വടകര ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.കെ ശൈലജയ്‌ക്കെതിരെ അശ്ലീല പ്രചാരണങ്ങള്‍ നടത്തിക്കുന്ന സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി

വടകര ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.കെ ശൈലജയ്‌ക്കെതിരെ അശ്ലീല പ്രചാരണങ്ങള്‍ നടത്തിക്കുന്ന സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി

മലപ്പുറം: വടകര ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.കെ ശൈലജയ്‌ക്കെതിരെ അശ്ലീല പ്രചാരണങ്ങള്‍ നടത്തിക്കുന്ന സംഭവത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

സമൂഹ മാധ്യമങ്ങള്‍ വഴി നടത്തുന്ന ഇത്തരം പ്രവർത്തികള്‍ ശുദ്ധ തെമ്മാടിത്തരമാണെന്നും. ഇത്തരം തെമ്മാടിത്തങ്ങള്‍ രാഷ്ട്രീയത്തില്‍ അനുവദിക്കാന്‍ പാടില്ലെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ഇത്തരത്തിൽ ഹീനമായ രീതിയില്‍ ഒരു രാഷ്ട്രീയ നേതാവിനെതിരേ പ്രചാരണം നടത്താന്‍ കഴിയുന്നത്തതെന്നും മന്ത്രി ആരാഞ്ഞു.

നമ്മുടെ സാംസ്‌കാരിക രീതിയെ വെല്ലുവിളിക്കുന്ന സമീപനമാണ് ഇത്തതെന്നും എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നവരെയും അവരുടെ ചെയ്തികളെയും തള്ളിപ്പറയാൻ കോണ്‍ഗ്രസ് നേതൃത്വത്തിന്എന്താണ് മടി. അവർ അതിനെ തളളിപറയുകയല്ലേ വേണ്ടാത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

എല്‍.ഡി.എഫിന് അങ്ങനെയുള്ള പണികളൊന്നുമില്ല. എല്‍.ഡി.എഫിന് ഇമ്മാതിരി തറവേല കാണിക്കേണ്ട യാതൊരു ആവശ്യവുമില്ലെന്നും അദ്ദേഹം പറഞ്ഞു. അതിശക്തമായ എല്‍.ഡിഎഫ് തരംഗം അലയടിച്ചുയരുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.