സംഗീതനിശക്കിടെ റഷ്യന്‍ തലസ്ഥാനമായ മോസ്കോയിലെ ക്രോക്കസ് സിറ്റി ഹാളില്‍ ഉണ്ടായ ഭീകരാക്രമണത്തിൽ അപലപിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി.”മോസ്‌കോയിലെ ഹീനമായ ഭീകരാക്രമണത്തെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു. ഞങ്ങളുടെ ചിന്തകളും പ്രാർത്ഥനകളും ഇരകളുടെ കുടുംബത്തോടൊപ്പമുണ്ട്. ദുഃഖത്തിൻ്റെ ഈ വേളയില്‍ റഷ്യൻ സർക്കാരിനോടും ജനങ്ങളോടും ഇന്ത്യ ഐക്യദാർഢ്യത്തോടെ നിലകൊള്ളുന്നു”എന്ന് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.