ന്യൂഡല്‍ഹി: യു.കെയിലുണ്ടായ വാഹനാപകടത്തില്‍ ഇന്ത്യന്‍ ഗവേഷകവിദ്യാര്‍ഥിനിയ്ക്ക് ദാരുണാന്ത്യം. ചൈസ്ത കൊച്ചാർ (33) ആണ് മരിച്ചത്. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ പിഎച്ച്ഡി വിദ്യാർഥിനിയാണ് ചൈസ്ത.
കഴിഞ്ഞയാഴ്ച ലണ്ടനിലെ വസതിയിലേക്ക് സൈക്കിളില്‍ മടങ്ങവെയായിരുന്ന ട്രക്ക് അപകടം. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് നേരത്തെ നിതി ആയോഗില്‍ ഉദ്യോഗസ്ഥയായിരുന്ന ചൈസ്തയുടെ മരണവിവരം നിതി ആയോഗ് മുന്‍ സി.ഇ.ഒ. അമിതാഭ് കാന്ത് പങ്കുവെച്ചത്.