പാനൂർ സ്ഫോടനത്തിൽ പിടിയിലായ ഡി വൈ എഫ് ഐ പ്രവർത്തകനെ ന്യായികരിച്ചും പോലീസ് അന്വേഷണത്തെ ചോദ്യം ചെയ്തും സി പി എം സംസ്ഥാന അധ്യക്ഷ്യൻ എം വി ഗോവിന്ദൻ. സന്നദ്ധപ്രവർത്തനത്തിനായി വന്ന യുവാവാണ് അറസ്റ്റ് ചെയ്യപ്പെട്ടതെന്നും ഗോവിന്ദൻ പറഞ്ഞു.
പാനൂർ സ്ഫോടനവുമായി പാർട്ടിയ്ക്ക് ഒരു ബന്ധവുമില്ലെന്നും സ്ഫോടനത്തിൽ പാർട്ടിക്കാരാരും ഉൾപെട്ടിട്ടില്ലെന്നുമായിരുന്നു എം വി ഗോവിന്ദന്റെ ആദ്യവിശദീകരണം. എന്നാൽ സ്ഫോടനം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്ന ഡി വൈ എഫ് ഐ പ്രവർത്തകൻ അമൽ ബാബുവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒളിവിലായിരുന്ന അമലിനെയാണ് പോലീസ് പിടികൂടിയത്.
അതോടെയാണ് വിചിത്ര ന്യായികരണവുമായി എം വി ഗോവിന്ദൻ എത്തിയത്. സ്ഫോടനത്തിന് രക്ഷാപ്രവർത്തനത്തിന് എത്തിയ അമലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തതെന്നാണ് ഗോവിന്ദന്റെ വാദം.
ഇന്നലെ പോലീസ് പിടിക്കൂടിയ ആളുകൾക്കൊന്നും എൽ ഡി എഫുമായി യാതൊരു ഭേന്ധവുമില്ലെന്നായിരുന്നു ഡി വൈ എഫ് ഐ സംസ്ഥാന അധ്യക്ഷൻ ജി കെ സനോജ് പറഞ്ഞിരുന്നത്. എന്നാൽ പ്രതികൾക്ക് പാർട്ടിയുമായുള്ള കൂടുതൽ ഭേന്ഥങ്ങൾ പുറത്തു വന്നതോടുകൂടെയാണ് പ്രസ്താവന മാറ്റിയത്.