ആര്‍എസ്‌എസ് രാജ്യത്ത് നടത്തുന്നത് ഹിറ്റ്‌ലറുടെ ആശയമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.

ആര്‍എസ്‌എസ് നമ്മുടെ രാജ്യത്ത് നടത്തുന്നത് ഹിറ്റ്‌ലറുടെ ആശയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ആര്‍എസ്‌എസ് നമ്മുടെ രാജ്യത്ത് നടത്തുന്നത് ഹിറ്റ്‌ലറുടെ ആശയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ പ്രവർത്തികള്‍ക്ക് ആര്‍ഷഭാരത സംസ്‌കാരവുമായി ബന്ധമില്ല. ഹിറ്റ്ലര്‍ ആഭ്യന്തര ശത്രുക്കളായി പ്രഖ്യാപിച്ചത് മുസ്ലീമുകളേയും ക്രിസ്ത്യാനികളേയും കമ്യൂണിസ്റ്റുകാരെയും ആണെന്നും പിണറായി വിജയൻ വിമർശിച്ചു. ഭരണഘടന നിർമിക്കുന്ന കാലത്തുതന്നെ അതിനെ തള്ളിപ്പറഞ്ഞവരാണ് ആര്‍എസ്‌എസ് എന്നും ആര്‍എസ്‌എസിന് സ്വാധീനമുള്ള പാര്‍ട്ടി അധികാരത്തില്‍ എത്തിയപ്പോള്‍ ആ നയങ്ങള്‍ നടപ്പാക്കുകയാണെന്നും മുഖ്യമന്ത്രി തുടന്നാടിച്ചു.

ആര്‍എസ്‌എസ് ആര്‍ഷഭാരതമാണ് നടപ്പാക്കുന്നതെന്ന് പറയുന്നു. എന്നാല്‍ അവർ കൊണ്ടുവരുന്ന ആശയങ്ങള്‍ക്ക് ഹിറ്റ്‌ലറുമായാണ് ബന്ധമെന്നും മുസ്ലീം ജനങ്ങളെ ഇന്ത്യയില്‍നിന്ന് തുടച്ചു നീക്കാനുള്ള നീക്കങ്ങള്‍ കേന്ദ്രം നടത്തുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മുസ്ലീം നാമധാരികള്‍ക്ക് വോട്ടവകാശം നിഷേധിക്കണമെന്ന് പറയുന്നത് രാജ്യത്തെ സാംസ്‌കാരികമായി തകർക്കാൻ ഉദ്ദേശിച്ചാണ്. ഭാരത് മാതാ കീ ജയ് എന്ന് ആദ്യം വിളിച്ചത് മുസ്ലീം ആണെന്നും അതിനാല്‍ ആ മുദ്രാവാക്യം ഒഴിവാക്കുമോ എന്നും മുഖ്യമന്ത്രി ചോദിച്ചു.