ഹരികടത്തിലെ കണ്ണികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കി വയനാട് പോലീസ്
ഹരികടത്തിലെ കണ്ണികള്‍ക്കായുള്ള വേട്ട ആരംഭിച്ച്വയനാട് പോലീസ്. 51.64 ഗ്രാം എം.ഡി.എം.എയുമായി മാനന്തവാടിയില്‍ മലപ്പുറം സ്വദേശികള്‍ പിടിയിലായ സംഭവത്തില്‍, പ്രതികൾക്ക് എം.ഡി.എം.എ നല്‍കിയ രണ്ട് പേരെ ബാംഗ്ലൂരില്‍ നിന്ന് മാനന്തവാടി പോലീസ് പിടികൂടി.
മാനന്തവാടി: ലഹരികടത്തിലെ കണ്ണികള്‍ക്കായുള്ള വേട്ട ആരംഭിച്ച്വയനാട് പോലീസ്. 51.64 ഗ്രാം എം.ഡി.എം.എയുമായി മാനന്തവാടിയില്‍ മലപ്പുറം സ്വദേശികള്‍ പിടിയിലായ സംഭവത്തില്‍, പ്രതികൾക്ക് എം.ഡി.എം.എ നല്‍കിയ രണ്ട് പേരെ ബാംഗ്ലൂരില്‍ നിന്ന് മാനന്തവാടി പോലീസ് പിടികൂടി.
മലപ്പുറം സ്വദേശികളായ അരിമ്ബ്ര, തോടേങ്ങല്‍ വീട്ടില്‍ ടി. ഫാസില്‍(28), പെരിമ്ബലം, കറുകയില്‍ വീട്ടില്‍ കിഷോര്‍(25) എന്നിവരെയാണ് മാനന്തവാടി ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ എം.വി. ബിജുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
സംഭവത്തെ തുടര്‍ന്ന് ഇവർ ഒളിവിലായിരുന്നു. ഉള്ളഹള്ളിയില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവർക്കെതിരെ പല സ്റ്റേഷനാണുകളിലും കേസുകളുണ്ട്.
ലഹരികടത്തിലെ കണ്ണികള്‍ക്കായുള്ള അന്വേഷണം വയനാട് പോലീസ് ഊര്‍ജിതമാക്കി.