ഭോപാല്‍: മധ്യപ്രദേശിലെ ഉജ്ജയിനിയിൽ മഹാകാളീശ്വർ ക്ഷേത്രത്തില്‍ തീപിടുത്തം. ഹോളി ദിനത്തില്‍ ഭസ്മ ആരതി നടക്കുന്നതിനിടെയാണ് തീപിടുത്തമുണ്ടായത്. 13 പുരോഹിതർക്ക് തീപിടിത്തത്തില്‍ പരുക്കേറ്റു. മുഖ്യ പുരോഹിതൻ സഞ്ജയ് ഗുരു അടക്കമുള്ളവർക്ക് പൊള്ളലേറ്റിട്ടുണ്ട്.
പരുക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആരുടെയും നില ഗുരുതരമല്ല. തീപിടുത്തം അപ്രതീക്ഷിതമായിരുന്നുവെന്ന് ജില്ലാ കലക്ടർ നീരജ് സിങ് പറഞ്ഞു. സംഭവത്തില്‍ മജിസ്ടീരിയില്‍ അന്വേഷണം നടക്കുമെന്നും പരുക്കേറ്റവർക്ക് മതിയായ ചികിത്സ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രി മോഹൻ യാദവുമായി ഫോണില്‍ സംസാരിച്ചെന്നും പരുക്കേറ്റവർക്ക് പ്രാദേശിക ഭരണകൂടം മതിയായ ചികിത്സ നല്‍കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും അറിയിച്ചു.