കേരളത്തിൽ പേരുമാറി ജന്മം കൊള്ളുന്ന ചില തെരഞ്ഞെടുപ്പ് മണ്ഡലങ്ങൾ ഉണ്ട്. അത്തരത്തിൽ ഒരു മണ്ഡലമാണ് മാവേലിക്കര. അടൂർ എന്ന പേരിൽ ആയിരുന്നു ഈ സംവരണ മണ്ഡലം നേരത്തെ അറിഞ്ഞിരുന്നത്. അടൂർ മണ്ഡലം ആയിരുന്നപ്പോഴും പിന്നീട് മാവേലിക്കര ആയി മാറിയപ്പോഴും ഈ മണ്ഡലത്തിൽ നിന്നും, എംപി ആയി ജയിച്ചു പോയിരുന്നത് കോൺഗ്രസ് പാർട്ടിയുടെ നേതൃനിരയിലുള്ള കൊടിക്കുന്നിൽ സുരേഷ് ആണ്.
വീണ്ടും ഈ മണ്ഡലത്തിൽ മത്സരത്തിന് എത്തുമ്പോൾ പതിവിന് വിപരീതമായി ഈ തെരഞ്ഞെടുപ്പിൽ മാവേലിക്കരയിലെ വോട്ടർമാർ മാറി ചിന്തിക്കുന്നു എന്ന വാർത്തകളാണ് പുറത്തുവരുന്നത്. ഇതിന് അവർ പറയുന്ന ചില കാരണങ്ങൾ ഉണ്ട്. 1989 മുതൽ, ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ലോകസഭ അംഗമാണ് കൊടുക്കുന്നിൽ സുരേഷ്. ഏഴു തവണയാണ് ഇദ്ദേഹം ഈ മണ്ഡലത്തിൽ നിന്നും ജയിച്ചു പോയത്. കേരളത്തിൽ 20 മണ്ഡലങ്ങളിൽ ഏറ്റവും കുറഞ്ഞ വികസന പ്രവർത്തനങ്ങൾ നടന്ന മണ്ഡലങ്ങളിൽ ഒന്നാണ് മാവേലിക്കര. തിരഞ്ഞെടുപ്പ് അടുത്തു വരുമ്പോൾ മണ്ഡലത്തിൽ ഓടിനടക്കുകയും വോട്ടെടുപ്പ് കഴിഞ്ഞ് ജയിച്ചു പോയാൽ തിരിഞ്ഞു നോക്കാതിരിക്കുകയും ചെയ്യുന്ന പ്രകൃതക്കാരനാണ് ഈ എംപി എന്നാണ് നാട്ടുകാർ പറയുന്നത്. അതുകൊണ്ടുതന്നെ ഈ തെരഞ്ഞെടുപ്പിൽ ഈ മണ്ഡലത്തിലെ ജനങ്ങൾ ഒന്ന് മാറി ചിന്തിച്ചാൽ അതിൽ അത്ഭുതപ്പെടേണ്ട കാര്യമില്ല.
കോൺഗ്രസ് പാർട്ടിയിലെ ആദർശക്കാരൻ ആയ എകെ ആൻറണിയുടെ ശിഷ്യനായി രാഷ്ട്രീയത്തിൽ വന്ന കൊടുക്കുന്നിൽ സുരേഷ്, സംവരണ സമുദായത്തിന്റെ പിൻബലത്തിൽ വളരെ ചെറിയ പ്രായത്തിൽ ലോക്സഭാ സ്ഥാനാർത്ഥിയായി. പഴയ അടൂർ മണ്ഡലത്തിൽ ഇരുപത്തിയേഴാമത്തെ വയസ്സിൽ കൊടുക്കുന്നിൽ സ്ഥാനാർത്ഥിയാകുമ്പോൾ അതിൻറെ പിന്നിലെ കാരണക്കാരൻ സാക്ഷാൽ ആന്റണി തന്നെ ആയിരുന്നു. പാർട്ടിയിൽ കാര്യമായി ശ്രദ്ധിക്കപ്പെടുന്ന ഒരു പദവിയിലും അന്ന് കൊടുക്കുന്നിൽ എത്തിയിരുന്നില്ല. കോൺഗ്രസ് പാർട്ടിയുടെ കേരള വിദ്യാർത്ഥി യൂണിയൻറെ സംസ്ഥാന സെക്രട്ടറി പദവിയിൽ മാത്രം എത്തിയപ്പോൾ, ലോകസഭയിലെ സീറ്റ് കിട്ടുകയും മത്സരിച്ചു ജയിക്കുകയും ചെയ്തു. അന്ന് ഈ ജയത്തിന് കാരണമായി മാറിയത് ചെറുപ്പക്കാരൻ എന്ന പരിഗണനയും അതുപോലെതന്നെ തീർത്തും ദരിദ്രമായ കുടുംബത്തിലെ അംഗം എന്ന നിലയിലും കിട്ടിയ താൽപര്യങ്ങൾ ആയിരുന്നു.
