രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ചരിത്രത്തെ വളച്ചൊടിക്കരുത്; കങ്കണാ റണൗട്ടിനെ വിമര്‍ശിച്ച് ചന്ദ്രകുമാര്‍ ബോസ്.
ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി നേതാജി സുഭാഷ് ചന്ദ്രബോസ് ആണെന്ന നടിയും ബി.ജെ.പി. സ്ഥാനാർഥിയുമായ കങ്കണാ റണൗട്ടിന്റെ പ്രസ്താവനയില്‍ വിമർശനവുമായി സുഭാഷ് ചന്ദ്രബോസിൻ്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ്.
ഹൈദരാബാദ്: ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി നേതാജി സുഭാഷ് ചന്ദ്രബോസ് ആണെന്ന നടിയും ബി.ജെ.പി. സ്ഥാനാർഥിയുമായ കങ്കണാ റണൗട്ടിന്റെ പ്രസ്താവനയില്‍ വിമർശനവുമായി സുഭാഷ് ചന്ദ്രബോസിൻ്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ്.
രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ആരും ചരിത്രത്തെ വളച്ചൊടിക്കരുതെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.
‘ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി നെഹ്റുവായിരുന്നു. ഇത് ചരിത്രമാണ്. ഇത് മാറ്റാൻ ആർക്കും കഴിയില്ല. നേതാജി ഒരു രാഷ്ട്രീയ ചിന്തകനും, സൈനികനും, രാഷ്ട്രതന്ത്രജ്ഞനും, ദർശകനും, അവിഭജിത ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയുമായിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പോരാടാൻ എല്ലാ സമുദായങ്ങളെയും ഭാരതീയരായി ഒന്നിപ്പിക്കാൻ കഴിഞ്ഞ ഒരേയൊരു നേതാവ്. നേതാവിനോടുള്ള യഥാർത്ഥ ആദരവ് അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രം ഉള്‍ക്കൊള്ളുന്നതാണെന്നും ചന്ദ്രകുമാർ ബോസ് എക്സില്‍ കുറിച്ചു.