ഇതരസംസ്ഥാന തൊഴിലാളിക്ക് ടിപ്പര്‍ ലോറി ശരീരത്തില്‍ കയറി ദാരുണാന്ത്യം…

ഇതരസംസ്ഥാന തൊഴിലാളിയായ യുവാവിന് ടിപ്പര്‍ ലോറി ശരീരത്തില്‍ കയറിയിറങ്ങി ദാരുണാന്ത്യം.

കോഴിക്കോട്: ഇതരസംസ്ഥാന തൊഴിലാളിയായ യുവാവിന് ടിപ്പര്‍ ലോറി ശരീരത്തില്‍ കയറിയിറങ്ങി ദാരുണാന്ത്യം. തിങ്കളാഴ്ച പുലര്‍ച്ചെ കോഴിക്കോട് പന്തീരാങ്കാവില്‍ ആറുമണിയോടെയാണ് ദേശീയപാത നിര്‍മാണ തൊഴിലാളിയായ ബിഹാര്‍ സ്വദേശി (20) സനിഷേക് കുമാർ മരിച്ചത്.

ദേശീയപാതാ നിര്‍മാണത്തിനായി മണ്ണിറക്കാനെത്തിയ ലോറിയാണ് സനിഷേകിന്റെ ശരീരത്തിലൂടെ കയറി ഇറങ്ങിയത്. ദേശീയപാതയുടെ ഭാഗമായ മേല്‍പ്പാലത്തിന്റെ പണി നടക്കുന്നിടത്താണ് പന്തീരാങ്കാവില്‍ അപകടമുണ്ടായത്.

സനികേഷ് കുമാര്‍ പണിസ്ഥലത്ത് പായവിരിച്ച്‌ ഉറങ്ങിക്കിടക്കവെയായിരുന്നു ടിപ്പര്‍ ലോറിയാണ് യുവാവിന്റെ ശരീരത്തില്‍ കയറിയിറങ്ങിയത്. സംഭവസ്ഥലത്തുവെച്ചുതന്നെ മരണം സംഭവിച്ചു. അതേസമയം, സനിഷേക് കുമാർ കിടക്കുന്നത് കണ്ടില്ലെന്നാണ് ലോറി ഡ്രൈവര്‍ പറയുന്നത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.