ഭീരുവിനെ വീരനാക്കാൻ പറ്റില്ല.

'സ്വതന്ത്ര വീർ സവർക്കർ' എന്ന സംഘപരിവാർ പ്രോപഗാണ്ട ചിത്രം ബോസ്ഓഫിസിൽ പൊട്ടിപാളീസായിരിക്കുന്നു.

 

ഇന്ത്യയുടെ സ്വാതന്ത്ര ചരിത്രത്തിൽ ഒരുപാട് ധീരൻമാരെ നമ്മൾ കണ്ടിട്ടുണ്ട്. ഗാന്ധിയനിസം, സോഷ്യലിസം, സായുധവിപ്ലവങ്ങൾ, നിരായുധ സമരങ്ങൾ, ഒളിപ്പോര് തുടങ്ങിയവയിലൂടെ രാജ്യത്തിൻറെ സ്വതന്ത്ര സമരത്തിനായി രാവെന്നോ പകലെന്നോ ഇല്ലാതെ കഠിനാധ്വാനം ചെയ്തവരാണവർ. അവരുടെ കൂടെ ചേർക്കാൻ കഴിയാത്തൊരു പേര് കുറച്ചുകാലങ്ങളായി കേട്ടുവരുന്നു. ഒരു പേര് സ്വതന്ത്രത്തിന്റെ ചരിത്രത്തിൽ എഴുതിച്ചേർക്കാൻ ചരിത്രനിഷേധികൾ പെടാപാട്പെടുന്നു. വിനായക് ദാമോദർ സവർക്കർ…. സംഘപരിവാറിന്റെ മാത്രം… വീർ സവർക്കർ.

ഇപ്പോഴിതാ ‘സ്വതന്ത്ര വീർ സവർക്കർ’ എന്ന സംഘപരിവാർ പ്രോപഗാണ്ട ചിത്രം ബോസ്ഓഫിസിൽ പൊട്ടിപാളീസായിരിക്കുന്നു. സവർകറെ എത്രത്തോളം വെള്ളപൂശാൻ നോക്കിയാലും, ചരിത്രബോധമുള്ളവർ ഉള്ളിടത്തോളം കാലം സവർക്കർ മഹത്വവൽക്കരിക്കപ്പെടില്ല എന്നതാണ് യാഥാർഥ്യം. കാശ്മീർ ഫയിൽസ്, പി എം നരേന്ദ്ര മോദി, കേരളം സ്റ്റോറി, തുടങ്ങിയ ചിത്രങ്ങൾ പ്രോപഗാണ്ട ചിത്രങ്ങളാണ്. ഇതിൽ ആകെ കളക്ഷൻ വാരം കഴിഞ്ഞത് വിവേക് അഗ്‌നിഗോത്രിയുടെ കാശ്മീർ ഫിലെസ് മാത്രമാണ്.
ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, പ്രേക്ഷകരെ സ്വാധീനിക്കാൻ ഒരുക്കിയ ചിത്രമായിരുന്നു സവർക്കാരുടേത്. എന്നാൽ സംഘപരിവാർ അനുകൂലികളെ പോലും ചിത്രത്തിന് പിടിച്ചിരുത്താൻ കഴിഞ്ഞില്ല എന്നതാണ് സത്യം.

കാലങ്ങളായി സംഘപരിവാർ സവർക്കർക്ക് നായക പരിവേഷം കൊടുക്കാൻ ശ്രേമിക്കുന്നു. ചരിത്രത്തിന്റെ എടുകളിൽ കാണുന്ന സവർക്കാരിൽ നിന്ന് വ്യത്യസ്തമായാണ് പ്രീയദർശൻ കാലാപാനി എന്ന ചിത്രത്തിൽ സവർക്കറെ അവതരിപ്പിച്ചിരിക്കുന്നത്. മനോഹരമായ ആ കലാസൃഷ്ടിയിലെ അഭംഗി തന്നെയാണ് ആ ഭാഗം. 2001-ൽ പുറത്തിറങ്ങിയ ‘വീർ സവർക്കർ’ എന്ന ചിത്രവും സവർകറെ സ്തുതിക്കുന്നതാണ്. എന്നാൽ എന്നത്തേയും ഇന്നത്തെയും രാഷ്ട്രീയ സാഹചര്യങ്ങൾ തീർത്തും വ്യത്യസ്തമാണ്.

‘സ്വതന്ത്ര വീർ സവർക്കർ’ എന്ന ചിത്രത്തിന് അർഹിച്ച പരിഗണന കിട്ടിയിട്ടില്ലെന്ന് പരിഭവിക്കുകയാണ് സംവിധായകനും, സഹ തിരക്കഥാകൃത്തും, സഹ നിർമാതാവുമായ രൺദീപ് ഹൂഡ. സ്വതന്ത്രവീർ സവർക്കർ പ്രോപഗാണ്ട വിരുദ്ധ സിനിമയാണ്. 1947 മുതൽ അധികാരത്തിലിരുന്ന കോൺഗ്രസ് ചെയ്തതാണ് പ്രചരണം, ഞങ്ങൾ കോൺഗ്രസ് പ്രചരണത്തിൽ നിന്ന് മുക്തരാകാൻ ശ്രമിക്കുന്നു. എന്നാണ് ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ രൺദീപ് പറഞ്ഞത്. അഭിനയത്തിനായി 60 കിലോയോളം ഭാരം കുറക്കേണ്ടി വന്നതായും അദ്ദേഹം അവകാശപ്പെടുന്നുണ്ട്. ഹൂഡയുടെ കന്നി സംവിധാന ചിത്രം കൂടിയായ സിനിമ, മാർച്ച് 22നാണു തിയേറ്ററുകളിലേയ്ക്ക് എത്തിയായത്. ആദ്യത്തെ ഒരാഴ്ച മാത്രമാണ് ചിത്രത്തിന് ഭേദപ്പെട്ട കളക്ഷൻ ഉണ്ടാക്കാൻ കഴിഞ്ഞത്. പിന്നങ്ങോട്ട് ചലനമുണ്ടാക്കാൻ കഴിഞ്ഞില്ല.

