ഇലക്ടറല്‍ ബോണ്ട് ലോകത്തിലെ ഏറ്റവും വലിയ അഴിമതിയെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്റെ ഭര്‍ത്താവ് പരകാല പ്രഭാകര്‍.

ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ ലോകത്തെ ഏറ്റവും വലിയ അഴിമതിയിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്ന് പ്രമുഖ സാമ്ബത്തിക വിദഗ്ധനും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ ഭര്‍ത്താവുമായ പരകാല പ്രഭാകര്‍.

ന്യൂഡല്‍ഹി: ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ ലോകത്തെ ഏറ്റവും വലിയ അഴിമതിയിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്ന് പ്രമുഖ സാമ്ബത്തിക വിദഗ്ധനും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ ഭര്‍ത്താവുമായ പരകാല പ്രഭാകര്‍.

ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായാണ് അദ്ദേഹം രംഗത്തെത്തിയത്.

ഇലക്ടറല്‍ ബോണ്ട് വിഷയം ലോകത്തിലെ ഏറ്റവും വലിയ അഴിമതിയാണെന്നും വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പ് ബിജെപിക്ക് പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും പരകാല പ്രഭാകര്‍ വ്യക്തമാക്കി.

ഇപ്പോള്‍ പോരാട്ടം രണ്ട് സഖ്യങ്ങള്‍ തമ്മിലല്ല, ബിജെപിയും ഇന്ത്യയിലെ ജനങ്ങളും തമ്മിലാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഈ വിഷയം സര്‍ക്കാരിനെ വോട്ടര്‍മാര്‍ കഠിനമായി ശിക്ഷിക്കാന്‍ ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

സുപ്രിം കോടതിയുടെ നിര്‍ദ്ദേശപ്രകാരം, തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫ് ഇന്ത്യ ഇലക്ടറല്‍ ബോണ്ടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ദിവസങ്ങള്‍ക്കു മുന്‍പാണ് ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചത്.