ബെംഗളൂരു: മുൻ മന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ മലികയ്യ ഗുട്ടേദാർ കോണ്‍ഗ്രസ് പാളയത്തിൽ. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ, ഐ.ടി-ബി.ടി മന്ത്രി പ്രിയങ്ക് ഖാർഗെ എന്നിവരുടെ സാന്നിധ്യത്തിലാണ് ഗുട്ടേദാർ കോണ്‍ഗ്രസില്‍ ചേർന്നത്.
എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി സംസാരിച്ച ശേഷമാണ് മലികയ്യ ഗുട്ടേദാർ കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തിയതെന്ന് പി.സി.സി അധ്യക്ഷൻ ഡി.കെ ശിവകുമാർ പറഞ്ഞു.
ആറു തവണ എം.എല്‍.എ ആയിട്ടുള്ള ഗുട്ടേദാർ കലബുർഗി ജില്ലയിലെ അഫ്സല്‍പൂർ മണ്ഡലത്തെയാണ് പ്രതിനിധീകരിച്ചിരുന്നത്.