ജയ്പുർ: കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഒറ്റയടിക്ക് രാജ്യത്തെ ദാരിദ്ര്യം ഇല്ലാതാകുമെന്ന് രാഹുല്‍ ഗാന്ധി.
ദാരിദ്ര്യകുടുംബത്തിലെ സ്ത്രീകൾക്ക് അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഒരു ലക്ഷം രൂപ പ്രതിവർഷം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രകടനപത്രികയായ ‘ന്യായ് പത്ര്’ ത്തിൽ ഉള്‍പ്പെടുത്തിയ മഹാലക്ഷ്മി സംരഭത്തെ സംബന്ധിച്ച് രാജസ്ഥാനിലെ റാലിയില്‍ സംസാരിക്കുകയായിരുന്നു അദേഹം.
കർഷകർ ആവശ്യപ്പെടുന്ന മിനിമം താങ്ങുവില, പണപ്പെരുപ്പം, തൊഴിലില്ലായ്മ എന്നിവയെ ഉയർത്തികാട്ടി രാഹുല്‍ ചൂണ്ടിക്കാട്ടിക്കൊണ്ട് ബിജെപിയെ കടന്നാക്രമിച്ചു. സ്ത്രീകള്‍ക്ക് വേണ്ടത് വിലക്കയറ്റത്തില്‍നിന്നുള്ള മോചനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് കർഷകർക്ക് നികുതി നല്‍കേണ്ടിവന്നതെന്നും കർഷകരുടെയും ദരിദ്രരുടെയും വിഷയം ചർച്ചചെയ്യാൻ ബിജെപിയ്ക്ക് താല്പര്യമില്ലെന്നും രാഹുൽ പറഞ്ഞു.
അഴിമതി വലിയ തോതില്‍ വർധിച്ചെന്നും,കഴിഞ്ഞ അഞ്ച് വർഷക്കാലം ജനശ്രദ്ധ തിരിക്കുകയാണ് മോദി സർക്കാരിന്റെ പണിയെന്നും അദ്ദേഹം ആരോപിച്ചു.