കൊല്ലം: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കുടുംബസമേതം എത്തി കൃഷ്ണകുമാർ. തെരഞ്ഞെടുപ്പ് സമയത്ത് മറ്റെല്ലാ സഹായത്തെപോലെയും പ്രധാനമാണ് കുടുംബത്തിന്റെ സഹായമെന്നും അദ്ദേഹം പറഞ്ഞു.
താൻ ദൈവാനുഗ്രഹം ഉള്ള വ്യക്തിയാണ് തന്റെ തൻ വലിയ സൂപ്പർ സ്റ്റാർ ഒന്നും അല്ലെങ്കിലും, മക്കളെ ജനങ്ങൾ രണ്ടു കൈയും നീട്ടി സ്വീകരിച്ചു. അച്ഛനെ സഹായിക്കാമെന്ന് മക്കൾ പറഞ്ഞു. അച്ഛനെ എങ്ങനെയൊക്കെ സഹായിക്കണമെന്നും മക്കൾ ചോദിച്ചു. അങ്ങനെ മക്കൾ എന്നെ സഹായിക്കാൻ കടന്നു വന്നിരിക്കുകയാണ്- ജി കൃഷ്ണകുമാർ പറഞ്ഞു.
ഇത്തവണത്തെ തെരഞ്ഞെടുപ്പിന്റെ താഴെത്തട്ടിലുള്ള പ്രവർത്തനം വളരെ മികച്ചതാണെന്നും അത്തരം പ്രവർത്തനങ്ങൾ കൂടുതലായി നടക്കുന്നതിൽ ഒന്നാണ് കൊല്ലമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.