സമൂഹം എത്ര പുരോഗമിച്ചാലും പിന്നോട്ടു വലിക്കാനുള്ള ആളുകൾ എന്നും ഉണ്ടാകാറുണ്ട്.

നൃത്ത അധ്യാപികയായ സത്യഭാമ നടത്തിയ പ്രസ്താവനയിൽ വലിയ രോഷമാണ് സാധാരണക്കാരിൽ നിന്നും കലാരംഗത്തുള്ളവരിൽ നിന്നും ഉയരുന്നത്.

സമൂഹമാധ്യമങ്ങളിൽ കാക്കയും കറുപ്പുമാണ് ഇപ്പോഴത്തെ ചർച്ചാവിഷയം…. ഇതൊന്നും പുതിയ ചർച്ച വിഷയമല്ല… ഇടയ്ക്കിടയ്ക്ക് അതുമായി ബന്ധപ്പെട്ട് വിവാദങ്ങൾ വരുമ്പോൾ സോഷ്യൽ മീഡിയയിലൂടെയാണ് പ്രതികരിക്കുക… സമൂഹം എത്ര പുരോഗമിച്ചാലും പിന്നോട്ടു വലിക്കാനുള്ള ആളുകൾ എന്നും ഉണ്ടാകാറുണ്ട്. നൃത്ത അധ്യാപികയായ സത്യഭാമ നടത്തിയ പ്രസ്താവനയിൽ വലിയ രോഷമാണ് സാധാരണക്കാരിൽ നിന്നും കലാരംഗത്തുള്ളവരിൽ നിന്നും ഉയരുന്നത്. ഹരീഷ് പേരടി,മല്ലിക സുകുമാരൻ, മണികണ്ഡരാജൻ,ഭാഗ്യലക്ഷ്മി, തുടങ്ങിയവർ രൂക്ഷ വിമർശനവുമായി രംഗത്തെത്തി…

എത്രയൊക്കെ ചർച്ചയായാലും ഇത്തരം അധിക്ഷേപങ്ങൾ ഇനിയുമിനിയും അവർത്തിച്ചുകൊണ്ടേയിരിക്കും… സത്യഭാമ പറഞ്ഞത് ജാതികറുപ്പല്ല ശരീരത്തിൻറെ കറുപ്പിനെയാണ് ഉദേശിച്ചത്‌, അതിനെ വളച്ചൊടിക്കേണ്ടതില്ല എന്ന് പറഞ്ഞു ലളിതവൽക്കരിക്കുന്ന രാഹുൽ ഈശ്വറും, അവർ പറഞ്ഞതിൽ കുറച്ചു സത്യമുണ്ടെന്നും, കറുത്തവരേക്കാൾ വെളുത്തവർ പാടുകയും നൃത്തം ചെയ്യുകയും ചെയ്യുന്നത് കാണാൻ ഒരൽപം രസമുണ്ടെന്ന് പറഞ്ഞ പി സി ജോർജുമൊക്കെ കണ്ണടച്ച് ഇരുട്ടാക്കുകയാണ്…

രാമകൃഷ്ണനെ കുടുംബ ക്ഷേത്രത്തിൽ നൃത്തമാടാൻ ക്ഷണിക്കുമെന്ന് പറഞ്ഞ സുരേഷ് ഗോപി പോലും താനാരുടെയും പക്ഷം പിടിക്കാനില്ലെന്നു പറഞ്ഞാണ് ഒഴുവായത്… ഇതിനിടെ സോഷ്യല്‍ മീഡിയയിൽ വിവാദമായ ‘ഫേസ് ക്രീം’ പരസ്യം…. ‘സത്യഭാമമാരുടെ നിറത്തിന്റെ പേരിലുള്ള അധിക്ഷേപം കേള്‍ക്കാതിരിക്കാൻ തന്റെ ഫേസ് ക്രീം ഉപയോഗിക്കൂ’ എന്നാണ് സോഷ്യല്‍ മീഡിയ ഇൻഫ്ളുവന്സറായ സുവൈബത്തുല്‍ അസ്ലാമിയ തന്റെ ഫേസ്ബുക് പോസ്റ്റിൽ പറയുന്നത്. എന്നാൽ സമുദായക്കാരുടെ വധത്തെ തുടർന്ന് ആ ഭാഗം നീക്കം ചെയ്യുകയായിരുന്നു. കലാകാരനും മലയാളത്തിന്റെ സ്വകാര്യ അഹങ്കാരവും, അത്ഭുതവുമായ,,, മണ്മറഞ്ഞുപോയ കലാഭവൻ മണിയുടെ സഹോദരനും, പ്രതിഭാശാലിയുമായ രാമകൃഷ്ണന് ഇതാണ് അനുഭവമെങ്കിൽ സാധാരണക്കാർക്ക് ഇതിലും കയ്പേറിയതേ പ്രതീക്ഷിക്കേണ്ടതുള്ളൂ….

