ബിജെപിയുമായുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ വീട്ടില്‍ കയറി വെട്ടി.

പുളിമാത്ത് ഡിവൈഎഫ്‌ഐ - ബിജെപി സംഘർഷത്തെ തുടർന്ന് ഡിവൈഎഫ്‌ഐ പ്രവർത്തകനെ വീട്ടിൽ കയറി വെട്ടി. 

തിരുവനന്തപുരം: പുളിമാത്ത് ഡിവൈഎഫ്‌ഐ – ബിജെപി സംഘർഷത്തെ തുടർന്ന് ഡിവൈഎഫ്‌ഐ പ്രവർത്തകനെ വീട്ടിൽ കയറി വെട്ടി.

ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. കമുകിൻകുഴി സ്വദേശിയായ (24) സുജിത്തിനാണ് വെട്ടേറ്റത്. വീട്ടില്‍ കയറിയായിരുന്നു ആക്രമണം.

തെര‍ഞ്ഞെടുപ്പ് പോസ്റ്റർ നശിപ്പിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. വെട്ടേറ്റ സുജിത്ത്, ഡിവൈഎഫ്‌ഐ പുളിമാത്ത് മേഖലാ കമ്മിറ്റിയംഗമാണ്. ആക്രമണത്തിന് പിന്നില്‍ ബിജെപിയാണെന്ന് സിപിഎം നേതാക്കള്‍ ആരോപിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.