1989 ലെ തെരഞ്ഞെടുപ്പിൽ വിജയം കണ്ടെത്തി പാർലമെൻറിൽ എത്തിയ കൊടുക്കുന്നിൽ സുരേഷ്, പിന്നീട് തുടർച്ചയായി ഈ മണ്ഡലത്തിൽ നിന്നും ജയിച്ചു പോയി. 1998 ചെങ്ങറ സുരേന്ദ്രൻ എന്നാ കമ്മ്യൂണിസ്റ്റ് സ്ഥാനാർത്ഥിയോട് തോറ്റത് ഒഴിച്ചാൽ പിന്നീട് ഇദ്ദേഹം ഏഴ് തവണ പാർലമെന്റിലേക്ക് ജയിച്ചു പോയി.
തിരുവനന്തപുരം ജില്ലയിലെ കൊടിക്കുന്നിൽ എന്ന സ്ഥലത്ത്, കൂലിപ്പണിക്കാരായ കുഞ്ഞൻ – തങ്കമ്മ ദമ്പതികളുടെ മകനാ
യി ജനിച്ച കൊടിക്കുന്നിൽ സുരേഷ്, രാഷ്ട്രീയത്തിൽ കിട്ടുന്നതെല്ലാം മോഹിക്കുകയും അടുപ്പക്കാരായ നേതാക്കൾ വഴി അതെല്ലാം നേടിയെടുക്കുകയും ചെയ്തിരുന്നു. പാർലമെൻറ് അംഗം ആയി തുടരുമ്പോൾ പോലും പാർട്ടിയിലെ ഒഴിവു വരുന്ന പദവികൾ എല്ലാം സ്വന്തമാക്കാനുള്ള നീക്കങ്ങളും ഇദ്ദേഹം നടത്തിക്കൊണ്ടിരുന്നു. ഏറ്റവും ഒടുവിൽ കെ സുധാകരൻ സ്ഥാനാർഥിയായി മത്സര
രംഗത്തേക്ക് പോകുമ്പോൾ, കെപിസിസി പ്രസിഡണ്ട് പദവി ഒഴിയും എന്ന വാർത്തകൾ വന്നപ്പോൾ, ആ പദവിക്ക് വേണ്ടിയും ഇടിച്ച ആളാണ് കൊടിക്കുന്നിൽ സുരേഷ്. നിലവിൽ കെപിസിസിയുടെ വർക്കിംഗ് പ്രസിഡണ്ട് ആണ് ഇദ്ദേഹം.
കോൺഗ്രസ് പാർട്ടിയുടെ പ്രതാപകാലത്ത് പാർലമെൻറിൽ എത്തി ഒരിക്കലും പ്രതീക്ഷിക്കാത്ത സുഖസൗകര്യങ്ങൾ അനുഭവിക്കാനുള്ള അവസരം കിട്ടിയ ആളാണ് കൊടുക്കുന്നിൽ സുരേഷ്. ചെറിയ പ്രായത്തിൽ തന്നെ എംപി ആയി മാറിയതോടെ രാഷ്ട്രീയത്തിൽ സ്വന്തം പാർട്ടിക്കുവേണ്ടി എന്തു പണിയെടുത്തു എന്ന് ചോദിച്ചാൽ ഇദ്ദേഹത്തിന് എടുത്തു പറയാൻ പറ്റുന്ന ഒന്നും ഉണ്ടാവില്ല എന്ന് ആക്ഷേപിക്കുന്നതും കോൺഗ്രസിലെ നേതാക്കന്മാർ തന്നെയാണ്.
കോൺഗ്രസ് നേതൃത്വത്തിൽ കേന്ദ്രത്തിൽ അധികാരത്തിൽ വന്ന യുപിഎ സർക്കാരിൽ, തൊഴിൽ വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയാകാനുള്ള ഭാഗ്യവും ഇ
ദ്ദേഹത്തിന് കൈവന്നു. ഇതിനിടയിൽ സംവരണം കിട്ടാൻ അർഹതയുള്ള സമുദായത്തിൽ അല്ല ജനിച്ചത് എന്നും, തെരഞ്ഞെടുപ്പ് ചട്ടങ്ങളിൽ ലംഘനം നടത്തി എന്നും പറഞ്ഞുകൊണ്ട് ഹൈക്കോടതിയിൽ എത്തിയ കേസ് കൊടുക്കുന്നതിൽ സുരേഷിന് എതിരായ വിധിയിലേക്ക് എത്തിയെങ്കിലും, അതിനെതിരെ സുപ്രീംകോടതിയിൽ കേസ് നൽകി സ്ഥാനം നിലനിർത്തുന്ന സാഹചര്യം കൂടി ഉണ്ടായിട്ടുണ്ട്.
ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും ഗൾഫ് രാജ്യങ്ങളിൽ പര്യടനം നടത്തി, തെരഞ്ഞെടുപ്പിലെ സാമ്പത്തിക ബാധ്യതകൾ തീർക്കാൻ സംഭാവന പിരിക്കുന്ന ഒരു രീതി ഇദ്ദേഹത്തിനുണ്ട് എന്നതും പാർട്ടിയിൽ ആക്ഷേപമായി ഉയർന്നു വന്നിട്ടുള്ള കാര്യമാണ്. കോൺഗ്രസ് പാർട്ടിയിലെ എ ഗ്രൂപ്പിൻറെ നേതാവായി നിന്നിട്ടുള്ള കൊടുക്കുന്ന സുരേഷ്, കോൺഗ്രസിന്റെ പ്രവാസി മലയാളി സംഘടന ആയ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ സെൻറർ ആൾക്കാർ വഴിയാണ് സംഭാവനക്കൾ നടത്തിയിരുന്നത്. ഈ സംഘടനയിലെ ഭാരവാഹിത്വമുള്ള ഐ ഗ്രൂപ്പുകാരാണ് കൊടുക്കുന്നിലിൻ്റെ സംഭാവന
പിരിക്കൽ കഥകൾ പുറത്തുവിട്ടു പാർട്ടി നേതൃത്വത്തിന് പരാതി നൽകിയിരുന്നത്.
ഇപ്പോൾ എട്ടാമത്തെ തവണയും പാർലമെൻറിലേക്ക് പോകാൻ തയ്യാർ എടുത്തു കൊണ്ട് മത്സരരംഗത്ത് ഇറങ്ങിയിരിക്കുകയാണ് കൊടുക്കുന്നിൽ സുരേഷ്. സിപിഐ പാർട്ടിയിലെ യുവജന നേതാവായ അരുൺകുമാർ ആണ് മുഖ്യ എതിരാളി. ഒരു പുതുമുഖം എന്ന നിലയിലും മറ്റുതരത്തിലുള്ള ആക്ഷേപങ്ങൾ ഉണ്ടാകാത്ത സ്ഥാനാർഥി എന്ന നിലയിലും അരുൺകുമാറിനോടൊപ്പം മണ്ഡലത്തിൽ യുവാക്കൾ തന്നെ സജീവമായി രംഗത്തുണ്ട്. മൂന്ന് പതിറ്റാണ്ടോളം പാർലമെൻറ് അംഗമായിരുന്നിട്ടും കാര്യമായ ഒരു വികസന പ്രവർത്തനവും കൊണ്ടുവരാൻ കഴിയാത്ത എംപി എന്ന നിലയിലുള്ള ആക്ഷേപമാണ് പൊതുവേദികളിൽ കുടിക്കുന്നിൽ സുരേഷിനെതിരെ ഉയർന്നുകൊണ്ടിരിക്കുന്നത്. ഈ ആക്ഷേപങ്ങളെ ചെറുത്തു നിർത്താൻ കോൺഗ്രസ് നേതാക്കളും എംപിയും ശ്രമിക്കുന്നുണ്ടെങ്കിലും വികസനത്തിൻ്റെ അടയാളമായി ചൂണ്ടിക്കാണിക്കാൻ മണ്ഡലത്തിൽ ഒന്നും ഇല്ലാത്തത് ഈ പ്രതിരോധത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്.
കണ്ടു മടുത്ത മുഖം എന്ന നിലയിൽ ആണ് കൊടിക്കുന്നിൽ സുരേഷിനെ രൂപത്തെ മാവേലിക്കരയിലെ വോട്ടർമാർ ഇപ്പോൾ കാണുന്നത്. നല്ല ചുറുചുറുക്കുള്ള ചെറുപ്പക്കാരൻ എന്ന നിലയിലും പൊതുരംഗത്ത് കുറച്ചു കാലത്തിനിടയിൽ തന്നെ ബഹുജന പ്രീതി നേടിയ ആൾ എന്ന നിലയിലും ഇടതുപക്ഷ മുന്നണിയുടെ സ്ഥാനാർത്ഥി അരുൺകുമാറിന്റെ ഇപ്പോഴത്തെ നില, എതിർ സ്ഥാനാർത്ഥിയെക്കാൾ മുന്നിലാണ് എന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്. കണ്ടു കണ്ടു മടുത്ത ഒരു ജനപ്രതിനിധിക്ക് പകരം ഒരു പുതുമുഖത്തെ പരീക്ഷിക്കുന്നത് മാറ്റം ആഗ്രഹിക്കുന്ന വോട്ടർമാർ ഇക്കുറി പരിഗണിക്കും എന്ന വിലയിരുത്തലും വ്യാപകമായി ഉണ്ട്.