കണം’ എന്ന് ജോർജ് ആരോപിച്ചു. കഴിഞ്ഞ ദിവസമാണ് നര്‍ത്തകനും കലാഭവൻ മണിയുെട സഹോദരനുമായ ആർ.എല്‍.വി രാമകൃഷ്ണനെതിരെ കടുത്ത അധിക്ഷേപത്തിനിരയായത്. പിന്നീട് വാർത്താസമ്മേളനത്തിലും സത്യഭാമ തന്റെ മോശം പരാമർശത്തില്‍ ഉറച്ചുനിന്നു.