കൊല്‍ക്കത്ത: കോഴ ആരോപണ കേസില്‍ മഹുവാ മോയ്ത്രയുടെ ബംഗാളിലെ
വസതിയില്‍ സിബിഐ റെയ്ഡ്. പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്നതിന് ഹിരാ നന്ദാനി ഗ്രുപ്പില്‍ നിന്ന് കോടികള്‍ കൈപ്പറ്റിയെന്നാണ് ആരോപണം. ചോദ്യത്തിന് കോഴ എന്ന ആരോപണവുമായി ബന്ധപ്പെട്ടായിരുന്നു എംപിയായ മഹുവ മൊയ്ത്രക്കെതിരെ സിബിഐ കഴിഞ്ഞ ദിവസം കേസെടുത്തത്.
ഈ ആരോപണത്തില്‍ പാര്‍ലമെന്റ് എത്തിക്സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന് പിന്നാലെ മഹുവ മൊയ്ത്രയെ ലോക്സഭയില്‍ നിന്ന് പുറത്താക്കിയിരുന്നു. അദാനി ഗ്രൂപ്പിനെ അപകീര്‍ത്തിപ്പെടുത്താനായി വ്യവസായി ദര്ശന് ഹിരാനന്ദാനിയുമായി ചേര്‍ന്ന് പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ഉന്നയിച്ചെന്നാണ് മഹുവയുടെ മുന്‍ സുഹൃത്ത് ആനന്ത് ദെഹദ്രായി, ബിജെപി എംപി നിഷികാന്ത് ദുബെ എന്നിവര്‍ പരാതി ഉന്നയിച്ചത്.