കേരള മുഖ്യമന്ത്രി പിണറായി വിജയൻ മറ്റൊരു കെജരിവാൾ ആയി മാറുമോ എന്ന ചർച്ച രാഷ്ട്രീയ വേദികളിൽ ഗൗരവമായി വരികയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയോട് കാര്യമായ എതിർപ്പും പ്രതിഷേധവും ഇല്ലാതെ നീങ്ങിയിരുന്ന ഒരു സംസ്ഥാന മുഖ്യമന്ത്രി ആയിരുന്നു പിണറായി വിജയൻ.
ബിജെപി വിരുദ്ധ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ നരേന്ദ്രമോദിക്കെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയർത്തിയ അവസരത്തിലും വളരെ പക്വതയോടെ വാക്കുകൾ പ്രയോഗിച്ച ആളാണ് പിണറായി വിജയൻ. എന്നാൽ ഈ കഴിഞ്ഞ ദിവസം കേരള പര്യടനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിയെയും സംസ്ഥാന സർക്കാരിനെയും ശക്തമായി വിമർശിച്ച് സംസാരിക്കുകയുണ്ടായി.
ഇതിന് മറുപടി എന്നോണം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസ്താവനകളാണ് ഇപ്പോൾ മുഖ്യമന്ത്രിക്ക് കുരുക്കായി മാറിയിരിക്കുന്നത്. കേരളത്തിലെ ബിജെപി നേതാക്കൾ മുഖ്യമന്ത്രിയുടെ പ്രസ്താവനകളും വീഡിയോ ചിത്രങ്ങളും അടക്കം ഡൽഹിയിൽ എത്തിച്ചതായി ആണ് റിപ്പോർട്ടുകൾ വരുന്നത്.
കേരളത്തിൽ പിണറായി വിജയൻ നേതൃത്വം കൊടുക്കുന്ന രണ്ടാം ഇടതുപക്ഷ മണ്ണിനെ സർക്കാർ അധികാരത്തിൽ വന്നശേഷം മുഖ്യമന്ത്രിയെയും കുടുംബത്തെയും ഉൾപ്പെടുത്തി പലതരത്തിലുള്ള ആരോപണങ്ങളുംങ്ങളും അഴിമതി വാർത്തകളും പുറത്തുവരികയുണ്ടായി. സ്വർണ്ണ കടത്ത് അടക്കമുള്ള സംഭവങ്ങളിൽ അന്വേഷണങ്ങൾ നടന്നുവെങ്കിലും കാര്യമായ തെളിവുകൾ ലഭിക്കാതെ വന്നപ്പോൾ ഈ കേസുകൾ മരവിക്കുന്ന സ്ഥിതിയിൽ എത്തുകയാണ് ഉണ്ടായത്.
മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ആയിരുന്ന ആൾ മാത്രമാണ് കേസിന്റെ പേരിൽ ജയിലിലായത്. എന്നാൽ ഇതിന് ശേഷം പുറത്തുവന്ന ചില അഴിമതി സംഭവങ്ങൾ മുഖ്യമന്ത്രിയെ നേരിട്ട് തന്നെ ബാധിക്കുന്ന രീതിയിൽ എത്തിനിൽക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണ വിജയൻ നടത്തുന്ന എക്സാം ലോജിക് എന്ന കമ്പനി മാസപ്പടി കൈപ്പറ്റിയ വിഷയത്തിലാണ് ഇപ്പോൾ വിവാദം കൊടുമ്പിരി കൊണ്ടിരിക്കുന്നത്.
മാസപ്പടി കേസുകളും മറ്റും പുറത്തുവന്നതോടുകൂടി മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് എതിരായും കേന്ദ്രസർക്കാരിനെതിരായിട്ടും പ്രയോഗിക്കുന്ന വാക്കുകളിൽ വലിയ മിതത്വം പാലിച്ചിരുന്നതാണ്. ഇതിൻറെ പേരിൽ മുഖ്യമന്ത്രി ബിജെപി നേതാക്കളുമായി രഹസ്യബന്ധം പുലർത്തുന്നു എന്ന പരാതി കേരളത്തിലെ പ്രതിപക്ഷ നേതാക്കൾ ഉന്നയിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതൊന്നും ഗൗരവമായി എടുക്കാതെ ഭരണകാര്യങ്ങൾ നടത്തി മുന്നോട്ടുപോകുന്ന ശീലമാണ് പിണറായി വിജയൻ കാണിച്ചത്.
സംസ്ഥാന സർക്കാരിന് അനുവദിച്ചിട്ടുള്ള കടമെടുക്കൽ പരിധി അനുവദിച്ചു കിട്ടുന്നതിനുവേണ്ടി സുപ്രീം കോടതിയിൽ കേന്ദ്രസർക്കാരിനെതിരെ കേസ് നടത്തിയതും, പിന്നീട് ഇപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കടുത്ത ഭാഷയിൽ പരസ്യ വിമർശനം നടത്തിയതും പിണറായി വിജയനെ തലവേദന ഉണ്ടാക്കും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്.
മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട മാസപ്പടി കേസിൽ കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. എക്സാലോജിക് എന്ന കമ്പനി കൊച്ചിയിലെ കരിമണൽ കമ്പനിയിൽ നിന്നും അവിഹിതമായി കമ്മീഷൻ കൈപ്പറ്റി എന്നതാണ് ഉയർന്നിരിക്കുന്ന കേസ്, കരിമണൽ കമ്പനിയിൽ നിന്നും 1.72 കോടി രൂപ പിണറായി വിജയൻറെ മകൾ നടത്തുന്ന കമ്പനി കൈപ്പറ്റി എന്നതിന് തെളിവുമായി രംഗത്തുവന്നത് കോൺഗ്രസ് എംഎൽഎ ആയ മാത്യു കുഴൽനാടൻ ആയിരുന്നു. കുഴൽ നാടൻ സമർപ്പിച്ച കേസ് ഇപ്പോഴും കോടതിയിൽ നടന്നുവരുന്നുണ്ട്.
എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇപ്പോൾ നടത്തിയിരിക്കുന്ന പ്രധാനമന്ത്രിക്കെതിരായ തുറന്ന പ്രസ്താവനകൾ കേരളത്തിലെ ബിജെപി നേതാക്കൾ കുറേക്കൂടി പെരുപ്പിച്ചു കാണിച്ചു കേന്ദ്ര നേതാക്കളെ ധരിപ്പിച്ചത് ആയിട്ടാണ് അറിയുന്നത്. തെരഞ്ഞെടുപ്പ് അവസരത്തിൽ ബിജെപിക്ക് ഗുണം കിട്ടുന്ന രീതിയിൽ മാസപ്പടി കേസിൽ അന്വേഷണം നടക്കണം എന്നാണ് കേരള നേതാക്കൾ കേന്ദ്ര നേതാക്കളോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്ന് പറഞ്ഞാൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആദായനികുതി വകുപ്പ് തുടങ്ങിയ കേന്ദ്ര ഏജൻസികൾ ഈ കേസിൽ അടിയന്തരമായി ഇടപെടുകയും പിണറായി വിജയനെയും മകളെയും ചോദ്യം ചെയ്യലിന് വിധേയരാക്കുകയും ചെയ്യുക എന്നതാണ്. കേരള നേതാക്കൾ ഈ വിഷയത്തിൽ കേന്ദ്ര നേതാക്കൾക്ക് സമർപ്പിച്ചിട്ടുള്ള നിർദ്ദേശം.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കജരിവാൾ സമാനമായ രീതിയിലുള്ള കേസിൽ ഡയറക്ടറേറ്റ് നടത്തിയ നീക്കത്തിൽ അറസ്റ്റിലായി ഇപ്പോൾ ജയിലിലാണ്. അറസ്റ്റിനെ തുടർന്ന് കജരിവാൾ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും പലതവണ അറസ്റ്റ് നെതിരെ കേസുമായി എത്തിയെങ്കിലും എല്ലാ കോടതികളും കെജ്രിവാളിന്റെ കേസ് തള്ളുകയാണ് ഉണ്ടായത്. കേരള മുഖ്യമന്ത്രി പിണറായി വിജയൻറെ പേരിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണ നടപടികൾ ആരംഭിച്ചാൽ, അത് ഇടതുപക്ഷ മുന്നണിക്ക് വലിയ തിരിച്ചടി ഉണ്ടാക്കും. മുഖ്യമന്ത്രിയെയോ മകൾ വീണ വിജയനെയോ ചോദ്യം ചെയ്യലിനെ ഹാജരാക്കുന്നതിനുള്ള ഡയറക്ടറേറ്റ് നോട്ടീസ് നൽകിയാൽ അത് മാത്രം മതി പ്രതിപക്ഷ പാർട്ടികൾക്ക് ഇടതുമുന്നണിക്ക് എതിരായ നീക്കം നടത്താൻ വഴി തുറക്കാൻ.
ലോകസഭതെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിയിരിക്കുന്ന സാഹചര്യത്തിൽ രാഷ്ട്രീയമായി ശത്രുക്കളെ തടയിടുക എന്നത് ഇടതുമുന്നണിയുടെ ക്യാപ്റ്റൻ എന്ന നിലയിൽ മുഖ്യമന്ത്രിയുടെ ഉത്തരവാദിത്വമാണ്. അതിൻറെ ഭാഗം കൂടി ആയിട്ടാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ വിമർശിച്ച അതേ അവസരത്തിൽ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കർക്കശമായ ഭാഷയിൽ മുഖ്യമന്ത്രി വിമർശിച്ചത്. എന്നാൽ കേരളത്തിലെ ബിജെപി നേതാക്കളെ സംബന്ധിച്ചിടത്തോളം അവരുടെ മുഖ്യ ശത്രു യഥാർത്ഥത്തിൽ കോൺഗ്രസോ കോൺഗ്രസ് നേതാക്കളോ അല്ല മറിച്ച് സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും ആണ്. കേരളത്തിലെ രാഷ്ട്രീയ അക്രമങ്ങളിലും സംഘട്ടനങ്ങളിലും ബിജെപി പ്രവർത്തകരും ആർ എസ് എസ് പ്രവർത്തകരും കൂടുതൽ ഭീഷണി നേരിട്ടിട്ടുള്ളത് സിപിഎം പ്രവർത്തകരിൽ നിന്നും ആണ് അതുകൊണ്ടുതന്നെ സിപിഎം ആണ് കേരള ബിജെപിക്ക് മുഖ്യ ശത്രു.
ഈ മാനസികാവസ്ഥ കൊണ്ടാണ് കേരളത്തിലെ ബിജെപി നേതാക്കൾ മുഖ്യമന്ത്രിയെ കൊടുക്കുന്നതിനുള്ള നീക്കം നടത്തുന്നതിന് ആവേശം കാണിച്ചു കൊണ്ടിരിക്കുന്നത്. ഇതിൻറെ ഭാഗമായിട്ടാണ് ഇന്നലെ നടത്തിയ മുഖ്യമന്ത്രിയുടെ പ്രസ്താവന ഒരു ആയുധമാക്കി മുഖ്യമന്ത്രിക്കെതിരെ കേന്ദ്ര ഇടപെടൽ ഉണ്ടാകാൻ കേന്ദ്രനേതൃത്വത്തിനോട് കേരള നേതാക്കൾ ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നത്.