ചിലർക്കിനിയും മനസിലായിട്ടില്ല അവർ ചീറ്റുന്ന വിഷത്തിൻറ്റെ കാഠിന്യം… ‘കറുപ്പ്’ ഒരു രാഷ്ട്രീയമായിട്ടു അധികകാലമായില്ല. തൊലിയുടെ നിറം വച്ച് മനുഷ്യന്റെ സ്വഭാവമളക്കുന്നവർ സ്വന്തം തൊലിയിലെ വെളുപ്പ് ചിതയിലേക്കെടുക്കുമ്പോൾ നശിക്കുമെന്നോർത്താൽ നന്ന്…. ദക്ഷിണേന്ത്യക്കാർ തന്നെയാണ് തൊലിനിറത്തെ കുറിച്ച്‌ കൂടുതലും ചർച്ചചെയ്യുന്നത്… തമിഴ് നാട്ടിൽ കറുപ്പെന്നത്‌ വികാരമാണത്രെ. കറുപ്പ് നിറത്തിലുള്ള നടന്മാർ അരങ്ങു വാണിരുന്നതും തമിഴ് നാട്ടിൽ തന്നെയാണ്.

തമിഴ് നാട്ടുകാർ പോലും എത്രകാലത്തിനു ശേഷമാണ് ഒരു കറുപ്പ് നിറമുള്ള നായികയെ സ്വീകരിച്ചു തുടങ്ങിയത്… മലയാളത്തിലെ കമ്മട്ടി പാടം, പുഴു, തുടങ്ങിയ സിനിമകൾ വർണ്ണ രാഷ്ട്രീയവും ജാതി രാഷ്ട്രീയവും ചർച്ച ചെയ്യുന്നുണ്ട്. കമ്മട്ടി പാടത്തിലെ തന്നെ ഏറ്റവും മികച്ച അഭിനയിതാവായ വിനായകന് പോലീസ് സ്റ്റേഷനിൽ നിന്ന് നേരിട്ട അപമാനവും നമ്മളാരും മറന്നിട്ടില്ല…ഇങ്ങനെ നിരവധി കലാകാരന്മാർ ഇന്നും തങ്ങളുടെ പ്രതിഭ തെളിയിക്കാൻ കൂടുതൽ പരിശ്രമമെടുത്തു മുന്നോട്ട് വരുമ്പോഴും ഇത്തരം തരംതാഴ്ത്തലുകൾ അവരുടെ മുതുകിൽ കൂടുതൽ ഭാരമേറ്റുന്നു…

മനുഷ്യവിരുദ്ധമായ ഇത്തരം നിലപാടുകൾ നാമാവിശേഷമാകണം. സത്യഭാമയ്‌ക്ക് തെറ്റുതിരുത്താൻ ഭാവമില്ലാത്തതിനാൽ കുറച്ചു ദിവസം വായുവിൽ തന്നെ നിൽക്കാം… രണ്ടു കൈയും നീട്ടി അവർ സത്യഭാമയെ ഏറ്റുവാങ്ങി. അവരുടെ സ്ത്രീത്വത്തെ അപമാനിക്കുന്ന കമെൻറ്റുകളെയും വാഗ്‌വാദങ്ങളേയും അപലപിക്കുന്നതിനോടൊപ്പം ഇവരെപോലുള്ളവർ പൊതുമധ്യത്തിൽ അപഹാസ്യരാവുന്നതു ഒരു പ്രത്യേക സന്തോഷം നൽകുന്നുണ്ട്…. ഇനിയും ഇത്തരക്കാർക്ക്‌ പൊതുമധ്യത്തിൽ നാണംകെടാൻ അവസരമുണ്ടാകട്ടെ എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു… sandra mohan