ആടുജീവിതത്തിന്റെ വ്യാജ പതിപ്പ് അപ്‌ലോഡ് ചെയ്തത് കാനഡയില്‍ നിന്ന്. നിലവില്‍ സൈബർസെല്‍ മലയാളികളെ കേന്ദ്രീകരിച്ചാണ്അന്വേഷണം നടത്തുന്നത്. ഒന്നിലധികം സ്ഥലങ്ങളില്‍ നിന്ന് ചിത്രം പകർത്തിയതായാണ് സംശയം.
മലയാളി വാട്സ്‌ആപ്, ടെലഗ്രാം ഗ്രൂപ്പുകള്‍ സൈബർസെല്ലിന്റെ നിരീക്ഷണത്തിലാണ്. ഐപിടിവി പ്ലാറ്റ്ഫോം വഴി ചിത്രം പ്രചരിക്കുന്നതായും സൂചന കിട്ടിയിട്ടുണ്ട്. കഴിഞ്ഞദിവസം ചിത്രം മൊബൈലില്‍ പകർത്തിയ ചെങ്ങന്നൂർ സ്വദേശിയെ പോലീസ് കസ്റ്റഡിലെടുത്തിരുന്നു.
തുടർന്ന്, സംവിധായകൻ ബ്ലസി സൈബർ സെല്ലിൽ പരാതി നല്‍കി. ഐപിടിവി എന്ന പേരില്‍ ലഭിക്കുന്ന ചാനലുകളിലൂടെയാണ് പതിപ്പ് പ്രചരിക്കുന്നതെന്നാണ് റിപ്പോർട്ടുകള്‍.