ഇതുവരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തിട്ടില്ലാത്തവര്‍ക്ക് മാര്‍ച്ച് 25 വരെ പേരുചേർക്കാം. 18 വയസ് തികഞ്ഞ ഏതൊരു ഇന്ത്യന്‍ പൗരനും തെരഞ്ഞെടുപ്പ് കമ്മിഷന്റെ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വഴിയോ, പോര്‍ട്ടല്‍ വഴിയോ, വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ് വഴിയോ പേര് ചേര്‍ക്കാവുന്നതാണ്. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതിയുടെ 10 ദിവസം മുൻപ് വരെയാണ് അവസരം ഉണ്ടാകുക. voters.eci.gov.in ല്‍ പ്രവേശിച്ച് മൊബൈല്‍ നമ്ബര്‍ നല്‍കി, പുതിയ അക്കൗണ്ട് ഉണ്ടാക്കി ലോഗിന്‍ ചെയ്തുകൊണ്ടു വേണം തെരഞ്ഞെടുപ്പ് കമ്മിഷന്റെ പോര്‍ട്ടല്‍ വഴി അപേക്ഷിക്കുന്നവര്‍ തുടര്‍നടപടികള്‍ ചെയ്യേണ്ടത്. മലയാളത്തിലോ ഇംഗ്ലീഷിലോ അപേക്ഷ എന്‍ട്രികള്‍ പൂരിപ്പിക്കാവുന്നതാണ് . ന്യൂ രജിസ്ട്രേഷന്‍ ഫോര്‍ ജനറല്‍ ഇലക്ടേഴ്സ് എന്ന ഒപ്ഷന്‍ തുറന്ന് ആവശ്യ വിവരങ്ങൾ നൽകി പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും നല്‍കി വേണം അപേക്ഷ സമര്‍പ്പിക്കാൻ. പട്ടികയില്‍ പേര് ഉള്‍പ്പെടുത്തുന്നത് അധികൃതരുടെ പരിശോധനക്ക് ശേഷം മാത്രമായിരിക്കും. ശേഷം, ഓരോരുത്തയുടെയും വിലാസത്തിലേയ്ക്ക് തപാല്‍ വഴി തിരിച്ചറിയല്‍ കാര്‍ഡ് അയക്കുന്നതയായിരിക്കും .