സൗത്ത് ഇന്ത്യൻ സിനിമകളുടെ കുതിപ്പും ബോളിവുഡിന്റെ കിതയ്പ്പും നമ്മളേറെ ചർച്ച ചെയ്തതാണ്. എന്നിരുന്നാലും ബോളിവുഡ് ഒരുപാട് നല്ല ബയോപ്പിക്കുകൾ സമ്മാനിച്ചിട്ടുണ്ട്. ഈ സിനിമയുടെ തകർച്ചയിൽ അത്ഭുതപ്പെടാനില്ല.

സവർകറെ കുറിച്ച് പറയാനുമുണ്ട് ചിലത്. സംഘ പരിവാർ വീര പരിവേഷം ചാർത്തികൊടുത്ത സവർക്കർ ബ്രിട്ടീഷുകാരനായ ജില്ലാ കളക്ടറെ കൊല്ലാനായി തോക്കു നൽകി എന്ന കുറ്റത്തിന് തടവിലാക്കപ്പെട്ടയാളാണ്. തുടർന്ന് നിരവധി മാപ്പപേക്ഷകൾ നൽകി മോചിതനായി. ഏതെങ്കിലും ഒരു സ്വതന്ത്ര സമര പോരാളി മാപ്പപേക്ഷനൽകിയ ചരിത്രമുണ്ടോ? മഹാത്മാ ഗാന്ധിയും, ജവാഹർലാൽ നെഹ്‌റുവും മാപ്പപേക്ഷനൽകാത്ത ഉത്തമ പോരാളികളാണ്. തന്റെ 23നാം വയസിൽ ഭഗത്സിങ് പട്ടാളഭരണത്തിനു തലകുനിക്കാതെ വീര ചരമമടഞ്ഞു. രോമത്തെ ത്രസിപ്പിക്കുന്ന ഇവരുടെ ചരിത്രമെവിടെ കിടക്കുന്നു സവർക്കാരുടേത് എവിടെ കിടക്കുന്നു.

ബ്രിട്ടീഷുകാർക്ക് അടിയറവു വച്ച ജീവിതമാണ് സവർക്കാരുടേത്. ഹിന്ദുത്വ രാഷ്ട്രീയത്തിലെ ആദ്യ അടിസ്ഥാന ആശയമായ ‘എസ്സെൻഷ്യൽസ് ഓഫ് ഹിന്ദുത്വ’ എന്ന പുസ്തകം എഴുതിയത് സവർക്കാരാണ്. വിധ്വേഷ രാഷ്ട്രീയ പ്രചാരകനായാണ് പിന്നെ സവർക്കറെ കാണാനായത്. ഗാന്ധിവധത്തിൽ ഗൂഡാലോകനയ്ക്ക് വിചാരണ ചെയ്യപ്പെട്ട 7ആം പ്രതിയാണ് സവർക്കർ. ഈ ചരിത്രത്തെയാണ് മാറ്റിസ്ഥാപിക്കാൻ നോക്കുന്നത്.

രണ്ടു വര്ഷം മുൻപ്, ആസാദി കാ അമൃത് മഹോത്സവത്തിന്റെ പോസ്റ്ററിൽ ചരിത്ര പുരുഷൻ നെഹ്‌റുവിനെ ഒഴിവാക്കിക്കൊണ്ട് സവർക്കറുടെ ചിത്രം കേന്ദ്ര സർക്കാർ ഇറക്കി. ഗാന്ധിയെയും സവർക്കറെയും ഉറ്റചങ്ങാതിമാരാക്കാൻ പോലും ഇവർ ശ്രേമിക്കും. ഇനിയും ഹൂഡമാരും അഗ്‌നിഗോത്രിമാരും തുടർന്നും ഇത്തരം ചരിത്രനിഷേധമായ ചിത്രങ്ങൾ ഒരുക്കും. റോമില താപറിനെ പോലുള്ളവരെ വീട്ടുതടങ്കലിൽ ആക്കാൻ കഴിഞ്ഞവർക്ക് പാര്ലമെന്റിലും ഇന്ത്യയുടെ നോട്ടിൽ പോലും ഗാന്ധിയെ മാറ്റി സവർകറെ സ്ഥാപിക്കാനാകും.

നല്ല കലാശ്രേഷ്ഠികൾക്കു നന്മയും, ഭിന്നിപ്പുണ്ടാക്കുന്ന…കലയുമായി ബന്ധമില്ലാത്ത സിനിമകൾക്ക് തോൽവിയും നേരുന്നു. sa.achy