ആടുജീവിതത്തിന്റെ വ്യാജന്‍ പുറത്ത്…
ഇന്നലെയാണ് ബ്ലെസി- പൃഥ്വിരാജ് കൂട്ടുകെട്ടില്‍ പിറന്ന ആടുജീവിതം തിയറ്ററില്‍ എത്തിയത്. ബോക്‌സ് ഓഫിസില്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് ചിത്രം.
ഇന്നലെയാണ് ബ്ലെസി- പൃഥ്വിരാജ് കൂട്ടുകെട്ടില്‍ പിറന്ന ആടുജീവിതം തിയറ്ററില്‍ എത്തിയത്. ബോക്‌സ് ഓഫിസില്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് ചിത്രം.
എന്നാല്‍ ഇതിനിടെയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെ ആശങ്കയിലാക്കിക്കൊണ്ട് ചിത്രത്തിന്റെ വ്യാജന്‍ ഇന്റര്‍നെറ്റില്‍ പുറത്തിറങ്ങിയത്.
ആടുജീവിതത്തിന്റെ വ്യാജപതിപ്പ് കാനഡയിലാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഐപിടിവി എന്ന പേരില്‍ കിട്ടുന്ന ചാനലുകളിലൂടെയാണ് ഇത് പ്രചരിക്കുന്നത്.
16 വർഷത്തെ കാത്തിരിപ്പിനു ശേഷമാണ് ആടുജീവിതം തിയറ്ററിലേക്ക് എത്തുന്നത്. ബെന്യാമിന്റെ ആടുജീവിതം എന്ന പ്രശസ്ത നോവലിനെ ആധാരമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ആദ്യദിനം തന്നെ ചിത്രം കേരളത്തില്‍ നിന്നും 4.8 കോടി രൂപയാണ് ചിത്രം വാരിയത്. സിനിമയുടെ ആഗോള കലക്‌ഷൻ 15 കോടിയാണെന്നും റിപ്പോർട്ടുകൽ പറയുന്നു. കർണാടകയില്‍ നിന്നും ആദ്യദിനം ഒരുകോടി രൂപ ഗ്രോസ് കലക്‌ഷൻ നേടുന്ന ആദ്യ സിനിമയായും ആടുജീവിതം മാറി.